twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം ലഭിച്ച ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

    By Aswini
    |

    നല്ല സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നൊക്കെ പറയുന്നത് വെറുതെയാണ്. പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തയ്യാറായാലും നല്ല സിനിമകളെ പ്രമോട്ട് ചെയ്യാന്‍ ഇവിടെ ആളുകളില്ല എന്നതാണ് സത്യം. ലോഹം പോലുള്ള മാസ് ആക്ഷന്‍ ചിത്രങ്ങള്‍ അല്ലെങ്കില്‍ പ്രേമം പോലുള്ള റൊമാന്റിക് ചിത്രങ്ങള്‍....അങ്ങനെ തിയേറ്ററുകള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധ. അല്ലെങ്കില്‍ അതൊരു കച്ചവടവത്കരണത്തിന്റെ ഭാഗം.

    62 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഐന്‍ ഇന്ന് (സെപ്റ്റംബര്‍ -25) തിയേറ്ററുകളിലെത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിനാണ് നടന്‍ മുസ്തഫയ്ക്ക് ദേശീയ പുരസ്‌കാര ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചതും. പക്ഷെ ഈ സിനിമ പ്രദര്‍ശിപ്പിയ്ക്കാന്‍ കേരളത്തില്‍ മൂന്ന് തിയേറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്നത് ലജ്ജാവഹം.

    Also Read: പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നത്, സിനിമ ചെയ്യാന്‍ വേണ്ടി പൈസ ഉണ്ടാക്കുകയാണ്: ജിജുAlso Read: പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നത്, സിനിമ ചെയ്യാന്‍ വേണ്ടി പൈസ ഉണ്ടാക്കുകയാണ്: ജിജു

    സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. തിരുവനന്തപുരം നിളയില്‍ രാവിലെ 10 മണിക്ക് ഒരു പ്രദര്‍ശനവും തൃശൂര്‍ ശ്രീയില്‍ ഉച്ചയ്ക്ക് ശേഷം 2.30 ന് ഒരു പ്രദര്‍ശനവും കോഴിക്കോട് കൈരളിയില്‍ വൈകിട്ട് 6 മണിക്കും 9 മണിക്കുമായി രണ്ട് പ്രദര്‍ശനവുമാണ് ഒരുക്കിയിരിക്കുന്നത്. ആകെ മൊത്തം മൂന്ന് തിയേറ്ററുകളിലായി നാല് ഷോകള്‍.

    തിയേറ്ററുടമകളെ കുറ്റം പറയാന്‍ കഴിയില്ല. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീനും ഇന്നലെ റിലീസ് ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയും കോഹിനൂറും വിട്ട് ആളുകള്‍ തിയേറ്ററില്‍ നിന്നിറങ്ങിയാലല്ലേ. അല്ലെങ്കില്‍ തന്നെ ഈ ചിത്രങ്ങള്‍ക്കിടയില്‍ ഐന്‍ പ്രദര്‍ശിപ്പിച്ചാല്‍ പ്രാകുന്നവരുമുണ്ടാവാം. അല്ല എന്നുണ്ടെങ്കില്‍ ഒന്ന് സ്വയം ചോദിച്ചു നോക്കൂ.. മൊയ്തീനും ജോസൂട്ടിയും കോഹിനൂറും കഴിഞ്ഞാല്‍ സമയമുണ്ടെങ്കില്‍ ഒരുപക്ഷെ....

    എന്നാലും തീരില്ല, കേരളത്തിലെ തിയേറ്ററുകളില്‍ ചിലപ്പോഴൊക്കെ മലയാള സിനിമയെക്കാള്‍ സ്വീകാര്യത അന്യഭാഷ ചിത്രങ്ങള്‍ക്ക് ലഭിയ്ക്കാറുണ്ട്. ഇപ്പറഞ്ഞ മൂന്ന് സിനിമകളും കഴിഞ്ഞാല്‍ പിന്നെ സ്ഥാനം തമിഴ് നാട്ടില്‍ നിന്നും വന്ന തനി ഒരുവനും മായയ്ക്കുമൊക്കെയാകും. ഇതാണ് നല്ല സിനിമകളോടുള്ള പ്രേക്ഷകന്റെയും തിയേറ്ററുടമകളുടെയും മനോഭാവം. ഇത് അവഗണനയല്ലേ...

    മറ്റൊന്ന് കൂടെയുണ്ട്, ഇങ്ങനെ തിയേറ്ററുകാര്‍ മുഖതിരിച്ച എത്രയോ ചിത്രങ്ങള്‍ മറ്റ് പല വഴി അവരിലെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ഒരാള്‍പൊക്കം ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകരിലെത്തുകയും ചെയ്തിട്ടുണ്ട്. സിനിമാ വണ്ടി എന്നൊരു ആശയം രൂപീകരിച്ചുകൊണ്ട് സിനിമയുമായി സഞ്ചരിക്കുക. എന്നിട്ട് ഫിലിം സൊസൈറ്റികളിലും കോളേജുകളിലും പ്രദര്‍ശിപ്പിയ്ക്കുക. ഇതൊരു ഐനിന്റെയോ ഒരാള്‍പ്പൊക്കത്തിന്റെയോ അവസ്ഥയല്ല, ഇത്തരം കലാമൂല്യമുള്ള ആര്‍ട്ട് ഫിലിമുകളുടെ എല്ലാം ഗതിയാണ്.

    സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനം

    ദേശീയ പുരസ്‌കാരം ലഭിച്ച് ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

    നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

    മുസ്തഫ

    ദേശീയ പുരസ്‌കാരം ലഭിച്ച് ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

    ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മുസ്തഫ വെള്ളിത്തിരയിലെത്തിയത്

    രചന നാരായണന്‍ കുട്ടി

    ദേശീയ പുരസ്‌കാരം ലഭിച്ച് ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

    ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് രചന നാരായണന്‍ കുട്ടിയാണ്

    കഥാതന്തു

    ദേശീയ പുരസ്‌കാരം ലഭിച്ച് ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

    ഒരു കൊലപാതകത്തിന് സാക്ഷിയായ നിഷ്‌കളങ്കനായ ഒരു മലബാര്‍ മുസ്ലീം യുവാവിന്റെ കഥയാണ് ഐന്‍ എന്ന ചിത്രം. കണ്ടിട്ടും കാണാതെ പോകുന്ന ചില കാഴ്ചകളിലേക്ക് ഐന്‍ കണ്ണു തുറക്കുകയാണ്‌

    English summary
    National Award winning feature film 'Ain' written and directed by Sidharth Siva will reach the cinemas on September 25th. The movie is set in a Muslim household in Malabar and revolves around an innocent, lazy Muslim youth who witnesses a murder and escapes to Mangalore.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X