For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു! ഇന്ന് മറ്റൊരു താരത്തെ ഉമ്മ വെച്ച് അഭിനയിച്ചുവെന്ന് നീന കുറുപ്പ്

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് നീന കുറുപ്പ്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമാണ് താരം. ഇടയ്ക്ക് അവതാരകയായും നീന എത്തിയിരുന്നു. നായികയുടെ സുഹൃത്തും സഹോദരിയായുമൊക്കെയായാണ് നീന മിക്കപ്പോഴും എത്താറുള്ളത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു.

  സിനിമയിലെത്തി 32 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. 20 കാരിയായ പവിത്രയുടെ അമ്മയാണ് നീനയെന്നറിഞ്ഞപ്പോള്‍ പലരും അത് വിശ്വസിച്ചിരുന്നില്ലെന്ന് നീന നേരത്തെ പറഞ്ഞിരുന്നു. ചേച്ചിയും അനിയത്തിയും പോലെയാണല്ലോ നിങ്ങളെന്നാണ് പലരും പറയാറുള്ളത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നീന കുറുപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അരങ്ങേറിയത്

  അരങ്ങേറിയത്

  ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെയായിരുന്നു നീന കുറുപ്പ് അരങ്ങേറിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വരവ്. ഗാന്ധിനഗറിലെ ഡാന്‍സ് സീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അത് കണ്ടാണ് ഈ ചിത്രത്തിലേക്ക് വിളിച്ചത്. അഭിനയത്തെ ഗൗരവമായി കണ്ടിരുന്ന പ്രായമായിരുന്നില്ല അത്. മമ്മൂട്ടിയെ പോലൊരു നടന്റെ കൂടെ അഭിനയിക്കുകയാണെന്ന എക്സൈറ്റ്മെന്റ് പോലും അന്നുണ്ടായിരുന്നില്ല. ഇന്ന് ഒരു സീനിലെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ വല്ലാത്ത എക്സൈറ്റ്മെന്റായിരിക്കും.

   റിബല്‍ ടൈപ്പായിരുന്നു

  റിബല്‍ ടൈപ്പായിരുന്നു

  ശരിക്കുമൊരു വെക്കേഷന്‍ മൂഡിലായിരുന്നു ലൊക്കേഷനിലേക്ക് പോയിരുന്നത്. സിനിമയിലെ കഥാപാത്രം റിബല്‍ ടൈപ്പായതിനാല്‍ താനും അങ്ങനെയായിരുന്നുവെന്ന് നീന കുറുപ്പ് പറയുന്നു. വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള വേഷമായിരുന്നില്ല അത്. അങ്ങനെയുള്ള വേഷമായിരുന്നുവെങ്കില്‍ വിനയായെനെയെന്നും താരം പറയുന്നു. നിന്‍റെ പോലത്തെ തന്നെ സ്വഭാവമായതിനാല്‍ അഭിനയിക്കാന്‍ കഷ്ടപ്പെടേണ്ടല്ലെന്നായിരുന്നു അമ്മയുടെ കമന്‍റ്.

  പാപം ചെയ്യാത്തവരിലെ കഥാപാത്രം

  പാപം ചെയ്യാത്തവരിലെ കഥാപാത്രം

  എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ജാൻസി. രണ്ട് സീനുകൾ മാത്രമേയുള്ളൂ എങ്കിലും എനിക്ക് തൃപ്തി നൽകിയ കഥാപാത്രമായിരുന്നു അത്. സത്യത്തിൽ അത്തരം ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യാനാണ് താല്‍പര്യം. ഈ കരയുന്ന അമ്മ കരയുന്ന ചേച്ചി അതൊക്കെ ഞാൻ കുറേയേറെ ചെയ്തതാണ്. ഇനിയെങ്കിലും അൽപം വെറൈറ്റി ഷെയ്ഡുള്ള കഥാപാത്രം ചെയ്യണം. അത്തരത്തിലൊന്നിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ അതിനുള്ള പ്രായം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam
   ആ രംഗം ചെയ്തത്

  ആ രംഗം ചെയ്തത്

  ഈ സിനിമയിലെ എന്റെ ആദ്യം രംഗം അലൻസിയറിന് ചുംബനം നൽകി എണീറ്റ് പോകുന്നതായിരുന്നു. സത്യത്തിൽ ആ രംഗം വെറുതെ അടുത്ത് നിന്ന് എണീറ്റ് പോകുന്നതായിരുന്നു. എന്നാൽ എനിക്കെന്തോ അത്തരത്തിൽ വെറുതെ എണീറ്റ് പോയാൽ ശരിയാവില്ലെന്ന് തോന്നി. അങ്ങനെ ഞാനാണ് ചുംബിച്ചു കൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട് സജസ്റ്റ് ചെയ്യുന്നത്. അദ്ദേഹം അത് സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. എന്റെ അഭിനയത്തെ ഏതൊക്കെ ലെവലിലേക്ക് കൊണ്ടുപോവാൻ പറ്റുമെന്നതിനുള്ള അടുത്ത പടിയായിരുന്നു ജാൻസി

   മകളെക്കുറിച്ച്

  മകളെക്കുറിച്ച്

  അവളുടെ കരിയറിൽ ഞാൻ ഇടപെടാറില്ല. അവൾ സന്തുഷ്ടയാണോ അത് മാത്രമാണ് പ്രാഥമികമായി ഞാൻ ശ്രദ്ധിക്കുന്നത്. സിനിമയിൽ നല്ലൊരു കഥാപാത്രം ലഭിച്ചശേഷം അവൾക്ക് പിന്നീട് അവസരമൊന്നും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. ജനങ്ങളുടെ ഉള്ളിൽ തട്ടുന്ന ഒരൊറ്റ കഥാപാത്രം മാത്രം. പവിത്രയ്ക്ക് അഭിനയത്തിൽ താൽപര്യമുണ്ട്. എന്നാൽ അത് കിട്ടിയിലെങ്കിൽ വിഷമമാകുമെന്ന തരത്തിലുള്ള ഭ്രമമൊന്നുമില്ല. പവിത്രയുടെ സന്തോഷമാണ് പ്രധാനം, അവൾ എന്ത് ചെയ്താലും സന്തോഷിക്കണം അത്ര മാത്രം, അതാണ് താനാഗ്രഹിക്കുന്നതെന്നും നീന കുറുപ്പ് പറയുന്നു.

  English summary
  Neena Kurup talks about changes in her acting career, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X