twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊന്നും കാണാന്‍ സച്ചിയില്ല; ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും, ലിസ്റ്റിങ്ങനെ

    |

    ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അറുപത്തിയെട്ടാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് സന്തോഷിക്കാവുന്ന നിമിഷങ്ങളാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടി അയ്യപ്പനും കോശിയും ഒന്നാമത് നില്‍ക്കുകയാണ്.

    പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് മൂവിയാണ് അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകന്‍ സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയിലൂടെ നിരവധി അംഗീകാരങ്ങളാണ് കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.

    പുരസ്കാര പ്രഖ്യാപനം നടന്നപ്പോള്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിയായിരുന്നു

    അപ്രതീക്ഷിതമായിട്ടുള്ള സച്ചിയുടെ വേര്‍പാട് മലയാള പ്രേക്ഷകര്‍ക്ക് ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. അയ്യപ്പനും കോശിയും എന്ന സിനിമ പുറത്തിറക്കി ഹിറ്റായതിന് പിന്നാലെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സച്ചിയുടെ വേര്‍പാടുണ്ടായി. കൊവിഡ് കാരണം ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കാത്തത് കൊണ്ട് രണ്ട് വര്‍ഷം നീണ്ട് പോയി. ഒടുവില്‍ പുരസ്കാര പ്രഖ്യാപനം നടന്നപ്പോള്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിയായിരുന്നു.

    ദേശീയ പുരസ്കാരത്തിൽ മികച്ച നടിയായി അപർണ ബാലമുരളി, സൂര്യ നടൻ, ബിജു മേനോൻ സ്വഭാവ നടൻദേശീയ പുരസ്കാരത്തിൽ മികച്ച നടിയായി അപർണ ബാലമുരളി, സൂര്യ നടൻ, ബിജു മേനോൻ സ്വഭാവ നടൻ

    മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോനാണ് കിട്ടയത്

    മികച്ച സംവിധായകനായി സച്ചിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വേര്‍പാടിനെ പറ്റി ജൂറി വേദിയില്‍ സംസാരിച്ചതും ശ്രദ്ധേയമായി. അതേ സമയം അവസാന സിനിമയിലൂടെ ഒത്തിരി അംഗീകാരം നേടി തന്നിരിക്കുകയാണ് സച്ചി.

    മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോനാണ് കിട്ടയത്. അയ്യപ്പനും കോശിയലെയും അയ്യപ്പന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോന്‍ ആയിരുന്നു. പോലീസുകാരനായ അയ്യപ്പന്‍ നായരായിട്ടുള്ള അഭിനയമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്.

     'ഈ സന്തോഷം കാണാൻ സച്ചിയില്ലല്ലോ'; ദേശീയ പുരസ്കാര നിറവിൽ ബിജു മേനോൻ പറയുന്നു! 'ഈ സന്തോഷം കാണാൻ സച്ചിയില്ലല്ലോ'; ദേശീയ പുരസ്കാര നിറവിൽ ബിജു മേനോൻ പറയുന്നു!

     മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കുമാണ്

    ഇതിന് പുറമേ മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കുമാണ്. പൃഥ്വിരാജും ബിജു മേനോനും ഡ്യൂപ്പ് പോലുമില്ലാതെ ചെയ്ത ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മുന്‍പും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കാണ് ആക്ഷന്‍ കൊറിയോഗ്രാഫിയുടെ അംഗീകാരം ലഭിച്ചത്.

    മൂന്ന് സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടായിരുന്നു; സഞ്ജയ് ദത്ത് കാമുകിമാരെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെമൂന്ന് സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടായിരുന്നു; സഞ്ജയ് ദത്ത് കാമുകിമാരെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെ

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
     മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്കാണ്

    മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്കാണ്. അയ്യപ്പനും കോശിയിലെയും ഹിറ്റ് ഗാനം പാടി പ്രേക്ഷക പ്രശംസ നേടാന്‍ നഞ്ചിയമ്മയ്ക്ക് സാധിച്ചിരുന്നു. അയ്യപ്പനും കോശിയിലെയും പാട്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ നഞ്ചിയമ്മ ജനപ്രീതി നേടിയെടുത്തിരുന്നു. അട്ടപ്പാടിയിലെ ആദിവാദി സമൂഹത്തില്‍ നിന്നുമുള്ള ഗോത്ര വര്‍ഗക്കാരുടെ ശൈലിയിലൂടെയുള്ള പാട്ടാണ് നഞ്ചിയമ്മയെ വേറിട്ട് നിര്‍ത്തിയത്.

    English summary
    National Film Awards 2022: Prithviraj-Biju Menon's Ayyappanum Koshiyum Bagged Maximum Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X