twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തല്ലിക്കോ എന്നായിരുന്നു കൽപ്പന പറഞ്ഞത്; ഉർവശി ഭരതത്തിൽ ചെയ്തത് അത്ഭുതപ്പെടുത്തിയെന്നും നന്ദു

    |

    മലയാള സിനിമയിലെ പ്ര​ഗൽഭരായ രണ്ട് നടിമാരാണ് അന്തരിച്ച കൽപ്പനയും സഹോദരി ഉർവശിയും. കൽപ്പന മരിച്ച് വർഷങ്ങൾ പിന്നിടുകയാണെങ്കിലും ചെയ്ത് വെച്ച സിനിമകളിലൂടെ ഇന്നും അവർ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഉർവശി നായിക നടിയായാണ് സിനിമകളിൽ തുടക്കം കുറിച്ചതെങ്കിൽ കൽപ്പന കോമഡി വേഷങ്ങളാണ് കൂടുതലായും ചെയ്തത്. അതേസമയം അവസാന കാലത്ത് സീരിയസ് ആയ ഒരുപിടി വേഷങ്ങളിലൂടെ കൽപ്പന പ്രേക്ഷകരെ അമ്പരപ്പിച്ചു. ‌‌

    Also Read: 'അരവിന്ദ് തീവ്രവാദിയാകും എന്നാണ് വീട്ടുകാർ പറഞ്ഞത്; അവരുടെ സംസ്കാരം പഠിക്കാൻ ജമ്മുവിൽ പോയി': നിത്യ ദാസ്Also Read: 'അരവിന്ദ് തീവ്രവാദിയാകും എന്നാണ് വീട്ടുകാർ പറഞ്ഞത്; അവരുടെ സംസ്കാരം പഠിക്കാൻ ജമ്മുവിൽ പോയി': നിത്യ ദാസ്

    നടൻ നന്ദു ആയിരുന്നു കൽപ്പനയ്ക്കൊപ്പം അഭിനയിച്ചത്

    സ്പിരിറ്റ്, ചാർലി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആയിരുന്നു. സ്പിരിറ്റിൽ മദ്യപാനി ആയ ഒരാളുടെ ഭാര്യയുടെ വേഷമാണ് കൽപന അഭിനയിച്ചത്. ഭർത്താവിന്റെ ക്രൂര മർദ്ദനത്തിനിരയാവുന്ന സ്ത്രീ ആയിരുന്നു ഇത്. നടൻ നന്ദു ആയിരുന്നു കൽപ്പനയ്ക്കൊപ്പം അഭിനയിച്ചത്.

    ഇപ്പോഴിതാ കൽപ്പനയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദു. കൽപ്പനയുടെയും ഉർവശിയുടെയും അഭിനയ മികവിന പറ്റി നന്ദു സംസാരിച്ചു.

    ഉർവശിയുടെ അഭിനയം അത്ര ക്ലോസ് റേഞ്ചിൽ കാണുകയാണ്

    'സ്പിരിറ്റിൽ എന്റെ പെർഫോമൻസ് ഇത്രയെങ്കിലും നന്നായതിന് പ്രധാന കാരണക്കാരി കൽപ്പന ആയിരിക്കും. കൽപ്പന അഭിനയിക്കുന്നത് കണ്ടാൽ പരിസരം മറന്ന് പോവും നമ്മൾ. കൽപ്പനയുടെ സഹോദരി ഉർവശിയും അതെ. വേണുച്ചേട്ടന്റെ പല പടങ്ങളിലും ഉർവശി ആണ് നായിക. ഉർവശിയുടെ അഭിനയം അത്ര ക്ലോസ് റേഞ്ചിൽ കാണുകയാണ്'

    'ഭരതം എന്ന സിനിമയിൽ കരയല്ലേ എന്ന് കാണിക്കുന്ന ആക്ഷനുണ്ട്. ഞാനത് വീട്ടിൽ വന്ന് പല പ്രാവിശ്യം ചെയ്ത് നോക്കി. പറ്റുന്നില്ല. അതൊക്കെയാണ് അഭിനയം എന്ന് പറയുന്നത്'

