»   » ഗഫൂര്‍ക്കാ ദോസ്‌ത്‌ കാര്‍ട്ടൂണില്‍ വീണ്ടും

ഗഫൂര്‍ക്കാ ദോസ്‌ത്‌ കാര്‍ട്ടൂണില്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mamukkoya
മാമുക്കോയ എന്ന കോഴിക്കോട്ടുകാരന്‍ സിനിമാതാരത്തിന്റെ ഏറ്റവും വിഖ്യാത വേഷമാണ്‌ നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക. കുതിരവട്ടം പപ്പുവിന്റെ വെള്ളാനകളുടെ നാട്ടിലെ താമരശ്ശേരി ചുരം പോലെ, താളവട്ടത്തിലെ ജഗതിയുടെ നാരായണനെപ്പോലെ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ സാധിക്കുന്ന നര്‍മ്മ കഥാപാത്രങ്ങള്‍ എന്നും വളരെ ലൈവാണ്‌.

ഈ ഒരു സാദ്ധ്യത മുന്നില്‍ കണ്ടാണ്‌ മാമുക്കോയയുടെ ഗഫൂറിനെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കിയത്‌. ജീവന്‍ ടിവിയിലാണ്‌ ഗഫൂര്‍ക്ക ദോസ്‌ത്‌ എന്ന ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ പരമ്പര ആരംഭിക്കുന്നത്‌. സമകാലിക സാമൂഹ്യ പ്രശ്‌നങ്ങളെ ഹാസ്യത്തിലൂടെ വിമര്‍ശിച്ച്‌ ഫലിപ്പിക്കാനാണ്‌ പരമ്പര ഗഫൂര്‍ക്കയെ കൂട്ടുപിടിച്ചിരിക്കുന്നത്‌.

പഴയകാലത്തെ എരിവും പുളിയുമുള്ള സിനിമകള്‍ മലയാള സിനിമയില്‍ പുനര്‍ നിര്‍മ്മിച്ചുകൊണ്ട്‌ കച്ചവടതന്ത്രങ്ങള്‍ തരംപോലെ നടപ്പാക്കിവരുന്നതും വിജയം കണ്ടുകഴിഞ്ഞു. നീലത്താമര, രതിനിര്‍വ്വേദം, നിദ്ര എന്നിവയ്‌ക്കുശേഷം ചട്ടക്കാരി ഉടനെ റിലീസിംഗും കാത്തിരിക്കുന്നു. കുറേ ചിത്രങ്ങള്‍ നിര്‍മ്മാണവഴിയിലാണ്‌.

പവനായിയെ തിരിച്ചു കൊണ്ടുവന്ന്‌ കൊണ്ട്‌ ക്യാപ്‌റ്റന്‍ രാജുവിന്റെ സംവിധാനത്തില്‍ സിനിമയൊരുങ്ങുന്നു. ഇനി കഥാപാത്രങ്ങളുടെ ഊഴമായിരിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രമെന്ന സാദ്ധ്യതയിലേക്ക്‌ ഏറെ പ്രസക്തമാണ്‌ ഗഫൂര്‍ എന്ന കഥാപാത്രം. ഹാസ്യം വളരെ ശോഷിച്ചു തുടങ്ങുകയും അപഹാസ്യമായി തീരുകയും ചെയ്യുന്ന പുതിയ സിനിമകാലത്ത്‌ ഇന്നും ഓര്‍മ്മയില്‍ നില്‌ക്കുന്നത്‌ പിന്നിട്ട കാലത്തെ സിനിമകളിലെ ഏറെ പ്രസക്തമായ ഹാസ്യ സീക്വന്‍സുകളും കഥാപാത്രങ്ങളുമാണ്‌.

താരത്തിനു തോന്നിയ പോലെ കഥാപാത്രത്തെ കൊണ്ടുപോകാനും, സംഭാഷണങ്ങളും ചേഷ്ടകളും അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടായിരുന്ന ഏരിയയാണ്‌ സിനിമയില്‍ ഹാസ്യം. പണ്ടും ഇന്നും അതങ്ങനെയായിരുന്നു. എസ്‌പി പിള്ളയും അടൂര്‍ഭാസിയും ബഹദൂറും ഒക്കെ പരിപോഷിപ്പിച്ചു വന്ന ഹാസ്യ അവതരണത്തെ ജഗതിയാണ്‌ പില്‍ക്കാലത്ത്‌ ഏറ്റവും ജനപ്രിയമാക്കിയത്‌.

English summary
Mamukkaya's famous character Gafoorka Dosth is going to be a cartoon charaxter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam