twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് 60 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ പോയി, പിന്നെ അച്ഛനും, നന്ദു പറയുന്നു...

    |

    കോമഡി സീരിയസ് കഥാപാത്രങ്ങൾ ഒരു പോലെ അഭിനയിപ്പിച്ച് ഫലിപ്പിച്ച് കയ്യടി നോടുന്ന നടനാണ് നന്ദു. കേളോജ് കുമാരനായി സിനിമയിൽ എത്തിയ താരം കഴിഞ്ഞ 30 വർഷമായി ബിഗ് സ്ക്രീനിൽ സജീവ സാന്നിധ്യമാണ്. ഒരു കാലത്ത് സിനിമയിലെ സ്ഥിരം കോളേജ് കുമാരനായിരുന്നു താരം . പിന്നീട് പതിയെ ആയിരുന്നു താരത്തിന്റെ വളർച്ച.

    1986 ൽ പുറത്തു വന്ന സർവകലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദു ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. ചെറിയ കഥാപാത്രങ്ങളാണെങ്കിൽ പോലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ജീവിതത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനെ കുറിച്ച് നന്ദു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

       അമ്മയുടെ  മരണം

    നന്ദുലാൽ കൃഷ്ണ മൂർത്തി എന്നാണ് യഥാർഥ പേര്. ദേശീയ ടേബിൾ ടെന്നീസ് കോച്ചായിരുന്നു അച്ഛൻ. അമ്മ സുകുകുമാരി. ഗായികയായിരുന്നു. അച്ഛന്റെ സ്വദേശം ചെന്നൈയിലും അമ്മയുടേത് ആലപ്പുഴയിലുമായിരുന്നു. പിന്നീട് ഇവർ തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയായിരുന്നു. അവിടെ വെച്ചായിരുന്നു ഞാൻ ജനിക്കുന്നത്. എനിയ്ക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മയുടെ വിയോഗം. പിന്നീടുള്ള കാല മുഴുവൻ അച്ഛന്റെ കാലശേഷം വരെ ഏകനായി ജീവിക്കുകയായിരുന്നു.

     അച്ഛൻരെ മരണം

    കായിക പരിശീലനവും തുടർന്നുള്ള യാത്രയുമായിരുന്നു അച്ഛന്റെ പിന്നീടുള്ള ജീവിതം. അതിൽ അദ്ദേഹം ആശ്വാസം കണ്ടെത്തുകയായിരുന്നു. അത്തൊരമൊരു പരിശീലനത്തിനിടെയായിരുന്നു അദ്ദേഹം മരിക്കുന്നതും. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പൻരേയും ചിറ്റമ്മയുടേടയും കൂടെയായിരുന്നു. അവരുടെ വീട് എന്റെ സ്വന്തം വീടായി മാറി. അവരുടെ ഏക മകൾ എനിക്ക് സ്വന്തം സഹോദരിയായി.

     സിനിമയിൽ എത്തിയത്

    സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളി തന്റെ നാട്ടുകാരനും സുഹൃത്തുമായിരുന്നു. ആ പരിചയത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. അദ്ദേഹമാണ് തന്നെ ആദ്യമായി സിനിമയിലേയ്ക്ക് വിളിക്കുന്നതും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും വർ,ഷങ്ങൾക്ക് ശേഷമുള്ള സ്പിരിറ്റിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമാണ് ക്യാരക്ടർ റോളുകൾ ലഭിച്ച് തുടങ്ങിയത്.

    വിവാഹത്തിന് ശേഷമുള്ള ജീവിതം

    1997 ൽ ആയിരുന്നു വിവാഹം. അതിന് ശേഷം കുറച്ച് വർഷങ്ങൾ വാടക വീടുകളിൽ ജീവിച്ചു. 2000 ൽ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീട് 5 വർഷത്തിന് ശേഷം ജഗതിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുകയായിരുന്നു. ഫ്ലാറ്റിലെ ജീവിതമാണ് കൂടുതൽ ഇഷ്ടം. ഫ്ലാറ്റായതു കൊണ്ട് ഞാൻ ഷൂട്ടിന് പോകുമ്പോൾ കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാം. പിന്നെ അത്യാവശ്യം പച്ചപ്പും ഓപ്പൺ സ്‌പേസുമൊക്കെയുള്ള ഇടമാണിത്. അതുകൊണ്ട് ഇനിയൊരും വീട് വയ്ക്കുമെന്ന് തോന്നുന്നില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.

    Read more about: nandu നന്ദു
    English summary
    Nandu Share His Parents Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X