For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്കി ബോയ്, നസ്രിയയെ തോളിലേറ്റി ഫഹദ്, വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച വീഡിയോ വൈറല്‍

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഫഹദിനൊപ്പം നസ്രിയയും സിനിമാരംഗത്ത് സജീവമാണ്. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നസ്രിയ തിരിച്ചെത്തിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. അഞ്ജലിയുടെ തന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ സമയത്താണ് ഫഹദും നസ്രിയയും പ്രണയത്തിലായത്.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ബാംഗ്ലൂര്‍ ഡേയ്‌സ് സെറ്റില്‍ വെച്ച് നസ്രിയ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് 2014ല്‍ ഇരുവരും വിവാഹിതരായി. സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു താരദമ്പതികളുടേത്. അതേസമയം ഏഴാം വിവാഹ വാര്‍ഷികത്തില്‍ നസ്രിയ പങ്കുവെച്ച വീഡിയോയും നടി കുറിച്ച വാക്കുകളും വൈറലാവുകയാണ്.

  ഫഹദ് നസ്രിയയെ തോളിലേറ്റി നടക്കുന്ന ഒരു പഴയ വീഡിയോ ആണ് നടി വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി ഷാനു എന്ന് കുറിച്ചാണ് നസ്രിയയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'ഞാന്‍ എന്താണ് പറയുക, ഭാഗ്യവാനാണ് നിങ്ങള്‍. നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീ എന്നെ തോളിലേറ്റി കൊണ്ടുപോയി. ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്'.

  'ഇനിയെല്ലാം നിന്നോടൊപ്പം തന്നെ. അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്. ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ എല്ലാവര്‍ക്കും ഓണാശംസകള്‍', നസ്രിയ കുറിച്ചു. അതേസമയം നസ്രിയയുടെ പോസ്റ്റിന് പിന്നാലെ താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. അനുപമ പരമേശ്വരന്‍, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, ഫര്‍ഹാന്‍ ഫാസില്‍, നാദിയ മൊയ്തു, റാഷി ഖന്ന, വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ഫഹദിനും നസ്രിയയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  വിവാഹ ശേഷം ഫഹദിന്‌റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു നസ്രിയ. കൂടാതെ നിര്‍മ്മാണരംഗത്തും തുടക്കം കുറിച്ചു താരം. മണിയറയിലെ അശോകനാണ് വിവാഹ ശേഷം നസ്രിയ അഭിനയിച്ച മറ്റൊരു ചിത്രം. തെലുങ്കില്‍ നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി ആണ് നടിയുടെ പുതിയ സിനിമ. നസ്രിയ ആദ്യമായി ടോളിവുഡില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് ഫഹദ് ഫാസിലിന്‌റെ പുതിയ സിനിമ. പിതാവ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എഡിറ്ററും സംവിധാകനുമായ മഹേഷ് നാരായണനാണ്. മലയന്‍കുഞ്ഞിന് പുറമെ തെലുങ്കില്‍ പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലനായി ഫഹദ് എത്തുന്നു. കൂടാതെ കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം വിക്രമില്‍ ഒരു പ്രധാന റോളിലും ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ട്. ഫഹദിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ മാലിക്ക് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് കാലഘട്ടത്തിലുളള സുലൈമാന്‍ മാലിക്ക് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്.

  ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  നസ്രിയയുടെ വീഡിയോ

  Read more about: fahadh faasil nazriya
  English summary
  nazriya nazim's words about fahadh faasil on their seventh wedding anniversary goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X