»   » മലയാള സിനിമയുടെ ഫ്രീക്കനായി നീരജ് മാധവ്! പ്രണയവും, വിപ്ലവവുമായി പെണ്‍കുട്ടികളെ വീഴ്ത്തുമോ നീരജ്?

മലയാള സിനിമയുടെ ഫ്രീക്കനായി നീരജ് മാധവ്! പ്രണയവും, വിപ്ലവവുമായി പെണ്‍കുട്ടികളെ വീഴ്ത്തുമോ നീരജ്?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഫ്രീക്കന്‍ നടന്മാരില്‍ പ്രധാനിയാണ് നീരജ് മാധവ്. നടന്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകനും കൂടിയായ നീരജ് അഭിനയത്തിന് പുറമെ തിരക്കഥയെഴുതിയും ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത ലവകുശ എന്ന സിനിമയായിരുന്നു നീരജ് തിരക്കഥയെഴുതിയ സിനിമ. സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈ വരിക്കാന്‍ സാധിച്ചില്ലായിരുന്നു.

ഭര്‍ത്താവിന് സാമന്തയുടെ വക ചൂടന്‍ ഉമ്മകള്‍! താരപത്‌നിയുടെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു!

ഇന്ന് നീരജ് നായകനായി അഭിനയിച്ച പുതിയ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയായിരുന്നു ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. പ്രണയവും, ചിരിയും, വിപ്ലവവും, പാട്ടുകളും നിറഞ്ഞ ഒരു അടിപൊളി സിനിമയായിട്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

നീരജ് മാധവ്


1990 ല്‍ കോഴിക്കോട്ട് ഡോ. മാധവന്റെയും ലതയുടെയും മകനായിട്ടായിരുന്നു നീരജിന്റെ ജനനം. വിഷ്യൂല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുധം നേടിയ നീരജ് സിനിമ നടന്‍ എന്നതിലുപരി നല്ലൊരു ഡാന്‍സര്‍ കൂടിയാണ്.

സിനിമയിലേക്ക്


2013 ലായിരുന്നു നീരജ് ആദ്യമായി സിനിമയിലഭിനയിക്കാന്‍ തുടങ്ങിയത്. രാജ് പാര്‍വതി സംവിധാനം ചെയ്ത ബഡ്ഡി എന്ന സിനിമയിലൂടെ ചെറിയ വേഷത്തിലാണ് അഭിനയിച്ചിരുന്നതെങ്കിലും അതേ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ നീരജ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി സിനിമകള്‍

സഹതാരമായി പിന്നീട് നീരജ് ഒരുപാട് സിനികളിലഭിനയിച്ചിരുന്നു. മാത്രമല്ല ഫ്രീക്കന്‍ നടന്‍ എന്ന പേരിലും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെ താരം സിനിമയില്‍ വ്യത്യസ്ത തലങ്ങളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു.

തിരക്കഥകൃത്ത്

രണ്ട് മാസം മുമ്പ് റിലീസ് ചെയ്ത ലവകുശ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി തനിക്ക് എഴുതാനുള്ള കഴിവുണ്ടെന്നും നീരജ് തെളിയിച്ചിരുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിനൊപ്പം കേന്ദ്ര കഥപാത്രത്തെ നീരജും അവതരിപ്പിച്ചിരുന്നു.

നായകനായി

സഹാതാരമായും കേന്ദ്ര കഥാപാത്രവുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും നീരജ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമ ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. പൈപ്പി്ന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് നീരജിന്റെ നായകനായുള്ള അരങ്ങേറ്റം.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം


നവാഗതനായ ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത പൈപ്പിന്‍ ചുവട്ടിലെ പ്രണയം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റീബ മോണിക്കയാണ് നീരജിന്റെ നായികയായി സിനിമയില്‍ അഭിയനിച്ചിരിക്കുന്നത്.

English summary
Neeraj Madhav's latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X