»   » ഈ യക്ഷി സിനിമ വ്യത്യസ്തമായൊരു കാഴ്ചാനുഭവം തന്നെ! നീലിയ്ക്ക് വേറിട്ടൊരു റിവ്യൂ

ഈ യക്ഷി സിനിമ വ്യത്യസ്തമായൊരു കാഴ്ചാനുഭവം തന്നെ! നീലിയ്ക്ക് വേറിട്ടൊരു റിവ്യൂ

By Desk
Subscribe to Filmibeat Malayalam

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Rating:
  3.0/5
  Star Cast: Anoop Menon, Mamta Mohandas
  Director: Althaf Rahman

  മംമ്ത മോഹന്‍ദാസിനെ നായികയാക്കി അൽത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലി. ആഗസ്റ്റ് പത്തിന് റിലീസിനെത്തിയ ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം..

  യക്ഷിക്കഥകള്‍ എത്ര വ്യത്യസ്തത പറഞ്ഞാലും അവസാനം എത്തിപ്പെടുക, മുടിയഴിച്ചിട്ടാടുന്ന പ്രേതത്തിലേക്കായിരിക്കും. പലപ്പോഴും ഇത്തരം സ്റ്റീരിയോടെപ്പ് യക്ഷികളില്‍ നിന്ന് സിനിമയ്ക്ക് മോചനമില്ലേയെന്ന് ചോദിക്കാന്‍ തോന്നുമെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഇതു മനസ്സിലായില്ലെന്നു തന്നെ സാമാന്യമായി പറയാവുന്നതാണ്. അങ്ങ് അമേരിക്കയിലെ ഹോളിവുഡില്‍ തുടങ്ങി ഇങ്ങ് കേരളക്കരയിലെ മോളിവുഡ്‌ വരെ ഇതു തന്നെയാണ് സ്ഥിതി. ഹോളിവുഡിലെ പ്രേത കഥാ സീരിസായ കോണ്‍ജ്യൂറിംഗ് മുതല്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയുടെ ഭൂത് വരെയുള്ളവയാകട്ടെ സിനിമക്ക് മുന്‍പേ കേള്‍ക്കുന്ന വാര്‍ത്തകളില്‍ നിന്ന് നേരെ വ്യത്യസ്തമായി കാണാന്‍ പോയ പ്രേക്ഷകരെ പറ്റിക്കുന്ന രീതിയിലായിരുന്നു അവസാനം.

  മലയാളത്തിലും പക്ഷേ ഒരു കാലഘട്ടം വരെ എല്ലാ യക്ഷിക്കും ഒരേ മുഖവും ഒരേ സ്വഭാവവും ഒരേ വസ്ത്രവുമായിരുന്നു പലപ്പോഴും. എന്നാല്‍ ഇങ്ങനെ നിലവിലുള്ള വാര്‍പ്പുമാതൃകകളില്‍ നിന്ന് വ്യത്യസ്തമായ ഒരു യക്ഷിക്കഥ പറയുവാന്‍ ശ്രമിക്കുന്നുവെന്നുള്ളതാണ് അല്‍ത്താഫ് അഹമ്മദ് എന്ന പുതുമുഖ സംവിധായകന്റെ നീലിയെ തുടക്കത്തില്‍ തന്നെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

