»   » ചിത്രീകരണത്തിനിടയിലെ ഇടവേള ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് അറിയാമോ?

ചിത്രീകരണത്തിനിടയിലെ ഇടവേള ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

സിനിമാ ചിത്രീകരണത്തിനിടയില്‍ ലഭിച്ച വിശ്രമവേള ആനന്ദകരമാക്കുകയാണ് നയന്‍താര. ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന ജയ് സിംഹ എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും വിസാഗ് ബീച്ചില്‍ വിശ്രമത്തിനായി എത്തുന്നത്. തെലുങ്ക് സിനിമയിലെ സ്റ്റൈലിസ്റ്റായ നീരജ് കൊനയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ബീച്ചിലെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് നയന്‍താര. ഗോപി നൈനാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ അരം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഐഎഎസ് ഓഫീസറായ മദിവന്തിനി എന്ന കഥാപാത്രമായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജലക്ഷാമം കാരണം കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തുണയായെത്തുകയാണ് ഈ കല്കടര്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നിറയെ ചിത്രങ്ങളുമായി മുന്നേറുന്നു

കൈ നിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് നയന്‍താര. തമിഴിലും തെലുങ്കിലുമായി നിറയെ സിനിമകള്‍ ഏറ്റെടുത്തിരിക്കുകയാണ് താരം. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരം ഇപ്പോള്‍. ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ ബീച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

വേലൈക്കാരന്‍ ചിത്രീകരണം പുരോഗമിക്കുന്നു

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, സ്‌നേഹ എന്നിവര്‍ക്കൊപ്പം നയന്‍താര അഭിനയിക്കുന്ന വേലൈക്കാരന്‍ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അജ്മീറില്‍ വെച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.

വരാനിരിക്കുന്ന ചിത്രങ്ങള്‍

വ്യത്യസ്ത ഭാഷകളിലായി ചിത്രീകരിക്കുന്ന ഇമൈക്ക നോഡിഗല്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് നയന്‍താരയാണ്. ബോളിവുഡ് ഫിലിം മേക്കറായ അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിക്കുകയാണ്. കൊലയുതിര്‍ കാലം, കൊളമാവ് കോകില, ആറാടുഗുള ബുള്ളറ്റ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്.

മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്

തമിഴിലും തെലുങ്കിലും മാത്രമല്ല മലയാള സിനിമയിലും താരം വേഷമിടുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി വേഷമിടുന്നത് നയന്‍താരയാണ്. പുതിയ നിയമത്തിന് ശേഷം താരം അഭിനയിക്കുന്ന മലയാള സിനിമയാണിത്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

English summary
Nayanthara shoots for Balakrishna’s Jai Simha and finds time to chill at the beach.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam