For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശീലയുടെ അച്ഛനായിരുന്നു നെടുമുടി വേണുവുമായുള്ള വിവാഹത്തെ എതിർത്തത്, കാരണം രക്തബന്ധം

  |

  മലയാള സിനിമ ലോകവും ആരാധകരും ഏറെ ഞെട്ടലോടെ ശ്രവിച്ച വിയോഗമാണ് നടൻ നെടുമുടി വേണുവിന്റേത്. ഒക്ടോബർ 13 ന് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നെടുമുടി വേണുവിനെ അവസാനമായി കാണാൻ മലയാള സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു.

  എന്തൊരു സുന്ദരിയാണ്, ആരെയും മയക്കുന്ന ഫോട്ടോസുമായി നടി മംമ്ത മോഹൻദാസ്

  എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...

  വളരെ ചെറിയ പ്രായത്തിൽ തന്നെ കലയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നെടുമുടി അവസാനം വരെ സിനിമയുടെ ഭാഗമായിരുന്നു. തമ്പ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സ്വഭാവ നടൻ, വില്ലൻ, കോമഡി എന്നിങ്ങനെ എങ്ങനെ എല്ലാ കഥാപാത്രങ്ങളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. പഴയ തലമുറയ്ക്കൊപ്പം തന്നെ ഇപ്പോഴത്തെ പ്രേക്ഷകരും നെടുമുടിയെ നെഞ്ചിലേറ്റുന്നണ്ട്. അദ്ദേഹത്തിന്റെ പഴയ സിനിമകളായ തമ്പ്, ആരവം, തകര,അപ്പുണ്ണി, വേനൽ, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെയുള്ള എല്ലാ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചായാണ്.

  അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ, വെല്ലുവിളിച്ച് തമ്പി, വീണ്ടും പ്രതിസന്ധിയിലായത് അപ്പു

  നടന്റെ വിയോഗത്തിന് പിന്നാലെ നെടുമുടിയുടെ കുടുംബജീവിതം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഭാര്യ സുശീല ആയിരുന്നു നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി. ഇപ്പോഴിത ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. തന്റെ ജീവിതം ഇത്രയും ശാന്തമായത് സുശീലയുള്ളത് കൊണ്ടാണെന്ന് വനിത നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരേ നാട്ടുകാരായിരുന്ന തങ്ങളെ കൂട്ടിമുട്ടിച്ചത് ജോണ്‍ എബ്രഹാമായിരുന്നുവെന്നു അഭിമുഖത്തിൽ പറയുന്നു. ഇപ്പോഴിത താരത്തിന്റെ വിവാഹത്തെ കുറിച്ചുള കഥ വീണ്ടും സിനിമാ കോളങ്ങളിൽ പ്രചരിക്കുകയാണ്

  പ്രണയ വിവാഹമായിരുന്നു നെടുമുടി വേണുവിന്റേയും സുശീലയുടേയും. എതിര്‍പ്പുകളെ മറികടന്നായിരുന്നു വേണുവും സുശീലയും ഒന്നിച്ചത്. ഇരുവരും പ്രണയത്തിലാണോയെന്ന് പലരും ചോദിച്ചിരുന്നുവെങ്കിലും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല രണ്ടാളും. ഫോട്ടോ പകര്‍ത്താനും അഭിമുഖമെടുക്കാനും വന്ന മാധ്യമപ്രവര്‍ത്തകരോട് വിവാഹമൊന്നും നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു സുശീല പറഞ്ഞത്. വിവാഹത്തിനുള്ള മുഹൂര്‍ത്തം കുറിച്ചതിന് ശേഷം അച്ഛന്റെ അനുഗ്രഹം വാങ്ങനായി പോയിരുന്നു. ഞാന്‍ വരില്ല, നിന്റെ ഇഷ്ടം നടക്കട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ വീട്ടില്‍ നിന്ന് ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും സുശീല പറയുന്നു. ഇരുകുടുംബങ്ങളും തമ്മിലുള്ള രക്തബന്ധത്തെക്കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്. അതായിരുന്നു എതിര്‍പ്പിന് കാരണവും. മകൻ ഉണ്ണി ജനിച്ചതിന് ശേഷമാണ് വീട്ടുകാര്‍ ബന്ധം അംഗീകരിച്ചത്.

  വളരെ ലളിതമായിട്ടുള്ള വിവാഹമായിരുന്നു ഇവരുടേത്. അധികം താരങ്ങളെയൊന്നും ക്ഷണിക്കാതെ തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളെ ക്ഷണിച്ചിരുന്നു. നാട്ടിലെ വിവാഹത്തിലെ പോലെ തന്നെ ചടങ്ങുകളെല്ലാമുണ്ടായിരുന്നു.വാടകവീടായ തമ്പിലേക്കായിരുന്നു സുശീല നിലവിളക്കുമായി പ്രവേശിച്ചത്. കരിയറിലും ജീവിതത്തിലും തമ്പെന്ന പേര് നടന് നിര്‍ണ്ണായകമായിരുന്നു.

  കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു നെടുമുടി വേണു-സുശീല വിവാഹത്തിന് കാര്‍മ്മികനായത്. കൈതപ്രത്തിന്റെ മകൻ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കില്‌ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. നിധി പോലുള്ള ചിത്രമാണ്, വിവാഹ ഫോട്ടോ കണ്ടിരുന്നുവെങ്കിലും കൈതപ്രമാണ് ഇതെന്ന് മനസ്സിലായിരുന്നില്ല. അത്യപൂർവങ്ങളിൽ അപൂർവമായ ഈ ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്തതിനു നന്ദി ബ്രോ. താങ്കൾ ഇത് ഇട്ടില്ലായിരുന്നെങ്കിൽ ആരും തന്നെ ഇത് കാണുമായിരുന്നില്ല. അപൂർവ്വ ഫോട്ടോ ഷെയർ ചെയ്തതിന് നന്ദിയെന്നുമായിരുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  മകന്റേതും പ്രണയ വിവാഹമായിരുന്നു പിറവം സ്വദേശി മെറീനയെ ആണ് ഉണ്ണി വിവാഹം കഴിച്ചത്. മകന്റെ കല്യാണത്തെ കുറിച്ചും നെടുമുടി വേണു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.'' കോളേജിൽ തുടങ്ങിയ പ്രണയമായിരുന്നു. ക്യാംപസില്‍ നിന്ന് ഇറങ്ങിയിട്ടും ആ പ്രണയം അവസാനിച്ചില്ലെന്ന് മാത്രമല്ല വിവാഹം കഴിക്കാമെന്ന സ്വപ്‌നത്തിലേക്ക് അത് വളര്‍ന്നു. ജോലി ലഭിച്ചതിന് ശേഷമാണ് മെറീനയെ കുറിച്ച് ഉണ്ണി അമ്മയോട് പറയുന്നത്''. പിറവം സ്വദേശിനിയാണ് മെറീന. കുടുംബസമേതമായി കുവൈത്തിലാണ്. മകന്‍ തിരഞ്ഞെടുത്ത കുട്ടി ക്രിസ്ത്യന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ നെടുമുടി മനസില്‍ സന്തോഷിച്ചു. മതത്തിന്റെ മതില്‍ക്കെട്ടില്‍ പ്രണയം തകര്‍ന്നില്ല എന്നായിരുന്നു അന്ന് ചിന്തിച്ചത്.

  English summary
  Nedumudi Venu And Susheela Marriage Story Goes Viral Again After Kaithapram's Son Share An Image
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X