  പുരുഷന്മാരെ കാമാര്‍ഥമായ കണ്ണുകള്‍കൊണ്ട് വശീകരിച്ചു കൊണ്ടു വന്ന് കഴുത്തിലെ ഞരമ്പില്‍ നിന്ന് ചോര കൂടിച്ചൂറ്റുന്ന യക്ഷിയുടെ ലീലാവിലാസങ്ങളാണ് മലയാളത്തിലിറങ്ങിയ പ്രേത സിനിമകളുടെ ആദ്യപകുതിയെ മൊത്തത്തില്‍ കൈയടക്കുക. രണ്ടാം പകുതിയിലാകട്ടെ ഈ യക്ഷിയെയോ പ്രേതത്തെയോ ആവാഹിച്ച് തളച്ചിടാനെത്തുന്ന മന്ത്രവാദിയോ പള്ളീലച്ചനോ കടന്നു വരുന്നതാണ് നമ്മുടെ മിക്ക പ്രേത സിനിമകളുടെയും ഒരു കാലഘട്ടം വരെയുള്ള ഇക്വേഷന്‍.
  എന്നാല്‍ അതിനപ്പുറം യക്ഷി, പ്രേതം എന്നതിന്റെ ശാസ്ത്രയാഥാര്‍ഥ്യങ്ങളെ മുന്നില്‍ നിറുത്തിയുള്ള പ്രേതങ്ങളുടെ ജീവിതത്തിലേക്ക് അന്വേഷണം നടത്തുകയാണ് നീലി. എന്നാല്‍ നിരീശ്വരവാദത്തിന്റെ ഫ്‌ളാറ്റ്‌ഫോമിലൂടെ ഇത്തരം കാര്യങ്ങളെയെല്ലാം അന്ധവിശ്വാസമായി കൊണ്ടുമല്ല സിനിമ കാണുന്നത്. നേരിട്ടും അല്ലാതെയും പ്രേതങ്ങളുടെ പ്രതികാരം തീര്‍ക്കലും അതിനെ പ്രതിരോധിക്കുവാനായി നായികയ്ക്ക് സഹായിയായി എത്തുന്ന മറ്റൊരു പ്രേതത്തിന്റെ ഇടപെടലുമാണ് നീലി.

  നീലി എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മയില്‍വരിക. കള്ളിയങ്കാട്ട് നീലിയെയാണ്. വ്യക്തമായി പറയുന്നില്ലെങ്കിലും ആ നീലി തന്നെ ഈ സിനിമയിലും ഒരു കഥാപാത്രമാണ്. വിഷം കൊടുത്തു കൊല്ലപ്പെട്ട അലക്‌സ് എന്ന പ്രേതത്തിന്റെ പ്രതികാരത്തില്‍ ഭാര്യ ലക്ഷ്മി എന്ന മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തെയും മകളെയും രക്ഷിക്കുവാനെത്തുന്നത് കള്ളിയങ്കാട്ട് നീലി തന്നെയാണ്.

  അഴിച്ചിട്ട മുടി, ചോരയിറ്റുന്ന പല്ല്, ചോരനിറമുള്ള കണ്ണ് ഇങ്ങനെ സ്ഥിരം പേടിപ്പെടുത്തുമെന്ന് സിനിമാക്കാര്‍ വിചാരിക്കുകയും ജനം ചിരിച്ചുതള്ളുകയും ചെയ്യുന്ന ക്ലീഷേകള്‍ പരമാവധി ഒഴിവാക്കുവാന്‍ ശ്രമിക്കുക കൂടി ചെയ്യുന്നുണ്ട് നീലി. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതോടെ തന്നെ ഒഴിവാക്കാനായി ശ്രമിക്കുന്ന ഭര്‍ത്താവിനോടുള്ള ഭാര്യ ലക്ഷിയുടെ പ്രതികാരമാണ് നിലീയുടെ അടിസ്ഥാന ത്രെഡ്.

  ഇതിനിടയില്‍ മരണപ്പെടുന്ന ഭര്‍ത്താവിന്റെ പ്രേതം ലക്ഷ്മിയുടെ മകളെ തട്ടിക്കൊണ്ടുപോകുകയും പാരാസൈക്കോളജിസ്റ്റായ അനൂപ് മേനോനും കൂട്ടരും കൂടി അവസാനം മകളെ കണ്ടെത്തുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ. കഥയിലെ പുതമയെക്കാള്‍ നിലീ വരും കാലത്ത് ഓര്‍മിപ്പിക്കപ്പെടുക, അവതരണത്തിലെ വ്യത്യസ്തമായ രീതികൊണ്ടു തന്നെയായിരിക്കും. ഇതുപോലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ക്കിടക്ക് വരുന്ന തമാശകഥാപാത്രങ്ങളുടെ സാന്നിധ്യവുമാണ് ഈ ചലച്ചിത്രത്തെ വേറിട്ടൊരു കാഴ്ചയിലേക്ക് തങ്ങളെകൊണ്ടുപോകുന്നുവെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നത്.

