For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിനെ വീട്ടിലിരുത്തിയ ഭീകരിയോ? നിര്‍മ്മാതാവിന്‍റെ റോളിനെക്കുറിച്ച് നസ്രിയ പറഞ്ഞത്? ടെന്‍ഷനുണ്ടോ?

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഫഹദ് നസ്രിയ കൂട്ടുകെട്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ കണ്ടവരാരും ഇവരെ മറന്നുകാണാനിടയില്ല. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. വിവാഹത്തിന് ശേഷം പതിവ് പോലെ അഭിനയം നിര്‍ത്തി വീട്ടിലിരിക്കാനാവുമോ നസ്രിയയുടെ തീരുമാനമെന്ന കാര്യത്തിലായിരുന്നു ആരാധകര്‍ക്ക് ആശങ്ക. വിവാഹത്തിന് ശേഷവും താന്‍ സിനിമയില്‍ തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു. മികച്ച കഥാപാത്രം ലഭിച്ചാല്‍ ഇരുവരും ഒരുമിച്ചെത്തുമെന്നും വ്യക്തമാക്കിയിരുന്നു.

  വീണിടത്ത് കിടന്നുറങ്ങി അജു വര്‍ഗീസ്! പൊടി തട്ടി പൊങ്കാലയിട്ട് ആരാധകരും! വാഴവെട്ടാന്‍ വരരുതെന്ന് താരം

  4 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. അഞ്ജലി മേനോന്‍ ചിത്രത്തില്‍ ജെന്നി എന്ന കഥാപാത്രമായാണ് താരമെത്തിയത്. ഇതോടെയാണ് താരത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. മനോരമയ്്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരദമ്പതികള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ദമ്പതികള്‍ നല്‍കിയിട്ടുണ്ട്.

  ഫഹദും ഇടവേളയെടുത്തിരുന്നു

  ഫഹദും ഇടവേളയെടുത്തിരുന്നു

  വിവാഹത്തിന് ശേഷം താന്‍ മാത്രമല്ല ഫഹദും ഇടവേളയെടുത്തിരുന്നുവെന്ന് നസ്രിയ പറയുന്നു. ഒരു വര്‍ഷത്തോളമായിരുന്നു അദ്ദേഹം ബ്രേക്കെടുത്തത്. വിവാഹ ശേഷം ഒരുപാട് യാത്രകള്‍ പോയെന്നും ഇവര്‍ പറയുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന് ശേഷം കൃത്യം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടേക്ക് ഓഫില്‍ ്അഭിനയിച്ചത്. ഒരു വര്‍ഷം തികഞ്ഞതിന് ശേഷം മാത്രമേ താന്‍ തിരിച്ചെത്തൂവെന്ന് അന്ന് ഫഹദ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയില്ലെന്നും അതറിഞ്ഞിരുന്നുവെങ്കില്‍ ഫഹദിനെ വീട്ടിലിരുത്തിയ ഭീകരി എന്ന് വിശേഷിപ്പിച്ചേനെയെന്നും താരം പറയുന്നു.

  നസ്രിയ വന്നതിന് ശേഷമുള്ള മാറ്റം

  നസ്രിയ വന്നതിന് ശേഷമുള്ള മാറ്റം

  നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഫഹദ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്നത്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് തന്നെ എത്തിക്കാനായി നസ്രിയ നടത്തിയ പരിശ്രമത്തിന് റിസല്‍ട്ടുണ്ടായെന്നും ഇനി ഇതിലും കൂടുതല്‍ നന്നാവാനാണ് തന്‍രെ തീരുമാനമെന്നും താരം പറയുന്നു. ജീവിതത്തിലെ സമാനതകളല്ല മറിച്ച് വ്യത്യസ്തതകളാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതെന്നും ഇവര്‍ പറയുന്നു. വ്യത്യസ്തതകളേറെയാമെങ്കിലും ചില കാര്യങ്ങളില്‍ ഇരുവരും സമാനമായ അഭിപ്രായമാണ് പറയാറുള്ളത്.

