Don't Miss!
- Sports
IND vs NZ: രാഹുലും സഞ്ജുവും ഇഷാനുമുണ്ട്, പക്ഷെ... ധോണിയെക്കുറിച്ച് ദ്രാവിഡ് പറയുന്നു
- News
'മദ്യപാനികള്‍ക്ക് കോളടിച്ചു'; 17 പുതുപുത്തന്‍ ബ്രാന്‍ഡുകള്‍ എത്തുന്നു, പ്രീമിയം മുതല്‍ വില കുറഞ്ഞതും
- Technology
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
- Finance
ക്ഷമ നൽകിയ സമ്മാനം അരക്കോടി; മാസം 2,100 രൂപ നിക്ഷേപിച്ചാൽ അരക്കോടി രൂപ നേടാം; വഴിയിങ്ങനെ
- Automobiles
ക്ഷമ വേണം,സമയമെടുക്കും; ഇലക്ട്രിക് വിപണിയിൽ കണ്ണ് നട്ട് സിട്രൺ
- Lifestyle
ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ ആര്‍ക്കും നേടാം കരുത്തുറ്റ മസിലും ആരുംകൊതിക്കുന്ന ആകാരഭംഗിയും
- Travel
കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം
കെട്ടി പിടിക്കില്ലെന്ന് പറഞ്ഞാലും ചേർത്ത് പിടിക്കും ; ഐ ലവ് യു എന്നവന് പറയാറില്ല, കുടുംബത്തെ കുറിച്ച് നസ്രിയ
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന നസ്രിയ വൈകാതെ നായികയായി മാറി. കുറഞ്ഞ കാലം കൊണ്ട് സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായി നസ്രിയ മാറുകയും ചെയ്തു. 2014 ല്‍ ബാംഗ്ലൂര്‍ ഡെയിസില്‍ അഭിനയിക്കുമ്പോഴാണ് നടന് ഫഹദ് ഫാസിലുമായി ഇഷ്ടത്തിലാവുന്നത്. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും വിജയകരമായി മുന്നോട്ട് പോവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നസ്രിയ ഏറ്റവും പുതിയതായി പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നസ്രിയയുടെ അമ്മയെയും അച്ഛനെയും സഹോദരനെയും കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് നസ്രിയ ഇപ്പോഴിങ്ങനെയുള്ള എഴുത്ത് പങ്കുവെച്ചത് എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഒപ്പം സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധി പേര് കമന്റുകളുമായി എത്തുകയും ചെയ്തിരിക്കുകയാണ്.

കെട്ടിപ്പിടിക്കാറല്ലെന്നാണ് എന്റെ അമ്മ പറയാറുള്ളത്. ന്നാല് വിഷമകരമായ ഒരു ദിവസമോ അല്ലെങ്കില്‍ ദുഃഖകരമായ ഒരു വാര്‍ത്ത അറിഞ്ഞ ശേഷമോ ഞാന്‍ അമ്മയുടെ ചുറ്റും കൈ ചുറ്റി പിടിച്ചാല്‍ ഏറ്റവും ഒടുവില്‍ ആ പിടുത്തം വിടുന്നത് അമ്മയാവും. പിറന്നാളിന് സമ്മാനം വേണ്ടെന്ന് അച്ഛന് പറയും. എന്നാല്‍ ഒരു പെട്ടി നിറയെ ചോക്ലേറ്റും പിറന്നാള്‍ സന്ദേശം എഴുതിയ ഒരു കാര്‍ഡും കൊണ്ട് ചെന്നാല്‍ അന്നേരം ഡാഡിയുടെ മുഖം തിളങ്ങുന്നത് എനിക്ക് കാണാന്‍ സാധിക്കും. അച്ഛന് ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഒരു കുട്ടിയാണ്.

എന്നോട് ഒരിക്കലും അനിയന് ഐ ലവ് യൂ എന്ന് പറയാറില്ല. എന്നാല്‍ വീട് വൃത്തിയാക്കും മുന്‍പ് പാചകം ചെയ്തു തീര്‍ക്കാനുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍, എനിക്ക് മുന്‍പേ അവന് വീട് മുഴുവന്‍ വൃത്തിയാക്കിയിരിക്കും. ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാന്‍ പാടുപെടുന്നെങ്കില് ഇങ്ങോട്ടു താ തുറന്ന് തരാമെന്ന് അവന് പറയും. ഒന്ന് നോക്കുക പോലും ചെയ്യാതെ അവന് അത് തുറന്നിരിക്കും. എന്തെന്നാല്‍, നിങ്ങളെ പലരും നിശബ്ദമായി സ്നേഹിക്കുന്നുണ്ട്. നമ്മള് അവരെയും. അതേസമയം ചെറുതും മഹത്തരവുമായ സ്നേഹ പ്രകടനങ്ങള്‍ നോക്കിയാല്‍ നിങ്ങളുടെ ചുറ്റും കാണാം. അത് വളരെ മനോഹരമാണ്' എന്നുമാണ് നസ്രിയ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നസ്രിയയുടെ എഴുത്ത് വളരെയധികം മനോഹരമായിട്ടുണ്ടെന്നാണ് നടിയും അവതാരകയുമായ ശില്പ ബാല പറയുന്നത്. നടന് വിക്രം പ്രഭു, അടക്കം നിരവധി പേരാണ് നസ്രിയയുടെ എഴുത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. അമ്മയും അച്ഛനും സഹോദരനുമൊക്കെ നസ്രിയയുടെ എഴുത്തില്‍ വന്നെങ്കിലും ഭര്‍ത്താവിനെ കുറിച്ച് പറയാത്തത് എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍. വിവാഹം കഴിഞ്ഞ് പോയതോട് കൂടി വീട്ടുകാരെ മിസ് ചെയ്യുന്നത് കൊണ്ടോ പെട്ടെന്ന് ഇങ്ങനൊരു എഴുത്തുമായി വന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Recommended Video

2014 ല്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നസ്രിയ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൂടെ എന്ന ചിത്രത്തിലൂടെ 2018 ല്‍ നടി തിരിച്ച് വരവ് നടത്തി. പിന്നാലെ ഫഹദിന്റെ നായികയായി ട്രാന്‍സ് എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ഒടിടി യിലൂടെ റിലീസ് ചെയ്ത മണിയറയിലെ അശോകന് എന്ന സിനിമയില്‍ അതിഥി വേഷത്തിലും നസ്രിയ അഭിനയിച്ചിരുന്നു. ഇനി 'അന്റെ സുന്ദരികള്‍' എന്ന സിനിമയിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. നാനി നായകനായിട്ടെത്തുന്ന ചിത്രമാണിത്.
-
രമ്യയുടെ ദേഹത്ത് ഉപ്പ് വാരിയെറിഞ്ഞത് എന്തിന്? അന്ന് നടന്നത് എന്തെന്ന് വെളിപ്പെടുത്തി അന്‍ഷിത
-
മറ്റൊരു നടനും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, എനിക്കുവേണ്ടി ഒരുമാസം വെറുതെ ഇരുന്നു: മണിയൻപിള്ള രാജു
-
'ഓംകാറിനെ കാണാൻ കൂട്ടുകാരെത്തി'; വർഷങ്ങൾക്ക് ശേഷം നരേന് പിറന്ന മകനെ കാണാനെത്തി ഇന്ദ്രജിത്തും ആസിഫും!