twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മളിന് മുന്‍പ് ചാക്കോച്ചന്‍റെ നായികയായ കഥ പറഞ്ഞ് രേണുക മേനോന്‍, ഇനി സിനിമയിലേക്കില്ല, കാരണം ഇതാണ്

    |

    നമ്മള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് രേണുക മേനോന്‍. കമലൊരുക്കിയ ക്യാംപസ് ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളായിരുന്നു അഭിനയ രംഗത്ത് അരങ്ങേറിയത്. എന്‍ കരളില്‍ താമസിച്ചാല്‍ എന്ന ഗാനത്തെക്കുറിച്ച് പറഞ്ഞും താരത്തെ വിശേഷിപ്പിക്കാറുണ്ട്. വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരം അഭിനയത്തോട് ബൈ പറയുകയായിരുന്നു. ബിഹൈന്‍ഡ് വുഡ്്‌സ് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    അമേരിക്കയിലേക്ക് പോയപ്പോഴും സിറ്റിസണ്‍ഷിപ്പൊന്നും എടുത്തിട്ടില്ല. ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് തന്നെ മതിയെന്നായിരുന്നു സൂരജിന്. ടെക്‌നോപാര്‍ക്കില്‍ സൂരജിന്റെ കമ്പനിക്ക് ബ്രാഞ്ചുണ്ട്. ഐടി മേഖലയിലാണ് അദ്ദേഹം ജോലി ചെയ്തത്. അഭിനയ രംഗത്തേക്ക് എത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു താരം തുറന്നുപറഞ്ഞത്.

    ഇഷ്ടമില്ലായിരുന്നു

    ഇഷ്ടമില്ലായിരുന്നു

    അഭിനയ രംഗത്തേക്ക് വരുന്നതിനോട് പൊതുവെ കുടുംബാംഗങ്ങള്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ചെറുതായി മോഡലിംഗൊക്കെ ചെയ്യാറുണ്ടായിരുന്നു. മാസികയുടെ കവര്‍പേജുകളിലൊക്കെ വരാറുണ്ടായിരുന്നു. അച്ഛന്‍ ഹൈക്കോടതിയിലെ അഭിഭാഷകനാണ്, ടാക്‌സ് പ്രാക്ടീഷണറുമാണ്. അച്ഛന്റെ ക്ലൈയന്‍സില്‍ പലരും സിനിമയുമായി ബന്ധമുള്ളവരൊക്കെയുണ്ടായിരുന്നു. മകളുടെ ഫോട്ടോയെടുത്തോട്ടെയെന്നൊക്കെ അവര്‍ ചോദിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല.

    ചാക്കോച്ചനൊപ്പം

    ചാക്കോച്ചനൊപ്പം

    കുഞ്ചാക്കോ ബോബന്റെ സിനിമയായ മായാമോഹിതചന്ദ്രനിലേക്കായിരുന്നു ആദ്യം വിളിച്ചത്. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്നു ഈ ചിത്രത്തിലേക്ക് വിളിച്ചത്. എന്തുകൊണ്ടോ ആ സിനിമ നടക്കാതെ പോവുകയായിരുന്നു. ഈ സിനിമ സ്വീകരിക്കണോ വേണ്ടയോ എന്ന് തുടക്കത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് ശൈലിയിലുള്ള സിനിമയായിരുന്നു. സിനിമയുടെ മുക്കാല്‍ഭാഗത്തോളമുള്ള ചിത്രീകരണവും നടന്നിരുന്നു. ആ സമയത്ത് തന്നെയാണ് നമ്മളിലേക്ക് അവസരം ലഭിച്ചതെന്നും രേണുക പറയുന്നു.

    നമ്മളിലേക്ക്

    നമ്മളിലേക്ക്

    പ്ലസ് ടു പഠനത്തിനിടയിലായിരുന്നു അത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോഴായിരുന്നു നമ്മളിലെ അണിയറപ്രവര്‍ത്തകരെ കണ്ടത്. മോള്‍ അകത്തേക്ക് പൊക്കോ, അമ്മയോടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ കല്യാണാലോചനയായിരിക്കുമെന്നായിരുന്നു കരുതിയത്. നല്ല നീളമുള്ളതിനാല്‍ ആ സമയത്ത് കല്യാണാലോചനയുമായി ചിലരൊക്കെ വരാറുണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെയായിരിക്കുമെന്നായിരുന്നു കരുതിയത്. അങ്ങനെയായിരുന്നു കരുതിയത്. അപ്പോഴാണ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കുള്ള അവസരമാണെന്ന് മനസ്സിലാക്കിയത്.

