For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  |

  ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നവദമ്പതികൾ വിവാഹ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

  'ദൈവകൃപയാൽ... പ്രപഞ്ചത്തേയും ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളോടെയും വിവാഹിതരായി' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവനും നയൻസും കുറിച്ചത്.

  'കാര്യങ്ങൾ കോംപ്ലിക്കേറ്റഡായാൽ ഞാൻ വാക്ക് ഔട്ട് ചെയ്യും'; വിനയിയോട് തുറന്ന് പറഞ്ഞ് റോൺസൺ!

  വിഘ്നേഷ് ശിവന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവാഹ ചിത്രം ആദ്യം ആരാധകരിലേക്ക് എത്തിയത്. ചുവപ്പ് സാരിയിലും കുന്ദൻവർക്ക് ആഭരണങ്ങളിലും അതീവ സുന്ദരിയായിട്ടാണ് നയൻതാര വധുവായി എത്തിയത്.

  ഗോൾഡൺ നിറത്തിലുള്ള വസ്ത്രമായിരുന്നു വിഘ്നേഷ് ശിവൻ ധരിച്ചിരുന്നത്. താലി ചാർത്തിയ ശേഷം നയൻതാരയുടെ നെറുകയിൽ ചുംബനം നൽകുന്ന വിഘ്നേഷ് ശിവനാണ് ചിത്രത്തിലുള്ളത്.

  ഇനിമുതൽ എന്റെ സ്വന്തമെന്നും പ്രണയാർദ്രമായ വിവാഹ ചിത്രം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു. സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് ഇരുവർക്കുമുള്ള വിവാഹ ആശംസകളാണ്.

  'ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!

  ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. മഹാബലിപുരത്തുള്ള റിസോർട്ടായിരുന്നു വിവാഹ വേദി. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

  രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.

  ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവർക്ക് മാത്രായി വിവാഹ സൽക്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.

  വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ്. വിവാഹത്തോടനുബന്ധിച്ച് കുട്ടികളടക്കം 118000 പേർക്ക് നവദമ്പതികൾ ഉച്ചഭക്ഷണം നൽകും.

  റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിലെ വിവിധ വൃദ്ധ സദനങ്ങളിലേയും അനാഥ മന്ദിരങ്ങളിലേയും അഗതികൾക്കാണ് ഭക്ഷണം നൽകുന്നത്. സമ്പാദ്യത്തിലെ ഒരു പങ്ക് എന്നും സമൂഹത്തിന് തിരിച്ച് നൽകണമെന്ന് വിശ്വസിക്കുന്നവരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും.

  ഉച്ചഭക്ഷണം നൽകുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികൾ. താരങ്ങളുടെ ആരാധകർ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലായിരുന്നു.

  ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് അതിഥികൾക്ക് കടക്കാൻ. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റർനെറ്റിൽ തരംഗമായിരുന്നു.

  ബോളിവുഡിലെ സെലിബ്രിറ്റി കപ്പിൾ വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങി നിരവധി താര വിവാഹങ്ങൾ നടത്തിയിട്ടുള്ള ശാദി സ്ക്വാഡാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാ​ഹത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്.

  മെഹന്ദി ചടങ്ങ് ജൂൺ എട്ടിന് രാത്രി നടത്തിയിരുന്നു. നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. ചിത്രം എഴുതി സംവിധാനം ചെയ്തത് വിഘ്നേഷ് തന്നെയായിരുന്നു.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  സംവിധായകൻ എന്ന നിലയിൽ വിക്കിക്ക് കരിയർ ബ്രേക്ക് നൽകിയതും നാനും റൗഡി താൻ എന്ന സിനിമയായിരുന്നു. ഇരുവരും ചേർന്നിപ്പോൾ റൗഡ‍ി പിക്ചേഴ്സ് എന്ന പേരിൽ‌ സിനിമകൾ നിർമിക്കുകയും ചെയ്യുന്നുണ്ട്. കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമയാണ് ഇരുവരും ഒരുമിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

  നയൻതാരയ്ക്ക് പുറമെ സാമന്തയും വിജയ് സേതുപതിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായത്. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയൻതാര ജനിച്ചത്. മോഡലിങ്, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ ശോഭിച്ച് വരുമ്പോഴാണ് സംവിധായകൻ സത്യൻ അന്തിക്കാട് 2003ൽ നയൻതാരയെ മനസിനക്കരയിലെ നായികയാക്കി സിനിമയിലേക്ക് കൊണ്ടുവന്നത്.

  അന്നുതൊട്ട് ഇന്നോളം ജോലിയോട് കാണിക്കുന്ന ആത്മാർഥതയും കഠിനപ്രയത്നവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാറാക്കി മാറ്റിയത്.

  Read more about: nayanthara
  English summary
  Nayanthara And Vignesh Shivan Wedding, Vignesh Shared The First Glimpse From Their Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X