For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓടി നടന്നു സഹായിക്കുന്ന അമ്മ മനസ്സാണ് സീമചേച്ചിയ്ക്ക്; പ്രാര്‍ഥനകളുമായി നന്ദു മഹാദേവയുടെ കുറിപ്പ്

  |

  കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയേണ്ടി വന്ന ദിവസങ്ങളെ കുറിച്ച് പറഞ്ഞ് നടി സീമ ജി നായര്‍ രംഗത്ത് വന്നിരുന്നു. ഒരു പരിപാടിയ്ക്ക് വേണ്ടി ചെന്നൈയിലെത്തിയതിന് ശേഷമായിരുന്നു സീമയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്. ആദ്യം ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സീമ പിന്നീട് കേരളത്തിലേക്ക് വന്നു. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

  സീമയെ കുറിച്ച് പറഞ്ഞ് നന്ദു മഹദേവ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. കാന്‍സറിനെ മനസാന്നിധ്യം കൊണ്ട് നേരിട്ട് മാതൃകയായ ചെറുപ്പക്കാരനാണ് നന്ദു മഹദേവ. ആശുപത്രിയില്‍ കിടക്കുമ്പോഴും തനിക്ക് പറ്റുന്നവിധം മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ് സീമ ജി നായരെന്ന് നന്ദു പറയുന്നു.

  seema-g-nair

  സീമ ജി നായരുടെ കുറിപ്പ് വായിക്കാം

  ആശുപത്രി കിടക്കയില്‍ ഇരുന്നു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെയാണ് സീമ ചേച്ചി എന്നെ വിളിച്ചത്. എന്തിനെന്നല്ലേ, ബുദ്ധിമുട്ടനുഭവിക്കുന്ന ഏതെങ്കിലും രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു ട്രസ്റ്റിന്റെ സഹായം വാങ്ങി നല്‍കുന്ന കാര്യം പറയാന്‍ വേണ്ടി. ഏറ്റവും അര്‍ഹതയുള്ള രണ്ടുപേര്‍ക്ക് തന്നെ അത് കിട്ടുന്നതിനുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല.

  കൊറോണയുടെ ആക്രമണത്തില്‍ ഐസിയു വരെ പോയി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം കടന്നുവന്ന ശേഷം പൂര്‍ണ്ണമായും വിശ്രമിക്കേണ്ട സമയത്ത് മറ്റൊരാളെ സഹായിക്കാന്‍ വേണ്ടി ഉയര്‍ന്ന ആ ശബ്ദത്തില്‍ നിന്ന് അപ്പോഴും ക്ഷീണം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കുന്ന ചേച്ചി ഇപ്രാവശ്യവും ആരോഗ്യമില്ലാത്ത ശരീരത്തോടെ ചിരിച്ചു തന്നെ സംസാരിക്കാന്‍ ബുദ്ധിമുട്ടി ശ്രമിക്കുന്നത് ഞാനറിഞ്ഞു.

  seema-g-nair

  ഇത്ര വേദനാജനകമായ ഒരവസ്ഥയില്‍ ഇരുന്നിട്ട് കൂടി മറ്റൊരാളെ സഹായിക്കാന്‍ കാണിക്കുന്ന ആ സ്‌നേഹ മനസ്സ് എത്രയോ ഉയരെയാണ്. ഇടയ്‌ക്കൊക്കെ പരസ്പരം വിളിച്ചു വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ടെങ്കിലും ഈ ഒരു വിളി എന്നെ ഞെട്ടിച്ചു. അത്രമേല്‍ സ്‌നേഹമുള്ള ഒരു മനസ്സോടെ വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ടാകാം ഇത്രയേറെപ്പേര്‍ ചേച്ചിയേ സ്‌നേഹം കൊണ്ട് മൂടുന്നത്.

  ഒന്നു കാലിടറിയപ്പോള്‍ പ്രാര്‍ത്ഥനയുമായി പതിനായിരങ്ങള്‍ കൂടെ നിന്നത്. കഴിയുന്നവരെയൊക്കെ ഓടി നടന്നു സഹായിക്കുന്ന 'അമ്മ മനസ്സാണ് സീമചേച്ചിയ്ക്ക്.. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വന്ന് ഒരു മാലാഖയെ പോലെ ഒത്തിരി ജീവിതങ്ങളില്‍ വെളിച്ചം പകരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. എന്റെ പൊന്നു ചേച്ചീ കൊറേ കൊറേ ഇഷ്ടത്തോടെ കുഞ്ഞനിയന്‍. ഒപ്പം അതേ ഇഷ്ടത്തോടെ ആശംസകളോടെ എന്റെ ചങ്കുകളും.

  English summary
  Nandu Mahadeva's Facebook Post About Vanambadi Serial Fame Seema G Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X