For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌'അച്ഛൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് വിവാഹ നിശ്ചയം, ആ മരണം പ്രതീക്ഷിച്ചിരുന്നില്ല'; ഭാവനയുടെ വിവാഹ വാർഷികം!

  |

  2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ഭാവന തുടർന്ന് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നായികയായി തിളങ്ങി. 1986 ജൂൺ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായാണ് ഭാവന ജനിച്ചത്.

  നമ്മളിൽ സഹനടിയായി അഭിനയിച്ച ഭാവന പിന്നീട് സ്വപ്രയത്നത്തിലൂടെയാണ് മുൻനിര നായികയായി മാറിയത്. 2018ലായിരുന്നു കന്നട സിനിമാ നിർമാതാവും സുഹൃത്തുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം നടന്നത്.

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  അന്ന് ആ വിവാഹം കേരളം ഒട്ടാകെ ആഘോഷിച്ചിരുന്നു. സ്ത്രീകൾക്ക് എന്നും പ്രചോ​ദനമാണ് ഭാവനയുടെ ജീവിതം. പലരും ചിറകരിഞ്ഞ് വീഴ്ത്തിയപ്പോഴും ശക്തമായി ഉയർന്നുവന്ന ആളാണ് ഭാവന. നവീനുമായി ഭാവനയുടേത് പ്രണയ വിവാഹമായിരുന്നു.

  ഇന്ന് താരം അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ദാമ്പത്യം അഞ്ച് വർ‌ഷത്തിലെത്തി നിൽക്കുമ്പോൾ ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ ഭാവന സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

  ഭാവനയുടെ എല്ലാമെല്ലാമായ അച്ഛൻ പക്ഷെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും മരിച്ചിരുന്നു. അച്ഛന്റെ വേർപാട് വലിയ വേദ​നയാണ് ഭാവനയ്ക്ക് സമ്മാനിച്ചത്. മുമ്പൊരിക്കൽ തന്റെ പ്രണയത്തെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  'ആറ് വർഷത്തോളം നീണ്ട പ്രണയമായിരുന്നു. എന്റെ മൂന്നാമത്തെ കന്നട സിനിമയുടെ നിർമാതാവായിരുന്നു നവീൻ. അന്ന് തുടങ്ങിയ ബന്ധം നല്ല ഒരു സൗഹൃദമായി വളർന്നു. പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.'

  'പതിയെ ആ ബന്ധം പ്രണയത്തിലേക്ക് മാറി. വീട്ടുകാർ ബന്ധം അറിഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായിരുന്നില്ല' എന്നാണ് ഭാവന പറഞ്ഞത്. 'അച്ഛൻ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അച്ഛന് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ല.'

  'കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവ ഭാഗ്യം വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ കഴിഞ്ഞു. അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു.'

  Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!

  'ആ ഘട്ടത്തിൽ എന്നെയും കുടുംബത്തേയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവുമാണ്. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നവീന് തന്നെയാണ് ചെയ്തത്. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു.'

  'അച്ഛന്റെ മരണ സമയത്ത് നവീൻ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ കണ്ട് അവർക്ക് നവീനോടുള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി എന്നാണ് ഭാവന പറഞ്ഞത്. അമ്മയ്ക്ക് നവീൻ ഇപ്പോൾ മകനെ പോലെയാണെന്നും' ഭാവന പറഞ്ഞിട്ടുണ്ട്.

  കുറച്ച് നാളുകളായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന താരം വീണ്ടും മലയാള സിനിമയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്.

  ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമിക്കുന്ന ഈ ചിത്രം പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

  മെഡിക്കല്‍ കോളജ് ക്യാംപസിലെ പിജി റസിഡന്റ് ഡോ.കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് കഥാവികസനം. തുടക്കം മുതൽ അവസാന വരെയും പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

  ഭാവനയാണ് ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

  Read more about: bhavana
  English summary
  Nammal Movie Actress Bhavana And Her Husband Naveen Celebrated Their 5th Wedding Anniversary-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X