  ഓറിയോയെ സമ്മാനിച്ചത്

  ഓറിയോയെ സമ്മാനിച്ചത്

  നായക്കുട്ടികളെ വല്ലാതെ പേടിയായിരുന്നു നസ്രിയയ്ക്ക്. എന്നാല്‍ ഫഹദിനാവട്ടെ വല്ലാത്തൊരിഷ്ടവും.നിര്‍ത്താതെ ഇതേ ആവശ്യം തന്നെ ഉന്നയിച്ചപ്പോള്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്ന് നസ്രിയ പറയുന്നു. കറുപ്പും വെളുപ്പും ഇടകലര്‍ന്നായതിനാല്‍ ഓറിയോ ബിസ്‌കറ്റായിരുന്നു ഓര്‍മ്മ വന്നത്. ഇതോടെ ആ പേര് വിളിക്കുകയായിരുന്നുവെന്നും താരപത്‌നി പറയുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്ലേ സ്റ്റേഷനായിരുന്നു ഗിഫ്റ്റായി തന്നത്. തന്‍രെ താല്‍പര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാലാണ് അത്തരമൊരു സമ്മാനം ലഭിച്ചത്.

  നിര്‍ണ്ണായകമായ തീരുമാനമെടുത്തത്

  നിര്‍ണ്ണായകമായ തീരുമാനമെടുത്തത്

  കഥ ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റ് വിഷയങ്ങളില്‍ ്അഭിപ്രായ ഭിന്നതയുണ്ടെങ്കിലും താരങ്ങള്‍ സിനിമകള്‍ വേണ്ടെന്ന് വെക്കാറുണ്ട്. അത്തരത്തില്‍ മണിരത്‌നത്തിന്‍രെ സിനിമ വേണ്ടെന്നുവെച്ചു എന്നായിരുന്നു ഫഹദുമായി അടുത്ത കാലത്ത് കേട്ട വിവാദങ്ങളിലൊന്ന്. അവസാന നിമിഷം വരെ ആ സിനിമയെ മനസ്സില്‍ കാണാനായി ശ്രമിച്ചിരുന്നുവെങ്കിലും അതിന് കഴിയാതെ വന്നപ്പോഴാണ് താന്‍ അത് വേണ്ടെന്ന് വെച്ചതെന്നും താരം പറയുന്നു. വിനീത് കുമാറിന്റെ സിനിമയിലും ഇതായിരുന്നു സംഭവിച്ചത്. ആദ്യം ചെയ്യാമെന്നൊക്കെ കരുതിയിരുന്നുവെങ്കിലും പിന്നീട് അത് നടന്നിരുന്നില്ല. ഇതുമായി മുന്നോട്ട് പോവേണ്ടെന്ന് രണ്ടുപേരും തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

  വരത്തനിലൂടെ നിര്‍മ്മാണത്തിലേക്ക്

  വരത്തനിലൂടെ നിര്‍മ്മാണത്തിലേക്ക്

  അമല്‍നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വരത്തന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഓണത്തിന് ഈ സിനിമയും എത്തേണ്ടതായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ തുടര്‍ന്ന് റിലീസുകള്‍ മാറ്റിയതോടെയാണ് ഇത് നീണ്ടത്. ഈ ചിത്രത്തിലൂടെ നസ്രിയയും ഫഹദും നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്. നിര്‍മ്മാതാവിന്‍രെ റോള്‍ ടെന്‍ഷനുള്ളതാണോ എന്ന് ചോദിക്കുമ്പോള്‍ ഏയ് അങ്ങനെയല്ലെന്നാണ് താരം പറയുന്നത്.

   എന്നാണ് ആ കൂടിച്ചേരല്‍

  എന്നാണ് ആ കൂടിച്ചേരല്‍

  സിനിമയ്ക്ക് പിന്നാലെ ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന താരദമ്പതികള്‍ എപ്പോഴാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും ഇക്കാര്യം ചോദിച്ചിരുന്നു. കൃത്യമായ ഉത്തരം നല്‍കാതെ മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു ഇരുവരും പറയാറുള്ളത്. എന്നാല്‍ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉടന്‍ തന്നെ തങ്ങള്‍ ഒരുമിച്ചെത്തുമെന്ന സൂചനയും നസ്രിയ നല്‍കിയിട്ടുണ്ട്. ഏത് ചിത്രത്തിലൂടെയാണെന്നോ എന്നാണ് അതെന്നോ താരം വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി നമുക്ക് കാത്തിരിക്കാം.

  English summary
  Nazriya Nazim shares about Varathan experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X