For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പ് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും; ഫഹദ് എന്നെ മാറ്റാന്‍ നോക്കിയിട്ടില്ലെന്ന് നസ്രിയ

  |

  നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് നസ്രിയ നസിം സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കുന്നത്. വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ നടി അഭിനയത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. ഏറ്റവുമൊടുവില്‍ തെലുങ്ക് സിനിമയിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതേ സമയം എന്തുകൊണ്ടാണ് സിനിമയിലെ ഇടവേളകള്‍ വരുന്നതെന്ന് ചോദിച്ചാല്‍ നടി പറയുന്ന ഉത്തരമിങ്ങനെയാണ്..

  സിനിമയില്‍ നിന്നും ഇടയ്ക്കിടെ ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ചാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ നസ്രിയ പറയുന്നത്. 'ഇടവേളകള്‍ തീരുമാനിച്ച് എടുക്കുന്നതല്ല. ഇടയ്ക്കിടെ കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും.

  ഇഷ്ടപ്പെട്ടത് കിട്ടിയില്ലെന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എരക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത ഒന്നിനോടും യേസ് എന്ന് പറയാറില്ല. അതുകൊണ്ടാണ് സിനിമയിലെ ഇടവേള വരുന്നതെന്നാണ്' നസ്രിയ പറയുന്നത്.

  nazriya-nazim

  രണ്ടാളും ഒരു വില്ലയിലാണ് താമസിച്ചത്! രാവിലെ കാപ്പി കൊടുത്ത് തുടങ്ങി, ഒടുവിൽ പ്രണയമായെന്ന് ദേവിയും ഭര്‍ത്താവും

  മലയാള സിനിമയിലെ വലിയ കുടുംബത്തിലെ അംഗമാണ് ഞാനിപ്പോള്‍. അങ്ങനൊരു ഭാഗ്യം കിട്ടിയതില്‍ ഒരുപാട് അനുഗ്രഹീതയാണ്. നടിയായത് കൊണ്ട് മാത്രമല്ല, ആ കുടുംബത്തിലെ മകളായത് കൊണ്ടും ഒരുപാട് അനുഗ്രഹീതയാണ്. കുടുംബത്തിലെ എല്ലാവരും ഞങ്ങളെ ഒത്തിരി സപ്പോര്‍ട്ട് ചെയ്യും.

  തിരക്ക് കാരണം ചില കുടുംബ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. എന്നാല്‍ അവരത് മനസിലാക്കും. എന്റെ വീട്ടുകാരെക്കാളും എന്നെ മനസിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

  മമ്മൂക്കയാണ് അയ്യപ്പനാവാനിരുന്നത്; അയ്യപ്പനും കോശിയിലേക്കും അവസാനം പൃഥ്വിരാജ് എത്തിയതിനെ പറ്റി സച്ചിയുടെ ഭാര്യ

  nazriya-nazim

  ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുന്‍പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാന്‍ വന്നത് കൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സനോ ഫഹദ് വന്നത് കെണ്ട് ഞാന്‍ സൈലന്റ് പേഴ്‌സനോ ആയിട്ടില്ല. രണ്ട് പേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറന്നത്.

  അമ്മയ്ക്ക് ക്യാന്‍സർ വന്നതിന് ശേഷമാണ് അച്ഛൻ പോയതെന്ന് ചിലർ പറഞ്ഞു; സത്യം അങ്ങനല്ലെന്ന് സായി കുമാറിൻ്റെ മകൾ

  ഫഹദിനെ വിമര്‍ശിക്കാറുണ്ടോന്ന് ചോദിച്ചാല്‍ മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്ക് വിമര്‍ശിക്കും. എന്നല്ലാതെ സീരിയസായിട്ട് വിമര്‍ശിച്ചിട്ടില്ല. അങ്ങനെ ഒരുപാട് വിമര്‍ശിക്കാനും കുറ്റം പറയാനൊന്നും അദ്ദേഹം അവസരം തന്നിട്ടില്ലല്ലോ. രണ്ട് പേരും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കല്യാണത്തിന് മുന്‍പും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായിക നായകന്മാരാണെന്ന് നസ്രിയ പറയുന്നു.

  English summary
  Nazriya Nazim Says Her Life Never Changed After Marriage With Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X