Just In
- 5 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 5 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 6 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 6 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദിലീപിന്റെ ആത്മാര്‍ഥ സുഹൃത്ത്; മകളുടെ വിവാഹത്തിനിടെ എടുത്ത ചിത്രത്തിനൊപ്പം പഴയ ഫോട്ടോയുമായി നാദിര്‍ഷ
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം വളരെ ആഘോഷത്തോടെ നടത്തിയിരിക്കുകയാണ്. വധു വരന്മാര്ക്കൊപ്പം പാര്‍ട്ടിയില്‍ തിളങ്ങി നിന്നത് നടന് ദിലീപും കുടുംബവുമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ദിലീപും കാവ്യ മാധവനും കാര്യമായി പൊതുപരിപാടികള്‍ക്കായി പുറത്തേക്ക് വന്നിരുന്നില്ല. എന്നാല്‍ നാദിര്‍ഷയുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ മകള്‍ മീനാക്ഷിയും എത്തിയിരുന്നു.
മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ നാദിര്‍ഷയുടെ മകള്‍ ആയിഷ ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഡബ്സ്മാഷ് വീഡിയോസ് നേരത്തെ പുറത്ത് വന്നിരുന്നു. പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. താരപുത്രിമാരുടെ സൗഹൃദത്തെ കുറിച്ചുള്ള കമന്റുകള്ക്കിടയിലേക്ക് പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് നാദിര്‍ഷയിപ്പോള്‍.
'വര്‍ഷങ്ങള്‍ പോയതറിയാതെ' എന്ന ക്യാപ്ഷനില്‍ ദിലീപിനൊപ്പമുള്ള ചിത്രമായിരുന്നു നാദിര്‍ഷ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപും നാദിര്‍ഷയും കരിയര്‍ തുടങ്ങിയ സമയത്തെതാണ് ഒന്നാമത്തെ ചിത്രം. വളരെ ചെറിയ പ്രായത്തിലുള്ള ഫോട്ടോയില്‍ നിന്നും ഏറ്റവും പുതിയതായി എടുത്ത ചിത്രവും കോര്‍ത്തിണക്കി ദിലീപിന്റെയും നാദിര്‍ഷയുടെയും ജീവിതത്തിലെ രണ്ട് കാലഘട്ടം വ്യക്തമാക്കുന്ന ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.
പഴയ ഫോട്ടോ കണ്ടപ്പോള്‍ ദേ മാവേലി കൊമ്പത്ത് ഓര്‍മ്മ വന്നു. വര്‍ഷങ്ങളെ പോയിട്ടുള്ളു. നിങ്ങളുടെ സൗന്ദര്യം അവിടെ തന്നെ നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിപാടി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും രാവിലെ സുസുക്കി സമുറായി ബൈക്കില്‍ രണ്ടു പേരും കുടി എലൂരില്‍ വന്ന്, ദിലീപ് നാദിര്‍ഷയെ ഇറക്കി പോകുന്നത് ഇന്നും ഓര്‍ക്കുന്നു തുടങ്ങി ഇത്രയും വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തെ കുറിച്ച് കമന്റുകളിലൂടെ ആരാധകരും പറയുകയാണ്.
മിമിക്രി ലോകത്ത് നിന്നുമാണ് ദിലീപും നാദിര്‍ഷയും വെള്ളിത്തിരയിലെത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ കൊണ്ട് നടക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങും തണലുമായി ഇരുവരും ഒറ്റക്കെട്ടായി നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞ കഥകളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേ മാവേലിക്കൊമ്പത്ത് എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലൂടെ വലിയ ജനപ്രീതി നേടി എടുത്തു.
വീണ്ടും സിനിമയിലൂടെ ഇരുവരും ഒന്നിക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. ദിലീപ് അറുപത് വയസുകാരന്റെ ഗെറ്റപ്പിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാദിര്‍ഷയുടെ പോസ്റ്റിന് താഴെ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.