»   » ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം? ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു!!

ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം? ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നസ്രിയ മാറി നിന്നത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു നസ്രിയ. സിനിമയിലെത്തിയതും വിവാഹം കഴിഞ്ഞതും എല്ലാം വേഗത്തിലായിരുന്നെങ്കിലും നസ്രിയയുടെ വിശേഷങ്ങളറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അതിനാല്‍ ആരാധകര്‍ക്ക് വേണ്ടി കുറുമ്പ് കാണിക്കുന്ന പല ചിത്രങ്ങളും നസ്രിയ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്.

വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്, റെക്കോര്‍ഡ് തകര്‍ത്തു, ട്രോള്‍ സഹിക്കാന്‍ പറ്റില്ല!

ഇത്തവണ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോടൊപ്പമുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഫര്‍ഹാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. ആരോടാണ് നസ്രിയക്ക് ഇത്രയും ദേഷ്യം എന്ന് ചോദിച്ചു കൊണ്ടായിരുന്നു ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടിരുന്നത്.

നസ്രിയയുടെ സെല്‍ഫി

നസ്രിയയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ ഇടയ്ക്ക് ഓരോ സെല്‍ഫി ചിത്രങ്ങള്‍ അയച്ച് കൊടുക്കുന്നതാണ് നസ്രിയയുടെ പൊതുവായ പരിപാടി. പുറത്ത് വരുന്ന ചിത്രങ്ങള്‍ അതിലും വേഗത്തില്‍ തന്നെ വൈറലായി മാറുന്നതും പതിവാണ്.

ഫര്‍ഹാനോടൊപ്പം..

ഫഹദ് ഫാസിലിന്റെ അനിയനും ഇപ്പോള്‍ നടനുമായ ഫര്‍ഹാന്‍ ഫാസിലിനൊപ്പം ചേര്‍ന്നായിരുന്നു നസ്രിയയുടെ പുതിയ സെല്‍ഫി. ഫര്‍ഹാന്‍ തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ചേട്ടത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നത്.

കട്ടകലിപ്പ്

ചിത്രത്തില്‍ കട്ട കലിപ്പ് ലുക്കിലാണ് നസ്രിയ. നസ്രിയയുടെ ലുക്ക് കണ്ട് വാ പൊത്തി പിടിച്ച് അത്ഭുതപ്പെടുത്തുന്ന ഫര്‍ഹാനും ചിത്രത്തിലുണ്ട്. എന്തായാലും ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുയാണ്.

നസ്രിയയുടെ തിരിച്ചു വരവ്

വിവാഹ ശേഷം സിനിമ ജീവിതത്തിനോട് വിട പറഞ്ഞിരുന്ന നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നതിനായി ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഫലം ഉണ്ടായിരിക്കുകയാണ്. ഉടന്‍ തന്നെ നസ്രിയ സിനിമയില്‍ അഭിനയിച്ച് തുടങ്ങും.

അഞ്ജലി മേനോന്‍ ചിത്രം

ബാംഗ്ലൂര്‍ ഡേയിസ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത് നസ്രിയായിരുന്നു. ശേഷം മടങ്ങി വരുന്ന നസ്രിയയുടെ ആദ്യത്തെ സിനിമയും അഞ്ജലി മേനോന്റെ കൂടെയാണെന്നാണ് വാര്‍ത്തകള്‍.

പൃഥ്വി നായകനാകുന്നു


അഞ്ജലി മേനോന്റെ പുതിയ സിനിമയെ സംബന്ധിച്ച് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പൃഥ്വിരാജ് ആയിരിക്കും നായകന്‍. ഇതില്‍ ദുല്‍ഖറും ചിത്രത്തിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Nazriya's selfi with brother in law Farhan Faasil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X