    അവർക്ക് ആസ്തമയുടെയും മറ്റും പ്രശ്നമുണ്ടെന്ന് എനിക്കറിയാം

    'സ്പിരിറ്റിൽ അഭിനയിക്കുമ്പോൾ നന്ദു തല്ലിക്കോ എന്നാണ് പറഞ്ഞിരുന്നത്. അവരോടൊപ്പം ഞാൻ ദുബായിലൊക്കെ ഷോയിൽ പോയിട്ടുണ്ട്. അവർക്ക് ആസ്തമയുടെയും മറ്റും പ്രശ്നമുണ്ടെന്ന് എനിക്കറിയാം'

    'ഒരു ഇടി എങ്ങാനും വശക്കേടായി മുതുകിൽ കൊണ്ടാൽ ജനങ്ങൾ എന്നെ കത്തിക്കില്ലേ. സിനിമയിലാണെങ്കിൽ ഇടിക്കുകയും വേണം. ഇടിക്ക് എന്താണ് നോക്കിക്കൊണ്ടിരിക്കുന്നതെന്നാണ് കൽപ്പന ചോദിക്കുന്നത്. കൂടുതൽ പറഞ്ഞാൽ സങ്കടം വല്ലാതെ വരും. എന്തൊരു കലാകാരി ആയിരുന്നു'

     ഒരു വണ്ടി വന്നാൽ അതിൽ അഞ്ച് പേർ വരെ പോവുമായിരുന്നു

    സിനിമകളിൽ അന്നും ഇന്നും വന്ന മാറ്റത്തെക്കുറിച്ചും നന്ദു സംസാരിച്ചു. 'പണ്ട് പ്രൊഡക്ഷനിൽ നിന്ന് ഒരു വണ്ടി വന്നാൽ അതിൽ അഞ്ച് പേർ വരെ പോവുമായിരുന്നു. ഇന്ന് ഓരോ ആർട്ടിസ്റ്റുകൾക്കും ഓരോ വണ്ടിവരും'

    'കാരവാനും മറ്റും സൗകര്യങ്ങളും ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇന്ന് എല്ലാവർക്കും അത്തരം സൗകര്യങ്ങൾ ലഭിക്കും. കാരവാൻ ആവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. അന്ന് സ്ത്രീകൾക്ക് ലൊക്കേഷനിൽ ബാത്ത്റൂമിൽ പോവാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു'

    അന്ന് ഉർവശിക്കും രേഖയ്ക്കും എല്ലാം അതായിരുന്നു സാഹചര്യം

    'വസ്ത്രം മാറുന്നത് വരെ തുണി മറച്ച് പിടിച്ചായിരുന്നു. അന്ന് ഉർവശിക്കും രേഖയ്ക്കും എല്ലാം അതായിരുന്നു സാഹചര്യം. ഒരു മലയുടെ പ്രദേശത്ത് ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം മാറാൻ പ്രത്യേക സ്ഥലം ഒന്നും ഉണ്ടാവില്ല'

    'ആണുങ്ങൾ ഒരു ലുങ്കി എടുത്തുടുത്ത് വസ്ത്രം മാറും. പക്ഷെ പെണ്ണുങ്ങൾ എങ്ങനെ വസ്ത്രം മാറും. രണ്ട് അസിസ്റ്റന്റ്സ് വന്ന് മുണ്ട് പിടിച്ച് നിൽക്കും. അവർ അങ്ങോട്ട് നോക്കില്ല. നോക്കിയാൽ വസ്ത്രം മാറുന്നത് കാണാം. പക്ഷെ അവർ നോക്കില്ല. പക്ഷെ കാരവാൻ വന്നപ്പോൾ ഈ കൂട്ടായ്മ മുറിഞ്ഞ് പോയി'

    Read more about: nandu
    English summary
    Nandu About Urvashi And Kalpana; Actors Words About The Sisters Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X