twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദനത്തിന് സംഭവിച്ചതും അത് തന്നെയാണ്, ഈ പ്രവണത യുവതാരങ്ങളെയാണ് ബാധിക്കുന്നതെന്ന് ഷറഫുദീന്‍!

    |

    നിവിന്‍ പോളിയുടെ പ്രേമത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഷറഫുദീന്‍. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം നീയും ഞാനും എന്ന സിനിമയിലൂടെ നായകനായിരിക്കുകയാണ്. ജനുവരി പതിനെട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ അനു സിത്താരയാണ് നായിക. എഴുത്തുകാരനും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന് പുറമേ സിജു വില്‍സനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചെറിയ ബജറ്റിലൊരുക്കുന്ന സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഷറഫുദീന്‍ പറഞ്ഞിരിക്കുകയാണ്. സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നായകനും സംവിധായകനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

     ഷറഫുദീന്റെ വാക്കുകള്‍

    ഷറഫുദീന്റെ വാക്കുകള്‍

    ചെറു ബജറ്റിലൊരുക്കുന്ന ചിത്രങ്ങള്‍ എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. ഈ പ്രവണത ചെറിയ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും സംവിധായകര്‍ പിന്നോട്ട് പോകുന്നതിന് കാരണമാവും. മലയാളത്തില്‍ ഉയര്‍ന്ന് വരുന്ന യുവതാരങ്ങളെയായിരിക്കും ഇത് ബാധിക്കുന്നതെന്നും ഷറഫുദീന്‍ പറയുന്നു.

     സംവിധായകന്‍ എകെ സാജന്‍ പറയുന്നതിങ്ങനെ

    സംവിധായകന്‍ എകെ സാജന്‍ പറയുന്നതിങ്ങനെ

    ലോകത്തില്‍ എല്ലാ ഭാഷകളിലുമിറങ്ങുന്ന സിനിമകളോട് മത്സരിക്കേണ്ട അവസ്ഥയാണ് മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്കെന്നാണ് നീയും ഞാനും എന്ന സിനിമയുടെ സംവിധായകന്‍ എകെ സാജന്റെ അഭിപ്രായം. നൂറും അഞ്ഞൂറും കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോട് മത്സരിക്കേണ്ട മലയാള സിനിമയുടെ അവസ്ഥയെ കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. ഇത്തരം വമ്പന്‍ സിനിമകളോട് മത്സരിക്കുമ്പോള്‍ പല ചിത്രങ്ങളും വേണ്ട പോലെ പ്രേക്ഷകരിലേക്ക് എത്തുന്നില്ലയ എന്നാല്‍ വമ്പന്‍ ബജറ്റ് ചിത്രങ്ങളുടെ തളളിക്കയറ്റത്തിലും ചെറു സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളി പ്രേക്ഷകരുടെ വിജയമാണെന്നും സാജന്‍ പറയുന്നു.

     നിര്‍മാതാവിനും പറയാനുണ്ട്

    നിര്‍മാതാവിനും പറയാനുണ്ട്

    ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുന്‍പ് അടുത്ത റിലീസ് വരുന്നതാണ് ഇപ്പോള്‍ സിനിമ നേരിടുന്ന വലിയ പ്രതിസന്ധിയെന്നാണ് നിര്‍മാതാവ് സിയാദ് കോക്കര്‍ പറയുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന കൊമേഴ്‌സ്യല്‍ ചിത്രങ്ങളോടുള്ള എക്‌സിബിറ്റേഴ്‌സിന്റെ സമീപനം ഇത്തരം ചിത്രമെടുക്കണോ എന്ന് പോലും ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതാണ്. സിനിമയുടെ മേന്മയല്ല, പെട്ടിയില്‍ വീഴുന്ന പണമാണ് ഒരു വിഭാഗം നോക്കുന്നത്. അതേ സമയം മറ്റൊരു വിഭാഗം തിയറ്ററുകള്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

     നന്ദനം ഒക്കെ അതിന് ഉദാഹരണമാണ്

    നന്ദനം ഒക്കെ അതിന് ഉദാഹരണമാണ്

    ഞാനൊരു പ്രദര്‍ശകന്‍ കൂടിയായിരുന്നത് കൊണ്ടാണ് ഇത് കാണുമ്പോല്‍ വേദന തോന്നുന്നത്. ആദ്യ ദിവസങ്ങളില്‍ തിയറ്ററില്‍ അധികം ആളു കയറിയില്ലെങ്കിലും പിന്നീട് ആ അഭിപ്രായം മാറിയെന്ന് കേട്ടറിഞ്ഞ് അവര്‍ ആ സിനിമ കാണാന്‍ വരുമ്പോഴെക്കും അടുത്ത സിനിമയ്ക്ക് വഴി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്. നേരത്തെ എക്‌സിബിറ്റേഴ്‌സ് തന്നെ ആഗ്രഹിച്ചിരുന്നത് ഒരു പുതിയ ചിത്രം വരുമ്പോള്‍ അമ്പത് ദിവസമെങ്കിലും ഓടണേ എന്നായിരുന്നു. ഇത്തരത്തില്‍ നല്ല സിനിമകളാണ് ആളുകളില്‍ എത്തിയിട്ടുള്ളത്. നന്ദനം എക്കെ അതിന് ഉദാഹരണമാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് അതിന് കളക്ഷന്‍ കിട്ടിയതെന്നും സിയാദ് കോക്കര്‍ പറയുന്നു.

      നീയും ഞാനും സിനിമയ്ക്ക് സംഭവിച്ചത്

    നീയും ഞാനും സിനിമയ്ക്ക് സംഭവിച്ചത്

    കഴിഞ്ഞ ദിവസം നീയും ഞാനും എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയറ്ററില്‍ 30 പേര്‍ ഒരുമിച്ച് സിനിമ കാണാന്‍ ചെന്നിട്ടും സമയം കഴിഞ്ഞു, ഇന്നിനി ഷോ ഇല്ലെന്ന് പറഞ്ഞ് തിരിച്ച് വിട്ടു എന്നറിഞ്ഞു. ഇത് ശരിയായ പ്രവണതയല്ല. ഈ കാഴ്ചപാട് മാറ്റണം. പ്രദര്‍ശകരുടെ ഈ ഒരു കാഴ്ചപാടിനെതിരെ എല്ലാ സംഘടനകളുമായും സംസാരിക്കുന്നുണ്ട്. 35 വര്‍ഷമായി സിനിമ രംഗത്തുള്ള ആളാണ് ഞാന്‍. ഇത്രയും നല്ല അഭിപ്രായമുള്ള ഒരു സിനിമ എന്ത് കൊണ്ട് മാറ്റി മറ്റൊരു സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്നറിയില്ല. ഞങ്ങളുടെ സിനിമ മാറ്റി മറ്റൊരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതും എത്രത്തോളം ആളുകളിലേക്ക് എത്തും എന്ന് വിലയിരുത്താതെയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ജോസഫ് എന്ന സിനിമ ആദ്യം മാറ്റിയിട്ട് പിന്നെ തിയറ്ററുകളിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടി വന്നതെന്നും നിര്‍മാതാവ് പറയുന്നു.

    English summary
    Neeyum Njanum movie team talks about low budget movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X