For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ നിന്ന് ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലരും പറഞ്ഞിട്ടുണ്ട്, തുറന്ന് പറഞ്ഞ് നവ്യ...

  |

  നവ്യയുടെ മടങ്ങി വരവ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നടി
  എന്നതില്‍ ഉപരി വ്യക്തി എന്ന നിലയിലാണ് നവ്യ നായരുടെ പേര് ചര്‍ച്ചയാവുന്നത്. ഇഷ്ടത്തിലും നന്ദനത്തിലും കണ്ട നവ്യയെ അല്ല 10 വര്‍ഷത്തിന് ശേഷം കാണുന്നത്. ആദ്യകാലത്ത് നടി എന്ന നിലയില്‍ മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ടെങ്കിലും വ്യക്തി എന്ന നിലയില്‍ നവ്യയെ അടുത്തറിയാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിത മികച്ച അഭിനേത്രി എന്നതിനോടൊപ്പം തന്നെ വ്യക്തിത്വത്തേയും പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയാണ്. രണ്ടാം വരവില്‍ കൃത്യമായ നിലപാടും കാഴചപ്പാടുമുള്ള നവ്യയെ ആണ് കാണാന്‍ സാധിക്കുന്നത്.

  അമ്പിളിയ്ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്; അനുഭവിച്ചത് അമ്മയോട് പറയുന്നത് പോലെ പറഞ്ഞു, വെളിപ്പെടുത്തി ജീജ

  മലയാള സിനിമയും അതിനുള്ളിലെ കാഴ്പ്പാടും മാറി വരുന്ന സമയത്താണ് നവ്യയുടെ മടങ്ങി വരവ്. ഇപ്പോഴിത സഹപ്രവര്‍ത്തകരില്‍ ദൃശ്യമായ മാറ്റത്തെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായര്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. പഴയതിനെക്കാളും നായികമാരൊക്കെ അങ്ങട്ടും ഇങ്ങേട്ടും ഭയങ്കര പിന്തുണയാണെന്നാണ് നാവ്യ പറയുന്നത്. കൂടാതെ പണ്ട് സിനിമയില്‍ ഒതുക്കി നിര്‍ത്താനുളള ശ്രമം ഉണ്ടായിട്ടുണ്ടന്നും താരം തുറന്ന് പറഞ്ഞു.

  ഒരുപാട് പേടിയോടെയാണ് സിനിമയില്‍ വന്നത്, ഭാവിയെന്താവുമെന്നറിയില്ലായിരുന്നു, വെളിപ്പെടുത്തി ദുല്‍ഖര്‍

  നവ്യയുടെ വാക്കുകള്‍ ഇങ്ങനെ... '' ഇപ്പോള്‍ മലയാളം സിനിമയിലെ നായികമാര്‍ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട്. 'പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷനില്‍ നിന്നും സംസാരിച്ചപ്പോള്‍ ചേച്ചി വളരെ സന്തോഷത്തോടെയാണ് അത് ചെയ്തത്. സിനിമയുടെ ട്രെയ്ലറും ടീസറും എനിക്ക് പരിചയം ഉള്ളതും ഇല്ലാത്തതുമായ നിരവധി അഭിനേതാക്കള്‍ പങ്കുവെച്ചുവെന്നു നവ്യ പറഞ്ഞു.

  ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ലെന്നും നവ്യ പറന്നുണ്ട്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ടെന്നും നവ്യ പറഞ്ഞ് നിര്‍ത്തി.

  നേരത്തെ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തിന് ശേഷമുള്ള മുംബൈയിലെ ജീവിതത്തെ കുറിച്ച് നവ്യ വെളിപ്പെടുത്തിയിരുന്നു. ആദ്യമൊക്കെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായി തുറന്ന് സമ്മതിച്ചിരുന്നു. കടയില്‍ പോയി സാധനം വാങ്ങുക, പാചകം ചെയ്യുക എന്നിങ്ങനെ സാധാരണ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും തനിക്ക് അറിയില്ലായിരുന്നു. പിന്നീട് എല്ലാം പഠിച്ച് എടുക്കുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്.

  സിനിമയില്‍ വന്നിട്ട് പോലും എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരുന്നില്ല. നാട്ടില്‍ തന്നെയായിരുന്നു ജീവിച്ചത്. വീട്ടില്‍ എപ്പോഴും നിറയെ ആളുകളും ബഹളവുമൊക്കെയായിരുന്നു. എന്നാല്‍ ബോംബൈയില്‍ ചെന്നപ്പോള്‍ വീട്ടില്‍ ഞാനും ചേട്ടനും മാത്രമേയുണ്ടായിരുന്നുള്ളൂ കാര്യം പറയാനൊന്നും ആരും ഇല്ലാതെയായി. അപ്പോള്‍ ഒരു ബുദ്ധിമുട്ട് തോന്നി. പിന്നീട് പാചകം പഠിച്ചു. ജീവിതം ആ രീതിയ്ക്ക് കൊണ്ട് പോയി എന്നും നവ്യ പറഞ്ഞു.

  Recommended Video

  ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam

  വിവാഹശേഷമുളള ജീവിതത്തെ കുറിച്ച് മനസ്സിലാക്കി കൊണ്ടു തന്നെയായിരുന്നു കല്യാണത്തിന് തയ്യാറായതെന്നും നവ്യ പ്രെമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്ങനെ ആയിരിക്കും റൊട്ടീന്‍ ലൈഫ് എന്ന് മാത്രമേ അറിയാതെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കല്യാണത്തിന് ശേഷമുള്ള ജീവിത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു എന്നും നവ്യ വ്യക്തമാക്കി. ആരും നിര്‍ബന്ധിച്ചല്ല വിവാഹം കഴിച്ചതെന്നും താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

  Read more about: navya nair നവ്യ
  English summary
  Navya Nair Revealed Many Tried To Axe Her From Malayalam Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X