»   » വിമര്‍ശനം അല്‍പ്പം മയത്തോടെ വേണം! കൊല്ലരുത്... വളരാനനുവദിക്കണം.. നീരജ് മാധവിന്റെ അപേക്ഷ!!

വിമര്‍ശനം അല്‍പ്പം മയത്തോടെ വേണം! കൊല്ലരുത്... വളരാനനുവദിക്കണം.. നീരജ് മാധവിന്റെ അപേക്ഷ!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം അഭിനയത്തിന് പുറമെ തിരക്കഥയെഴുതിയും സംവിധാനം ചെയ്തും സിനിമയിലുള്ള തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ സ്വന്തമായി തിരക്കഥയെഴുതി നീരജ് മാധവ് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലായിരുന്നു.

ലാലേട്ടൻ വിസ്മയം വീണ്ടും! 98 ദിവസം കൊണ്ട് ജിമിക്കി കമ്മല്‍ കണ്ടവരുടെ എണ്ണം റെക്കോര്‍ഡ് മറികടന്നു!

എന്നാല്‍ അതിലൊന്നും തോറ്റ് പിന്മാറാന്‍ താരം തയ്യാറല്ല. നീരജ് മാധവ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയായ പൈപ്പിൻ ചുവട്ടിലെ പ്രണയം ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച റീബ മോണിക്കയാണ് ചിത്രത്തിലെ നായിക. അതിനിടെ സിനിമയെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി നീരജ് രംഗത്തെത്തിയിരിക്കുകയാണ്.

നീരജ് പറയുന്നതിങ്ങനെ..

രണ്ട് സീന്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം അടുത്ത പടത്തില്‍ റോളിന്റെ വ്യാപ്തി കൂട്ടുക എന്നതിലുപരി ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണു.

കച്ചവട സാധ്യതകള്‍

മുഖ്യാധാരാ സിനിമകളുടെ ഭാഗമകുമ്പോള്‍ അതിന്റെ കച്ചവട സാധ്യതകളാണു ഒരു നടന്റെ വളര്‍ച്ചയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. അതുകൊണ്ടാവാം സ്വന്തമായി ഒരു തിരക്കഥ എഴുതിയപ്പോഴും വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരുന്നത്.

മനസ്സിനിഷ്ടപെട്ട ഒരു സിനിമ


എന്നാല്‍ അത്യാവശ്യം സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ മനസ്സിനിഷ്ടപെട്ട ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം യഥാര്‍ത്ഥ്യമവുന്നത് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെയാണു. ഇതിന്റെ സംവിധായകനിലും കഥയിലും എന്റെ കഥാപത്രത്തിലും എനിക്കേറെ പ്രതീക്ഷയും വിശ്വാസവുമുണ്ട്.

കൊല്ലരുത്... വളരാനനുവദിക്കണം

സിനിമ നാളെയിറങ്ങുകയാണു. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു പുതിയ തുടക്കമാണ്. ഒരു കൊച്ച് ചിത്രവുമാണ്. അവകാശവാദങ്ങളൊന്നുമില്ല... പക്ഷെ ഈ സിനിമയ്ക്ക് ചിലതൊക്കെ പറയാനുണ്ട്. മുന്‍ വിധിയില്ലാതെ അത് കേള്‍ക്കാന്‍ തയ്യാറാവണം. വിമര്‍ശനം അല്‍പ്പം മയത്തോടെയാക്കണം, കൊല്ലരുത്... വളരാനനുവദിക്കണം എന്നുമാണ് നീരജ് പറയുന്നത്.

പൈപ്പിന്‍ ചുവട്ടിലെ പ്രണയംപൈപ്പിന്‍ ചുവട്ടിലെ പ്രണയം

നീരജ് മാധവ് നായനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ഡോമിന്‍ സില്‍വ സംവിധാനം ചെയ്യുന്ന സിനിമ '100 ഡെയ്‌സ് ഓഫ് ലൗ' എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ- സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാറാണ് നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം

പ്രണയം, കോമഡി എന്നിവ മുഖ്യഘടകമാക്കി ചില സാമുഹിക വിഷയങ്ങളും സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് പറയുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലെങ്കിലും സിനിമയ്ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

റീബ നായികയാവുന്നു


നിവിന്‍ പോളിയുടെ കാമുകിയായി ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റീബ മോണിക്കയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ നായികയാവുന്നത്. റീബ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

English summary
Neeraj Madhav's facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam