Don't Miss!
- Automobiles
സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം
- Sports
IND vs NZ: ഉറങ്ങാന്‍ സമ്മതിക്കില്ല! ഇഷാനുമായി അടി കൂടാത്ത ദിവസമില്ല- വെളിപ്പെടുത്തി ഗില്‍
- News
ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്
- Lifestyle
ജാതകത്തിലെ സൂര്യന്റെ ദൃഷ്ടി നിസ്സാരമല്ല: സൂര്യന് ബലഹീനനെങ്കില്‍ ജീവിതം നശിപ്പിക്കും
- Finance
ഈ റിസര്‍വ് ബാങ്ക് നിക്ഷേപത്തിന് നേടാം 7.35% പലിശ; സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ചേരാം
- Technology
നേട്ടം സമ്മാനിക്കുന്ന സുഹൃത്ത്! ജിയോയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ
- Travel
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!
മഞ്ജു, പാർവതി, നയൻസ്... 2019 ൽ തെന്നിന്ത്യയിൽ ചർച്ചയായ താരറാണിമാർ
തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ച് 2019 ഒരു മികച്ച വർഷമായിരുന്നു. ഒരു പിടി നല്ല ചിത്രങ്ങളായിരുന്നു ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. നായകന്മാരെ പോലെ നടിമാരും ഈ വർഷം തിളങ്ങി നിന്നിരുന്നു. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ പോലും നായികമാർ ചർച്ച വിഷയമായിരുന്നു.
സ്ത്രീപക്ഷ ചിത്രങ്ങൾ വളരെ വിരളാമായിട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇതിൽ പലതും ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. എന്നാൽ 2019 ആ വലിയ മാറ്റത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. സ്ത്രീപക്ഷ ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായം തേടി നിറഞ്ഞോടുകയായിരുന്നു. 2019 ൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച തെന്നിന്ത്യൻ നടിമാർ ഇവരാണ്,

മോളിവുഡിലെ ലേഡി സൂപ്പർ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു 2019. മലയാളത്തിൽ നിരവധി സ്ത്രപക്ഷ പക്ഷ ചിത്രവുമായി മഞ്ജു എത്തിയിരുന്നു. നായകന്മാർ അരങ്ങ് വാണിരുന്ന കാലത്ത് ഒറ്റയാൾ പേരാട്ടത്തിലൂടെ മുൻനിര താരങ്ങളോടൊപ്പം പിടിച്ച് നിന്ന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കാൻ മഞ്ജുവിന് ആയി. രണ്ടാം വരവിലും അങ്ങനെ തന്നെയാണ് . അസുരൻ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിലും തിളങ്ങാൻ മഞ്ജുവിന് സാധിച്ചിരുന്നു.

കോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. നായകന്മാർ അരങ്ങ് തകർക്കുന്ന തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നയൻസിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. ഈ വർഷം കൈനിറയെ ചിത്രങ്ങളായിരുന്നു പ്രിയ താരത്തിന്. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷകളിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. വിശ്വാസം, ബിഗിൽ, കൊലയുതിർ കാലം, ലവ് ആക്ഷൻ ഡ്രാമ, സൈറ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വിശ്വാസം സൂപ്പർ ഹിറ്റായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഇടം പിടിക്കാൻ സായ് പല്ലവിയ്ക്ക് കഴിഞ്ഞു. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സായ് പല്ലവിയ്ക്കും ഈ വർഷം മികച്ചതായിരുന്നു. സൂര്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട എൻജികെ, ഫഹദ് ചിത്രം അതിരനും തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

പർവതിയുടെ ഗംഭീരമായ രണ്ടാം വരവിനായിരുന്നു ഈ വർഷം മലയാള സിനിമ ലോകം സാക്ഷ്യം വഹിച്ചത്. ഉയരെ എന്ന ഒറ്റ ചിത്രം താരത്തിന്റെ ജാതകം തന്നെ മറ്റി മറിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രം പാർവതിയുടെ കരിയറിൽ വൻ ബ്രേക്ക് നൽകുകയായിരുന്നു. വൈറസിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
അച്ഛനെ ഗുണ്ടകള്‍ വെടിവച്ചത് നന്നായി, ഇല്ലെങ്കില്‍...; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഹൃത്വിക്
-
നമിതയ്ക്ക് വേണ്ടി മീനാക്ഷി എത്തി, താരപുത്രിയെ വിടാതെ കണ്ണാടിക്കാരൻ, എന്തൊരു അച്ചടക്കമെന്ന് സോഷ്യൽമീഡിയ!
-
ആലിയ ഭട്ട് വീണ്ടും ഗര്‍ഭിണിയായോ? സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാന്‍ പറഞ്ഞ് താരസുന്ദരി