    എല്ലാവരും പുതുമുഖം

    എല്ലാവരും പുതുമുഖം

    കമല്‍ സാറിന്റെ ചിത്രത്തിലേക്കുള്ള അവസരമായിരുന്നു അത്. അന്ന് സ്‌ക്രീന്‍ ടെസ്റ്റൊന്നും നടത്തിയിരുന്നില്ല. പിന്നെ ചിത്രീകരണത്തിനായി വിളിക്കുകയായിരുന്നു. ആ ചിത്രത്തില്‍ എല്ലാരും പുതുമുഖമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന സമയത്തും ഇത് ചെയ്യണോയെന്നുള്ള ടെന്‍ഷനുണ്ടായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ സമയത്തെ ബ്രേക്കിനിടയിലായിരുന്നു നമ്മളില്‍ അഭിനയിച്ചത്. ഇനിയെന്ത് എന്ന കാര്യത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. ഭയങ്കര ഷൈ ആയിരുന്നു. മലയാളത്തില്‍ ചെയ്യുമ്പോഴെല്ലാം മടിയുണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോഴാണ് അതില്ലാതായതെന്നും രേണുക പറയുന്നു.

    തൃശ്ശൂര്‍ ഭാഷയില്‍

    തൃശ്ശൂര്‍ ഭാഷയില്‍

    തനി തൃശ്ശൂര്‍ ഭാഷയിലായിരുന്നു സംസാരിച്ചത്. നമ്മള്‍ ചെയ്യുന്ന സമയത്ത് അവരെല്ലാം കളിയാക്കായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഡീമോട്ടിവേറ്റഡാവുകയായിരുന്നു. മലയാളികള്‍ കളിയാക്കിക്കൊണ്ടായിരുന്നു മോട്ടിവേഷന്‍ തന്നത്. അങ്ങനെയാണ് സ്‌ട്രോംഗായി മാറിയത്. സ്ലാംഗൊക്കെ പറഞ്ഞുള്ള കളിയാക്കലുകള്‍ ഏറെയായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോള്‍ ആ പ്രശ്‌നമുണ്ടായിരുന്നില്ല. ആളുകള്‍ നന്നായി ചെയ്തു എന്ന പറഞ്ഞ് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. എനിക്ക് അങ്ങനെയൊക്കെ ചെയ്യാനാവുമോയെന്നൊക്കെ സ്വയം തോന്നിയിട്ടുണ്ട്.

    Recommended Video

    നമ്മളിലെ ഹൃദയം കിഴടക്കിയ ആ രാക്ഷസി ഇന്ന് അവിടെ ആരുമറിയാതെ | filmibeat Malayalam
     തിരിച്ചുവരവ്

    തിരിച്ചുവരവ്

    മലയാള സിനിമകളൊക്കെ ഇപ്പോഴും കാണാറുണ്ട്. പുതിയ താരങ്ങളുടെ അഭിമുഖങ്ങളൊക്കെ കാണാറുണ്ട്. ആദ്യം വന്ന സമയത്ത് പലരും തിരിച്ചറിയാറുണ്ടായിരുന്നു. ഇവിടെ ഒരുവിധമുള്ള മലയാളികള്‍ക്കൊക്കെ എന്നെ അറിയാം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാലും തിരിച്ചുവരുന്നില്ല. അങ്ങനെ ആളെ കിട്ടാത്ത പ്രശ്‌നം അവിടെയില്ലല്ലോ, മാത്രമല്ല അഭിനയം അത്രയും പാഷനായി കൊണ്ടുനടക്കുന്ന എത്രയോ പേരുമുണ്ട്. അവരൊക്കെ ചെയ്യുന്നതാവില്ലേ നല്ലതെന്നുമായിരുന്നു രേണുകയുടെ ചോദ്യം.

    English summary
    Renuka Menon reveals about her first movie with Kunchako Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X