For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യ നായര്‍ വിവാഹമോചിതയായി എന്ന വാര്‍ത്ത വരാനുണ്ടായ കാരണം ആ മൂന്ന് കാര്യങ്ങളാണ്; ഒടുവില്‍ പ്രതികരിച്ച് നടി

  |

  പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്താന്‍ ഒരുങ്ങുകയാണ്. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യ വീണ്ടും അഭിനയിക്കുന്നത്. മാര്‍ച്ച് പതിനെട്ട് മുതല്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് നവ്യ അടക്കമുള്ള ഒരുത്തീയുടെ അണിയറ പ്രവര്‍ത്തകര്‍.

  ഇതിന്റെ ഭാഗമായ പല അഭിമുഖങ്ങളിലൂടെയുമായി നിരവധി വെളിപ്പെടുത്തലുകളാണ് നവ്യ നടത്തിയിരിക്കുന്നത്. ന്യൂസ് 18 ന് നല്‍കിയ പുതിയ അഭിമുഖത്തില്‍ താൻ വിവാഹമോചിതയായി എന്നും ഭർത്താവിനെ ഉപേക്ഷിച്ചു എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ ഉയര്‍ന്ന് വരാനുണ്ടായ കാരണമെന്താണെന്ന് നവ്യ വ്യക്തമാക്കിയിരിക്കുകയാണ്. ഇതുവരെ വന്ന വാർത്തകളിലൊന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും നടി സൂചിപ്പിച്ചു. വിശദമായി വായിക്കാം..

  'സോഷ്യല്‍ മീഡിയകളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതാണ്. അത്തരം വാര്‍ത്തകള്‍ക്ക് വാല്യൂവും ആവശ്യക്കാരും ഉണ്ടെന്ന് കാണുമ്പോള്‍ അവരത് ചെയ്യുകയും കൗതുകമുള്ള വാര്‍ത്തയായത് കൊണ്ട് മറ്റുള്ളവര്‍ കയറി കാണുകയും ചെയ്യും. മകന്റെ പിറന്നാളിനും വണ്ടി വാങ്ങിയപ്പോഴും എന്റെ പിറന്നാളിനും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. ഈ മൂന്നു കാര്യങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് വിവാഹമോചനമായി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായത്.

  ആ കമന്റിലൂടെ അവര്‍ക്കൊരു സുഖം കിട്ടുന്നുണ്ട്; ടൗവ്വല്‍ ഡാന്‍സിന് ലഭിച്ച വിമര്‍ശനത്തെ കുറിച്ച് രാജേഷ് ഹെബ്ബാര്‍

  അതു കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തിരുന്നു. നമ്മള്‍ എല്ലാവരും അവിടെ പോയി ആഘോഷവും നടത്തി. ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടന്‍ മുംബൈയിലേക്ക് മടങ്ങി പോയത് എന്നാണ് നവ്യ പറയുന്നത്. ഇതെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക. ഞാനിപ്പോഴും വിവാഹിത തന്നെയാണേ എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്നും നവ്യ ചോദിക്കുന്നു.

  കുറച്ച് ദിവസത്തിന് ശേഷം നല്ലൊരു എപ്പിസോഡ്; അപ്പച്ചിയുടെ കള്ളത്തരങ്ങളെല്ലാം പൊളിച്ചടുക്കാന്‍ അപ്പു എത്തുന്നു

  വാര്‍ത്തയ്ക്കു വേണ്ടിയുള്ള കാര്യങ്ങളെന്ന നിലയില്‍ മാത്രമേ ഇക്കാര്യങ്ങളെ കാണുന്നുള്ളൂ. ആരും എന്നെ മോശക്കാരിയാക്കാന്‍ വേണ്ടി കരുതി കൂട്ടി വാര്‍ത്തകള്‍ ഇടുന്നതാണെന്ന് കരുതുന്നില്ല. ഇതിന് പിന്നില്‍ ഒരു ലോബി പ്രവര്‍ത്തനം ഒന്നും നടക്കുന്നതായി കാണുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്നമൊന്നുമല്ലല്ലോ എന്നും നടി ചോദിക്കുന്നു. സിനിമയില്‍ അഭിനയിച്ച നടി എന്നല്ലാതെ കേരളത്തിനെ പിടിച്ച് കുലുക്കുന്ന സംഭവമൊന്നുമല്ലല്ലോ ഞാനെന്നുമാണ് നവ്യ ചോദിക്കുന്നത്.

  മിശ്ര വിവാഹമായിരുന്നു; 21 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിത്തെ കുറിച്ച് നടി രശ്മിയും ബോബന്‍ സാമുവലും പറയുന്നു

  Recommended Video

  പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam

  തന്റെ പ്രണയത്തെ കുറിച്ചും നവ്യ പറഞ്ഞിരുന്നു. പ്രണയം സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ പ്രണയപ്പക അമ്പരപ്പിക്കുന്നുണ്ട്. വിവാഹിതരായവര്‍ പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരം ഇല്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണമെന്നും നവ്യ ഓര്‍മ്മിപ്പിക്കുന്നു. പ്രണയമുണ്ടെന്ന് തുറന്ന് പറയുന്നതില്‍ മടിയൊന്നുമില്ല. ചിലര്‍ ഭാര്യയെ പേടിച്ചും നാട്ടുകാരെ പേടിച്ചുമൊക്കെ പറയാതിരിക്കും. പ്രണയമുണ്ടെന്നു തുറന്നു പറയാതിരിയ്ക്കാന്‍ താന്‍ കുലസ്ത്രീ അല്ലെന്നും നവ്യ പറയുന്നു

  English summary
  Navya Nair Revealed The Three Reason Behind Her Divorce Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X