  സിനിമയുടെ തുടക്കത്തില്‍ പ്രമേയത്തിലേക്ക് കയറുവാന്‍ അല്പം ഇഴഞ്ഞു പോകേണ്ടി വന്നെങ്കിലും പിന്നീട് ഒരു ഹോളിവുഡ് സ്റ്റെലിലെ പാരാസൈക്കോളജിക്കല്‍ സിനിമയുടെ പാതയിലൂടെയാണ് നീലിയുടെ സഞ്ചാരം. അങ്ങനെയുള്ള ഏതെല്ലാം ഹോളിവുഡ് സിനിമകളില്‍ നിന്ന് നീലി പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളതെന്നത് നമുക്കറിയില്ലെങ്കിലും. ഇതുപോലെ അവസാന രംഗങ്ങളിലേക്ക് എത്തുമ്പോള്‍ സിനിമയില്‍ കടന്നുവരുന്ന ചില ട്വിസ്റ്റുകളെല്ലാം കാഴ്ചക്കാരനെ കൂടുതല്‍ ആശങ്ക കുഴപ്പത്തിലേക്ക് എത്തിക്കുന്നതില്‍ ചെറിയ പങ്കുവഹിക്കും. മുഖ്യധാരാ പ്രേക്ഷകനെ ആകര്‍ഷിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട ഒരു ലക്ഷ്യമായി കണ്ടുവെന്നതുകൊണ്ട് തന്നെ വിപണിയുടെ താല്പര്യം മുന്‍ നിറുത്തി ഡാന്‍സു രംഗങ്ങളും അതിനനുസൃതമായ പാട്ടും ഇങ്ങനെ പലതും ഒപ്പിക്കുമ്പോള്‍, ഇത് എത്രത്തോളം തങ്ങളുടെ സിനിമക്ക് ആ സമയത്ത് വേണ്ടതാണെന്ന അടിസ്ഥാനപരമായ കാര്യമാണ് സംവിധായകനും തിരക്കഥാകൃത്തുക്കളുമെല്ലാം മറന്നു പോകുന്നത്.

  കൂടാതെ ഇത്തരമൊരു പ്രമേയം അതിന്റെ ജൈവീകതയിലൂടെ പറയുമ്പോഴുള്ള ജനങ്ങളുമായുള്ള അടുപ്പത്തില്‍ നിന്നാണ് തങ്ങളുടെ ചലച്ചിത്രത്തെ അകറ്റുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാതെ പേകുകകയാണ്. എന്നാല്‍ അത് ഈ ചലച്ചിത്രത്തിന്റെ ആദ്യ കാഴ്ചയില്‍ പലയിടത്തും സൂക്ഷമമായി നിരീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തെളിഞ്ഞുകാണുവാന്‍ സാധിക്കുന്നുണ്ട് ഈ സിനിമയില്‍. എന്നാലും ഇതിനെയെല്ലാം പ്രേത സിനിമകളുടെ അവതരണത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കാഴ്ചനുഭവം മോളിവുഡില്‍ തീര്‍ക്കുവാനുള്ള നീലിയുടെ അണിയറപ്രവര്‍ത്തകരുടെ സദുദ്യേശ്യത്തിന് മുന്‍ നിറുത്തി പ്രേക്ഷകര്‍ പൊറുത്തു കൊടുക്കും തന്നെ ചെയ്യുമെന്ന് സിനിമ കാണുന്നവര്‍ പറയും.

  English summary
  Neeli movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more