For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രികോണ പ്രണയകഥയുമായി നീയും ഞാനും തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള ആളാണ് എകെ സാജന്‍. മമ്മൂക്കയുടെ പുതിയ നിയമത്തിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഒരിടവേളയ്ക്കു ശേഷം എകെ സാജന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമയാണ് നീയും ഞാനും. സിനിമ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

  ത്രികോണ പ്രണയകഥയുമായി നീയും ഞാനും തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

  നിവിന്‍ പോളിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മിഖായേല്‍,നിത്യ മേനോന്റെ പ്രാണ തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് നീയും ഞാനും റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലൊട്ടാകെ നൂറിലധികം തിയ്യേറ്ററുകളിലാണ് നീയും ഞാനും എത്തിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നീയും ഞാനും ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങള്‍ അറിയാം. തുടര്‍ന്ന് വായിക്കൂ,..

  നീയും ഞാനും

  നീയും ഞാനും

  ഹാപ്പി വെഡ്ഡിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഷറഫുദ്ദീന്‍,സിജു വില്‍സണ്‍,അനു സിത്താര തുടങ്ങിയവര്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് നീയും ഞാനും. മമ്മൂക്കയുടെ പുതിയ നിയമത്തിന്റെ വിജയത്തിനു ശേഷമാണ് എകെ സാജന്‍ നീയും ഞാനും സിനിമയുമായി എത്തിയിരിക്കുന്നത്. ഇത്തവണ ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത് എന്നാണറിയുന്നത്. റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയാണ് നീയും ഞാനും. ജനുവരി 11നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് എത്തിയിരിക്കുന്നത്.

  ട്രെയിലറിനും പാട്ടുകള്‍ക്കും

  ട്രെയിലറിനും പാട്ടുകള്‍ക്കും

  ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ശ്രേയാ ഘോഷാലും മൃദുല വാര്യരും പാടിയ പാട്ടുകള്‍ക്കും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. പാട്ടുകള്‍ക്കൊപ്പം ഗാനരംഗത്തിനും മികച്ച പ്രതികരണം ലഭിച്ചു. ഷറഫുദ്ദീനും അനുസിത്താരയും ആയിരുന്നു കൂടുതല്‍ തിളങ്ങിനിന്നിരുന്നത്.

  ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കി

  ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കി

  കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നീയും ഞാനും നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് ചെയ്തിരിക്കുന്നു.

  പ്രേക്ഷക പ്രതികരണം

  പ്രേക്ഷക പ്രതികരണം

  സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ചിത്രം കണ്ട പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്. കോമഡി റോളുകളിലൂടെയും വില്ലന്‍ റോളിലൂടെയും തിളങ്ങിയ ഷറഫുദ്ദീന്‍ ആദ്യമായി നായകവേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ് നീയും ഞാനും. ചിത്രത്തില്‍ യാക്കൂബ് എന്ന കഥാപാത്രമായി ഷറഫ് എത്തുമ്പോള്‍ ഹാഷ്മിയാട്ടാണ് അനു സിത്താര എത്തുന്നത്.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ടു കാലഘട്ടങ്ങളിലായി വരുന്ന പുരുഷന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്.

  പൈങ്കിളി കഥയല്ല

  പൈങ്കിളി കഥയല്ല

  ഒരു പൈങ്കിളി കഥയല്ല നീയും ഞാനുമെന്നും അല്‍പ്പം കോമഡിയും ത്രില്ലും തരുന്ന ചിത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. പ്രണയിക്കുന്നവര്‍ക്കെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ രീതികളെക്കുറിച്ച് സിനിമയില്‍ സംവിധായകന്‍ പറയുന്നുണ്ട്. സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയവരെല്ലാം അവരവരുടെ റോളുകള്‍ ഭംഗിയാക്കിട്ടുണ്ട്. ചിത്രത്തിന് അഞ്ചില്‍ മൂന്ന് വരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

  കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്തുവിട്ട് ഫഹദ്! വീണ്ടുമൊരു റിയലിസ്റ്റിക് ചിത്രം പ്രതീക്ഷിക്കാം

  മധുരരാജയ്ക്ക് പിന്നാലെ മമ്മൂക്കയുടെ അമീറും! മെഗാസ്റ്റാറിത് മിന്നിക്കാനുളള വരവാണ്! കാണൂ

  English summary
  neeyum njanum movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X