For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലേഡീ മമ്മൂട്ടിയായി നവ്യ നായര്‍! മമ്മൂക്കയുടെ അതേ അസുഖമാണ് നവ്യയ്ക്കുമെന്ന് ആരാധകര്‍! ഫോട്ടോസ് കാണൂ..

  |

  മലയാളത്തില്‍ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ നടിയാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ നവ്യ അതിവേഗമായിരുന്നു ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയത്. പൃഥ്വിരാജിനൊപ്പം നന്ദനത്തിലെ ബാലമണിയെ പ്രേക്ഷകര്‍ ഒരു കാലത്തും മറക്കില്ല. ബാലമണിയിലൂടെ അത്തവണത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവ്യയ്ക്ക് ലഭിച്ചിരുന്നു.

  പ്രണയം അത്ര മോശമൊന്നുമല്ല! ബോളിവുഡിന്റെ സൂപ്പര്‍ നായിക തബു തന്റെ സ്വപ്നത്തെ കുറിച്ച് പറയുന്നു!!

  ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായിരുന്ന നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിയിരുന്നു. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായി പ്രവര്‍ത്തിക്കുന്ന നവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലാണ്. അതിന് പിന്നിലും ചില വിശേഷങ്ങളുണ്ട്.

  ഉമ്മയും മകനുമായി ഉര്‍വ്വശിയും ടൊവിനോയും! എന്റെ ഉമ്മാന്റെ പേര് ഫസ്റ്റ്‌ലുക്ക് പുറത്ത്‌

  പ്രിയ നടി നവ്യ നായര്‍

  പ്രിയ നടി നവ്യ നായര്‍

  2001 ല്‍ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായര്‍ മലയാളത്തിന് പുറമേ തമിഴ്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. നന്ദനത്തിലെ കഥാപാത്രമായിരുന്നു നവ്യയെ പ്രിയങ്കരിയാക്കിയത്. ഈ ഒറ്റ സിനിമയിലൂടെ നടിയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു വന്നത്. 2005 ല്‍ കണ്ണെ മടങ്ങുക, സൈറ എന്ന എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തി നവ്യയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

  വിവാഹത്തോടെ സിനിമ വിട്ടു

  വിവാഹത്തോടെ സിനിമ വിട്ടു

  2010 ലായിരുന്നു ബിസിനസുകാരനായ സന്തോഷ് മേനോനും നവ്യയും തമ്മില്‍ വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി തിരിച്ച് വരവ് നടത്തിയിരുന്നു. 2014 ല്‍ റിലീസിനെത്തിയ ദൃശ്യ കന്നഡ ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്. മടങ്ങി വരവിന് ശേഷം സിനിമകള്‍ കാര്യമായി ഹിറ്റായില്ലെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമായിരുന്നു. നല്ല കഥാപാത്രങ്ങളിലൂടെ നവ്യ വീണ്ടും സിനിമയില്‍ സജീവമാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഫോട്ടോസായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിച്ച നവ്യ പഴയ സൗന്ദര്യം വീണ്ടെടുത്തിരുന്നു. വര്‍ക്കൗട്ടിന് ശേഷം മാത്രമല്ല ഒരു റസ്റ്റോറന്റില്‍ നിന്നുമുള്ള നവ്യയുടെ ഫോട്ടോസും വൈറലായിരുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയോട് എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  ലേഡീ മമ്മൂട്ടി

  ലേഡീ മമ്മൂട്ടി

  വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞാലും നവ്യ നായര്‍ അന്നും ഇന്നും പഴയത് പോലെ സുന്ദരിയാണെന്ന് ചിലര്‍ പറയുന്നു. മമ്മൂക്കയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം നവ്യയ്ക്കുമുണ്ട്. അതിനാല്‍ നവ്യയിപ്പോള്‍ കൂടുതല്‍ ചെറുപ്പമായെന്നും ചിലര്‍ പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അല്ലെങ്കിലും നവ്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മറ്റൊന്ന് നൃത്തമാണ്. നിരവധി നൃത്ത പരിപാടികളില്‍ നവ്യ ഇപ്പോള്‍ സജീവമാണ്. അതിനാല്‍ തന്നെ വടിവൊത്ത ശരീരം കാത്ത് സൂക്ഷിക്കാന്‍ വേണ്ടിയാണ് നടി ഇങ്ങനെ കഷ്ടപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

   പുത്തന്‍ ബെന്‍സ് വീട്ടിലെത്തി

  പുത്തന്‍ ബെന്‍സ് വീട്ടിലെത്തി

  മുംബൈയില്‍ സ്ഥിര താമസമാക്കിയ നവ്യയും കുടുംബവും അടുത്തിടെ പുതിയൊരു ബെന്‍സ് കാറ് വാങ്ങിയത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നവ്യ തന്നെയാണ് പുതിയ ബെന്‍സ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. മെഴ്‌സഡീസ് ബെന്‍സിന്റെ ആഡംബര സെഡാനുകളിലൊന്നായ ഈ ക്ലാസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

  English summary
  Navya Nair's latest photo shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X