Just In
- 2 hrs ago
ഐഎഫ്എഫ്കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്റ്റെയ്സ് ദ സെയിമി'ന്
- 3 hrs ago
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- 4 hrs ago
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- 4 hrs ago
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
Don't Miss!
- News
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു
- Sports
ISL: നാടകീയം ബ്ലാസ്റ്റേഴ്സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട
- Technology
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
നസ്രിയയുടെ ഫോട്ടോയ്ക്ക് ഫര്ഹാന്രെ കമന്റ്! അടുത്ത ട്രിപ്പിന് സമയമായി! ചിത്രം വൈറലാവുന്നു!
ബാലതാരമായി സിനിമയിലേക്കെത്തിയ നസ്രിയ നസീം പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയുമായി മുന്നേറിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകമനസ്സില്‍ ഇടംനേടിയെടുത്തിരുന്നു ഈ താരം. ബാംഗ്ലൂര്‍ ഡേയ്സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹത്തോടെ നസ്രിയ അഭിനയം നിര്‍ത്തുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൂടെയിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച അഞ്ജലി മേനോനൊപ്പമായാണ് തിരിച്ചുവരവും നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഫര്‍ഹാനൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത ട്രിപ്പിനുള്ള സമയമായെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ഫഹദും നസ്രിയയുമായി ഏറെ അടുപ്പമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ജ്യേഷ്ഠനോടാണ് കൂടുതലിഷ്ടമെന്ന് നേരത്തെ ഫര്ഹാന് പറഞ്ഞിരുന്നു.
ബ്രേക്കിന് ശേഷം തിരിച്ചെത്തിയ നസ്രിയയോട് ഫഹദിനൊപ്പമുള്ള സിനിമയെക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയത്. അവസരം ലഭിച്ചാല്‍ തങ്ങള്‍ ഇരുവരും ഒരുമിച്ചെത്തുമെന്നായിരുന്നു ഫഹദ് പറഞ്ഞത്. അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലൂടെ ഇരുവരും ഒരുമിച്ചെത്തുകയാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.