twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാമന്തയെ കുറിച്ച് കമന്റ് പറയാന്‍ ഞാന്‍ ആളല്ല; ഫാമിലിമാനിലെ മൂസയെ കുറിച്ച് പറഞ്ഞ് നടന്‍ നീരജ് മാധവ്

    |

    ഫാമിലി മാന്‍ എന്ന വെബ് സീരിസ് ഇന്ത്യയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തില്‍ നിന്നും നടന്‍ നീരജ് മാധവും അഭിനയിച്ചിട്ടുള്ളത് കൊണ്ട് ഫാമിലി മാന്‍ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം ആദ്യ സീസണില്‍ മാത്രമേ നീരജിന്റെ മൂസ എന്ന കഥാപാത്രം ഉണ്ടായിരുന്നുള്ളു.

    ഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്, കിടിലൻ ഫോട്ടോസ് കാണാം

    രണ്ടാമത്തെ തവണ മൂസ എവിടെ പോയി എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഫാമിലി മാനിലേക്ക് എത്തിയതിനെ കുറിച്ചും മൂസ എന്ന കഥാപാത്രം ജനങ്ങള്‍ക്കിടയില്‍ തരംഗമായതിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചത്.

     ഫാമിലിമാനെ കുറിച്ച് നീരജ് മാധവ്

    സത്യത്തില്‍ ഞാനല്ല പ്രേക്ഷകരാണ് മൂസയെ മിസ് ചെയ്യുന്നത്. ഫാമിലി മാന്‍ 2 റിലീസ് ആയതോടെ ആ കഥാപാത്രത്തെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പ്രേക്ഷകരുടെ മെസേജുകള്‍ നിരവധി ലഭിക്കുന്നുണ്ട്. ഈ സീസണില്‍ മൂസ ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. ആ ക്യാരക്ടര്‍ നല്ലൊരു ഇംപാക്ട് സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് ആമസോണ്‍ ആ ക്യാരക്ടര്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആദ്യമേ തന്നെ രണ്ടാമത്തെ സീസണില്‍ പുതിയൊരു കഥയും പുതിയൊരു ബോര്‍ഡര്‍ പ്രശ്‌നവുമായാണ് പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ട് മൂസ എന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ട് പോകാനുള്ള സാധ്യത ഇല്ലായിരുന്നു.

     ഫാമിലിമാനെ കുറിച്ച് നീരജ് മാധവ്

    ഫസ്റ്റ് സീസണ്‍ ഇറങ്ങുന്നതിന് മുന്‍പെ സെക്കന്‍ഡ് സീസണിന്റെ ഷൂട്ട് തുടങ്ങി. കൊവിഡിനൊക്കെ മുന്‍പെ ഫാമിലി മാന്‍ സീസണ്‍ 2 ഷൂട്ട് തീര്‍ന്നിരുന്നു. 2019 ല്‍ തന്നെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം അവര്‍ ചിത്രീകരിച്ചു. കുറച്ച് വര്‍ക്കുകള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിടെയാണ് ൂസ ഉണ്ടാകുമോ ഇല്ലയോ എന്ന ആകാംഷ ജനിപ്പിക്കുന്ന ഒരു ടീസര്‍ ഇറക്കിയത്. സീസണ്‍ 2 വിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് എന്നെ വിളിച്ച് ചെയ്തതാണ് ആ ടീസര്‍. സീസണ്‍ 2 വില്‍ എന്റെ കഥാപാത്രം ഇല്ലെന്ന് ഉറപ്പായിട്ടും അങ്ങനൊരു ടീസര്‍ ഇറക്കാന്‍ കാരണം തന്നെ ആ കഥാപാത്രത്തിനുള്ള ആരാധകരെ പരിഗണിച്ചാണ്. ആ ഹൈപ്പ് നിലനിര്‍ത്താനായിരുന്നു ടീസര്‍ ഇറക്കിയത്. അതുകൊണ്ട് കുറേ പേര്‍ മൂസയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

     ഫാമിലിമാനെ കുറിച്ച് നീരജ് മാധവ്

    ഫാമിലി മാന്‍ ടീമിന്റെ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. അതില്‍ മൂസയെ കുറിച്ച് സംസാരിക്കാറുണ്ട്. അവര്‍ തന്നെ പറയാറുണ്ട്, മൂസയെ മിസ് ചെയ്യുന്നു എന്ന്. മൂസയുടെ ഒരു സ്പിന്നോഫ് പോലെ ഒന്ന് ആലോചിച്ചാലോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തമാശയായി നടക്കുന്നുണ്ട്. അറിയില്ല. ആ കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുമ്പോള്‍ എനിക്ക് ഹിന്ദി കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷേ സ്‌പോക്കണ്‍ ഹിന്ദി അത്ര വശമില്ലായിരുന്നു. ഫാമിലി മാനിന് വേണ്ടി തന്നെ ഹിന്ദി പഠിച്ചു. ഷൂട്ടില്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

      ഫാമിലിമാനെ കുറിച്ച് നീരജ് മാധവ്

    2020 മാര്‍ച്ചില്‍ ഞാന്‍ മുംബൈയില്‍ ആയിരുന്നു. കരണ്‍ ജോഹറിന്റെ കമ്പനിയുടെ ധര്‍മ എന്ന ബോളിവുഡ് ചിത്രം ഒപ്പിട്ടിരുന്നു. കൂടാതെ വേറെയും വെബ് സീരിസുകളുടെ ഓഫറുകളും ഉണ്ടായിരുന്നു. ഹിന്ദിയില്‍ ഒന്നിലധികം പ്രോജക്ടുകള്‍ ധാരണയായി നില്‍ക്കുമ്പോഴായിരുന്നു കൊവിഡ് വന്നും ലോക്ഡൗണ്‍ ആയതും. വീട്ടിലിരുന്നപ്പോള്‍ റാപ്പ് ചെയ്യാന്‍ തുടങ്ങി. അത് വര്‍ക്കൗട്ട് ആയി. കൊവിഡ് മൂലം ചില അവസരങ്ങള്‍ പോയപ്പോള്‍ മറ്റ് ചിലത് ലഭിച്ചു. കൊവിഡ് മൂലം പ്രയോജനങ്ങളും നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

    Recommended Video

    Ban Family Man 2: Bharathiraja, Seeman ask govt to ban Amazon Prime Video series
      ഫാമിലിമാനെ കുറിച്ച് നീരജ് മാധവ്

    മൂസയാണോ സാമന്തയുടെ രാജി ആണോ കൂടുതല്‍ അപകകാരി എന്ന ചോദ്യത്തിന് ഇതിന് മറുപടി പറയേണ്ടത് പ്രേക്ഷകര്‍ ആണെന്നാണ് നീരജ് പറയുന്നത്. സാമന്ത അതിഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഞാനേറെ ആസ്വദിച്ചാണ് അവരുടെ പ്രകടനം കണ്ടത്. അതിനെ കുറിച്ച് കമന്റ് ചെയ്യാന്‍ ഞാന്‍ ആളല്ല. അത് പ്രേക്ഷകര്‍ പറയട്ടേ എന്നും താരം പറയുന്നു.

    English summary
    Neeraj Madhav Opens Up About His Character Of The Family Man Web Series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X