For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു, നവ്യ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും പണ്ടിപ്പടയും പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത്.
  സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമായിരുന്നു താരത്തിനുണ്ടായിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ നവ്യയുടേയും കുടുംബത്തിന്റേയും വിശേഷം ആരാഞ്ഞ് പ്രേക്ഷകര്‍ എത്താറുണ്ട്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്‌.

  navya

  വികെപ്രകാശ് ചിത്രമായ ഒരുത്തീയിലൂടെയാണ് നടി മടങ്ങി എത്തുന്നത്. മാര്‍ച്ച് 11ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എസ് സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  കള കണ്ടതിന് ശേഷം അമ്മ പറഞ്ഞത്... അപ്പോഴാണ് ആ പെര്‍സ്പെക്ടീവ് ആലോചിക്കുന്നത്; ടൊവിനോ പറയുന്നു

  ഇപ്പോഴിത മടങ്ങി വരവിനെ കുറിച്ച് വാചാലയാവുകയാണ് നവ്യ. ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹിതയാവുന്നത്.

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...''കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു', നവ്യ പറയുന്നു.

  മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല; കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

  കരിയറില്‍ ഉയരങ്ങളിലേക്ക് പോകുന്ന സമയത്തുണ്ടായ കൂടുമാറ്റം മാനസികമായി എങ്ങനെയാണ് ബാധിച്ചത് എന്ന ചോദ്യത്തിന് നവ്യയുടെ മറുപടി ഇങ്ങനെ 'തുടര്‍ച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു.

  അതുവരെ ഫ്ളാറ്റില്‍ ജീവിക്കാത്ത ഞാന്‍ അവിടുത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു,' നവ്യ പറയുന്നു.

  ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിട്ടാണ് നവ്യ നായര്‍ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോയും മോഷന്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം ഹിറ്റായിരുന്നു. നവ്യയുടെ മികച്ച മടങ്ങി വരവായിരിക്കും ഒരുത്തീ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  Read more about: navya nair നവ്യ
  English summary
  Navya Nair Opens Up About Her wedding And Marriage Life, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X