Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും'; മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാഗ്രഹിച്ചിരുന്നെന്ന് നാദിർഷ
മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് നാദിർഷ. മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ച കലാരകരനുമാണ് ഇദ്ദേഹം. ഒപ്പം മിമിക്രി വേദികളിലുണ്ടായിരുന്ന പലരും സിനിമകളിൽ നായകനായപ്പോൾ നാദിർഷ അഭിനയിത്തിലല്ല ശ്രദ്ധിക്കപ്പെട്ടത്. 2015 ലിറങ്ങിയ അമർ അക്ബർ അന്തോണി എന്ന സിനിമയാണ് നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്നത്.
പൃഥിരാജ്, ജയസൂര്യ, നാദിർഷ എന്നിവരുടെ കോംബോ ഒന്നിച്ച സിനിമ മികച്ച വിജയമായിരുന്നു നേടിയത്. കോമഡി സിനിമകളുടെ ഹിറ്റ് ചാർട്ടിൽ അമർ അക്ബർ അന്തോണിയും ഇടം നേടി. പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളും നാദിർഷ സംവിധാനം ചെയ്തു.

എന്നാൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമകൾക്ക് ലഭിച്ചത്. സോണി ലിവിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈശോ ആണ് നാദിർഷയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ. ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നാദിർഷ. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നാദിർഷ വ്യക്തമാക്കി. പോപ്പർ സ്റ്റോപ് മലയാളത്തോടാണ് പ്രതികരണം.

'മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് പടം ചെയ്യാൻ ഏത് സംവിധായകനാണ് ആഗ്രഹമില്ലാത്തത്. മമ്മൂക്കയ്ക്ക് വേണ്ടി കഥ തയ്യാറാക്കിയിരുന്നു. അതുമായിട്ട് മമ്മൂക്കയുടെ അടുത്ത് പോയിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത് നാല് വർഷം മുമ്പാണ്. പക്ഷെ ഇപ്പോൾ സിനിമ മാറിക്കൊണ്ടിരിക്കുകയല്ലേ. അത് തിരിച്ചറിയണം. മൂന്നാല് വർഷം മുമ്പ് മമ്മൂക്കയോട് പറഞ്ഞ ആ കഥ മതിയായിരുന്നു. പക്ഷെ ഇപ്പോൾ സിനിമ മാറി. പ്രേക്ഷകരുടെ ആറ്റിറ്റ്യൂഡ് മാറി. മേക്കിംഗ് മാറി'

'അപ്പോഴും ആ നാല് വർഷം മുമ്പത്തെ കഥയുമായിട്ട് ചെന്നാൽ മമ്മൂക്കയ്ക്ക് ബുദ്ധി ഉള്ളത് കൊണ്ട് മമ്മൂക്ക പറ്റില്ലെന്ന് പറയും. പിന്നെയും വാശി പിടിച്ച് ചെയ്താൽ ആ നാല് വർഷത്തെ പഴക്കം അതിനകത്ത് ഉണ്ടാവും. അത് മനസ്സിലാക്കാനുള്ള ബുദ്ധി വേണം. മേക്കിംഗിൽ എങ്ങനെ നോക്കിയാലും കഥയ്ക്ക് പഴക്കം ഉണ്ടാവും. മമ്മൂക്കയുടെ അടുത്തോ ലാലേട്ടന്റെ അടുത്തോ പോയി ധൈര്യമായിട്ട് പറയാം, അവർ സമ്മതിക്കും എന്ന് നമുക്ക് തന്നെ തോന്നണം'

ഈശോ എന്ന സിനിമയുടെ പേരുമായിട്ട് ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും നാദിർഷ സംസാരിച്ചു. സിനിമയുടെ കഥ റിലീസ് ചെയ്യുമ്പോൾ ആൾക്കാർക്ക് മനസ്സിലാവും. റിലീസ് വരെ സിനിമയുടെ കഥ ഇതാണെന്ന് ഇവരോട് പറയാൻ പറ്റില്ലല്ലോ. സിനിമയുടെ കഥ കേട്ടാൽ ഇവരൊന്നും മിണ്ടില്ല. ഇതാണ് കഥ എന്ന് പറഞ്ഞ് റിലീസിന് മുമ്പ് കഥ പറയാൻ പറ്റില്ലായിരുന്നെന്നും നാദിർഷ വ്യക്തമാക്കി.
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