»   » സിഐഡി മൂസ വീണ്ടും ആവര്‍ത്തിക്കുന്നോ? ലവകുശയുടെ ടീസര്‍ മലയാളത്തിലെ താരങ്ങള്‍ക്കുള്ള മുട്ടന്‍ പണിയാണോ?

സിഐഡി മൂസ വീണ്ടും ആവര്‍ത്തിക്കുന്നോ? ലവകുശയുടെ ടീസര്‍ മലയാളത്തിലെ താരങ്ങള്‍ക്കുള്ള മുട്ടന്‍ പണിയാണോ?

By: Teresa John
Subscribe to Filmibeat Malayalam

ന്യൂ ജനറേഷന്‍ പയ്യന്മാരുടെ ഇഷ്ട താരമാണ് നീരജ് മാധവ്. 2013 ല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ നീരജ് മലയാള സിനമയില്‍ തനിക്കായി ഒരു സ്ഥാനം ഉറപ്പിച്ചത് അതിവേഗമായിരുന്നു. അതിനിടെ നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നീരജ് ഇപ്പോള്‍ ഒരു തിരക്കഥ കൃത്ത് കൂടിയായിരിക്കുകയാണ്.

 lava-kusha

നീരജ് മാധവ് തിരക്കഥയെഴുതുന്ന ലവകുശ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. അജു വര്‍ഗീസ്, നീരജ്, ബിജു മേനോന്‍ എന്നിവരെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ഇവരുടെ കഥാപാത്രം എന്താണെന്ന് പരിചയപ്പെടുത്തുന്ന തരത്തിലാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സണ്ണി ലിയോണിന്റെ മലയാളത്തിലുള്ള ഐറ്റം ഡാന്‍സ് വീണ്ടും വൈറലാവുന്നു! അതിന് കാരണം ഇതാണ്!!!

സിഐഡി മൂസ എന്ന സിനിമയിലെ സ്‌റ്റൈയില്‍ പോലെ വിദേശത്തുള്ള പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഇരുവരും ടീസറില്‍ എത്തുന്നത്. മാത്രമല്ല സിനിമയ്ക്കുള്ളിലെ സിനിമയാണോ? അതോ സ്്ഫൂഫ് ചിത്രമാണോ ലവകുശ എന്ന കാര്യത്തിലും സംശയമുണ്ട്. ജനര്‍ദ്ദനന്റെ ശബദ്ധത്തില്‍ ' നിന്നെ പോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നതെന്ന ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Neeraj Madhav's lavakusha's teaser out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam