For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണ ദിവസം മറന്ന് പരിപാടി ബുക്ക് ചെയ്തു, ഒടുവില്‍ കുടുങ്ങി, ആ സംഭവം പറഞ്ഞ് നാദിര്‍ഷ

  |

  മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. ഗായകന്‍, സംവിധായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്നു. അഭിനേതാവ് ആകണമെന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ കാലം നാദിർഷയെ സംവിധായകനാക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് ചിത്രം ദിലീപായിരുന്നു നായകന്‍. 2021 ഡിസംബര്‍ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്.

  2015ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയമായിരുന്നു. മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം.

  എല്ലാം വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ഓരോ നാര്‍ദിഷ ചിത്രങ്ങളും എത്തുന്നത്. യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പള്‍സ് മനസിലാക്കിയാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇപ്പോഴിത ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്‌സ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം പറഞ്ഞത്. വിവാഹ തീയതി മറന്ന് പ്രോഗ്രാം ബുക്ക് ചെയ്ത ആളാണ് താന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ആ രസകരമായ സംഭവം പറഞ്ഞത്.

  വിവാഹവാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ഒരു കോമഡി സ്‌കിറ്റിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read: വോട്ട് ചെയ്ത ജനങ്ങള്‍ പൊട്ടന്മാര്‍, എല്ലാവരേയുമല്ല,റിയാസിനെ ഒരു കാര്യം ഓര്‍മിപ്പിച്ച് ദില്‍ഷ

  നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ... 'ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാള്‍ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹമാണെന്ന് ഓര്‍മിക്കുന്നില്ല. എന്നാല്‍ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസില്‍ തോന്നി';നാദിര്‍ഷ പറഞ്ഞു.

  'അങ്ങനെ ഈ ഡേറ്റിന് സംഘാടകര്‍ പരിപാടിബുക്ക് ചെയ്ത്. എഗ്രിമെന്റും എഴുതി. എന്നാല്‍ ഈ തീയതി തന്റെ മനസില്‍ വരുന്നുണ്ട്. ഉടന്‍ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രില്‍ 12 ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്'; നാദിർഷ തുടർന്നു.

  Also Read: ഒരു അമ്മയാവാന്‍ വേണ്ടി കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഐവിഎഫ് ചികിത്സയെ കുറിച്ച് ടെലിവിഷന്‍ താരം ദേബിന ബോണര്‍ജി

  ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയന്‍ ചോദിച്ചത്.പ്രോഗ്രാം ഉണ്ടെങ്കില്‍ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം. തമാശയാണോ കാര്യമാണോന്ന് അവന്‍ വീണ്ടും ആവർത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി!. അപ്പോഴാണ് വിവാഹക്കാര്യം ഓര്‍മ വന്നത്. എന്നാല്‍ ഇതൊന്നും ഓര്‍മിക്കാതെ അപ്പോഴേയ്ക്കും കരാര്‍ ഒപ്പിട്ടിരുന്നു'.

  'പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റി; നാദിര്‍ഷ പറഞ്ഞു.

  ഒരു ഭാവ വ്യത്യാസമില്ലാതെയായിരുന്നു ആ വിവാഹ കഥ നാദിര്‍ഷ പങ്കുവെച്ചത്.

  Also Read:കാതല്‍ ബിരിയാണി മുതല്‍ കരിക്ക് പായസം വരെ, നയന്‍താരയുടെ വിവാഹസദ്യയിലെ വിഭവങ്ങള്‍ ഇതൊക്കെ...

  Recommended Video

  Nadirshah talks about Keshu Ee Veedinte Nathan

  ഈശോയാണ് ഇനി പുറത്ത് വരാനുള്ള നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

  സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്തീയ സംഘടനങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പേരില്‍ മാറ്റമില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

  English summary
  Nadrisha Opens Up About His Funny Incident About His Marriage, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X