twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവ്യ നായരുടെ വാക്കുകള്‍ ആ ധാരണകളേയും മുന്‍ വിധികളേയുമൊക്കെ മാറ്റി മറിക്കുന്നതായിരുന്നു, കുറിപ്പ്

    |

    കലോത്സവ ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ നടിയാണ് നവ്യ നായര്‍. മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായ നവ്യ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ഗോഡ് വെച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ നവ്യയും എത്തിയിരുന്നു. അവിടെ നിന്നും നവ്യ സംസാരിച്ച കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നടി തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

    നവ്യയുടെ കുറിപ്പ്

    മലയാള ഭാഷയെ അങ്ങേയറ്റം വികൃതമാക്കിക്കൊണ്ട് സംസാരിക്കുന്ന ധാരാളം ചലച്ചിത്ര-ടി വി അവതാരകരേയും നടീനടന്മാരേയും നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. അറിഞ്ഞോ അറിയാതെയോ സ്വന്തം ഭാഷയെ വികലമായി ഉച്ചരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങള്‍ എന്ന ഒരു പൊതു ധാരണയും ഭാഷാ സ്‌നേഹികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.

     navya-nair

    എന്നാല്‍ ഇന്നലെ ശ്രീമതി നവ്യ നായര്‍ നൃത്താസ്വാദക സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം ആ ധാരണകളേയും മുന്‍ വിധികളേയുമൊക്കെ മാറ്റിമറിക്കുന്നതായിരുന്നു - മനോഹരങ്ങളായ വാക്കുകളും ആശയങ്ങളും തെരഞ്ഞെടുത്ത് അവയെ ശുദ്ധമായും വ്യക്തമായും അവതരിപ്പിക്കാന്‍ അവര്‍ കാണിച്ച താല്പര്യത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

    കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക

    ഹ്രസ്വമെങ്കിലും സുന്ദരമായ ആ പ്രഭാഷണം കൊണ്ടു തന്നെ ആ ഉദ്ഘാടന സമ്മേളനം മികവുറ്റതായി മാറി എന്നും എനിക്ക് തോന്നി. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തേയും അതിന്റെ ബഹുമുഖമായ കലാ-സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും അവര്‍ പ്രകീര്‍ത്തിച്ചതും, അതുമായി ബന്ധപ്പെട്ട ഏവരുടേയും ഉള്ളില്‍ തട്ടും വിധമായിരുന്നു. നവ്യാ നായര്‍ എന്ന കലാകാരിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!

    English summary
    Navya Nair Facevook Post About Kalolsavam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X