twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നസ്ലിന്റെ അഭിനയം കണ്ട് ജയറാം പോലും അന്തംവിട്ടു

    |

    ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.

    ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അനശ്വര രാജനും മാത്യു തോമസും വിനീത് ശ്രീനിവാസനുമാണെങ്കിലും ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ നേടിയത് നസ്ലിൻ ഗഫൂറാണ്.

    തികച്ചും സ്വാഭാവികമായ രീതിയിലുള്ള അഭിനയവും തമാശകൾ പറഞ്ഞു ഫലിപ്പിക്കാനുള്ള താരത്തിന്റെ കഴിവുമാണ് നസ്ലിന് ആരാധകരെ നേടിക്കൊടുത്തത്.

    തണ്ണീർമത്തൻ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലിൻ വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ ഇതിനകം തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയം തന്നെയാണ് നസ്‌ലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

    'തണ്ണീർമത്തൻ ദിനങ്ങൾ' മുതൽ നസ്‌ലിനെ ശ്രദ്ധിച്ചു; സത്യൻ അന്തിക്കാട്

    സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ 'മകൾ' എന്ന ചിത്രമാണ് നസ്ലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

    രോഹിത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നസ്ലിൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതും.

    നസ്ലിനെ മനസിൽ കണ്ട് തന്നെയാണ് മകൾ എന്ന ചിത്രത്തിൽ രോഹിത് എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

    'തണ്ണീർമത്തൻ ദിനങ്ങൾ' മുതൽ താൻ നസ്‌ലിനെ ശ്രദ്ധിച്ചിരുന്നെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

    'മകൾ എന്ന സിനിമയിൽ നസ്ലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ് അത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ ഞാൻ നസ്ലിനെ ശ്രദ്ധിക്കുന്നുണ്ട്.

    ഞാൻ മാത്രമല്ല ഇക്ബാലും എന്റെ മക്കളുമൊക്കെ ഇവനെ ശ്രദ്ധിച്ചിട്ടുണ്ട്. അവൻ അഭിനയിക്കുന്ന പല സീനിലും ക്യാമറ മുന്നിലുണ്ടെന്ന് തോന്നിപ്പിക്കാതെ ബിഹേവ് ചെയ്യുന്നുണ്ട്.

    അത് വലിയൊരു ക്വാളിറ്റിയാണ്. ആക്ടിങ് വേറെ ബിഹേവിങ് വേറെ. അവൻ ആക്ട് ചെയ്യുന്നില്ല. അവൻ അവന് തോന്നുന്ന രീതിയിൽ അവന്റെ ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്.

    അത്തരമൊരു ക്യാരക്ടർ ഈ സിനിമയിൽ പ്രധാനമാണ്. അപർണ എന്ന് പറയുന്ന ദേവിക സഞ്ജയ് ചെയ്യുന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ഒരു പയ്യൻ.

    അവൻ അവന് തോന്നുന്ന അവന്റെ ബുദ്ധിയിൽ തോന്നുന്ന കുറേ സൂത്രങ്ങളൊക്കെയാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് അവൻ ഹിന്ദി പറയുന്നതൊക്കെ.

    ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഭയങ്കര പൊട്ടിച്ചിരിയുണ്ടാക്കിയ കുറേ സീനുകൾ ഉണ്ടായിരുന്നുവെന്നും താരത്തിന്റെ പ്രകടനം കണ്ട് ജയറാം പോലും അന്തംവിട്ട് നോക്കി നിന്നിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി.

    ഒരു ജനുവിൻ നടനാണ് നസ്‌ലിൻ

    'എന്ത് രസമായിട്ടാണ് നസ്ലിൻ പെർഫോം ചെയ്യുന്നതെന്ന് ജയറാം എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്.' സത്യൻ അന്തിക്കാട് പറഞ്ഞു.

    'സിനിമയിൽ സിദ്ദിഖ് തുമ്മുന്ന ഒരു സീനുണ്ട്. ഇവൻ വന്നിട്ട് സിദ്ദിഖിന്റെ അടുത്ത് ചോദിക്കും, അല്ല ഇക്ക എങ്ങനെയാണ് ഇത്ര സ്വാഭാവികമായിട്ട് തുമ്മുന്നത് എന്ന്.

    എന്നിട്ട് അവൻ തുമ്മി പഠിക്കുകയാണ്. അങ്ങനെ ഞാൻ അവന്റെ തുമ്മൽ പടത്തിൽ വേറൊരു ഭാഗത്ത് ആഡ് ചെയ്തിട്ടുണ്ട്.'

    ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അതൊരു ജോലിയല്ലാത്ത വിധത്തിൽ മാറാൻ പറ്റുമ്പോഴാണ് ഒരു നടൻ ജനുവിനായി മാറുന്നത്. അത്തരത്തിൽ ഒരു ജനുവിൻ നടനാണ് നസ്‌ലിൻ,' സത്യൻ അന്തിക്കാട് പറഞ്ഞു.

    മാത്യു,നസ്ലിൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ജോ ആൻഡ് ജോ " ആണ് നസ്ലിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

    മെയ് 13ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇമാജിൻ സിനിമാസ്,ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    അരുൺ ഡി. ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

    Read more about: jayaram sathyan anthikad
    English summary
    naslen k gafoor acts in a natural way which even surprised jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X