»   » ദുല്‍ഖര്‍ സല്‍മാനെ അറിയുന്നതിനായി വിക്കിപീഡിയയെ ആശ്രയിച്ച നായിക.. നേരില്‍ അറിഞ്ഞപ്പോഴോ?

ദുല്‍ഖര്‍ സല്‍മാനെ അറിയുന്നതിനായി വിക്കിപീഡിയയെ ആശ്രയിച്ച നായിക.. നേരില്‍ അറിഞ്ഞപ്പോഴോ?

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖറിനെ അറിയില്ലെന്ന് നായിക | filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനാണ് നായകനായി കൂടെ അഭിനയിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് സോളോ നായിക നേഹ ശര്‍മ്മ. ബിഹാര്‍ സ്വദേശിനിയായ നേഹ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ബോളിവുഡിലും തെലുങ്ക് സിനിമയിലും അഭിനയിച്ചതിന് ശേഷമാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത്.

അവാര്‍ഡ് നിശയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് താരങ്ങള്‍!

അവാര്‍ഡ് ജേതാവായ ആ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ദിവ്യ ഉണ്ണിയുടെ വെളിപ്പെടുത്തല്‍!

മലയാളത്തിലും തമിഴിലുമായി ഒരുക്കിയ സോളോയില്‍ നായികയായെത്തി പ്രേക്ഷക മനം കവര്‍ന്നിരിക്കുകയാണ് ഈ അഭിനേത്രി. നായകനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി വിക്കിപീഡിയയില്‍ തിരഞ്ഞ അനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് താരം. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്.

നായകനാരാണെന്ന് അറിയില്ലായിരുന്നു

ബിജോയ് നമ്പ്യാര്‍ ചിത്രത്തിലെ നായികാവേഷത്തിനായി തയ്യാറെടുക്കുമ്പോഴും നായകനായി അഭിനയിക്കുന്നത് ആരാണെന്നറിയില്ലായിരുന്നു. വിക്കിപീഡിയയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയത്.

ദുല്‍ഖറിന്റെ താരപദവി

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. താരപുത്രന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ഈ താരം മുന്നേറുന്നത്. ദുല്‍ഖര്‍ ഇത്ര വലിയ താരമാണെന്നൊന്നും തനിക്കറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

ചിത്രീകരണം ആരംഭിച്ചപ്പോള്‍

ചിത്രീകരണം ആരംഭിക്കുന്നതിനും രണ്ട് നാള്‍ മുന്‍പ് വരെ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി വിക്കിപീഡിയ പരിശോധിച്ചിരുന്നു. ചിത്രീകരണം ആരംഭിച്ചപ്പോഴാണ് തെന്നിന്ത്യയിലെ തന്നെ മികച്ച യുവതാരങ്ങളിലൊരാണ് ഡിക്യുവെന്നത് മനസ്സിലായത്.

ദുല്‍ഖറിനോടൊപ്പമുള്ള അനുഭവം

ദുല്‍ഖറിനോടൊപ്പം ജോലി ചെയ്യുവാന്‍ കഴിയുകയെന്നത് മികച്ചൊരു അനുഭവം തന്നെയാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ താരമാണ്. തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുല്‍ഖറെന്നും താരം പറയുന്നു.

സോളോയിലേക്ക് എത്തിയത്

മറ്റൊരു സിനിമയ്ക്ക് വേണ്ടയാണ് സംവിധായകനെ സമീപിച്ചത്. എന്നാല്‍ എന്തുകൊണ്ടോ ആ ചിത്രം നടക്കാതെ പോവുകയും അടുത്ത സിനിമയെടുക്കുന്നതിനിടയില്‍ അദ്ദേഹം തന്നെ വിളിക്കുകയുമാണ് ചെയ്തത്. കഥ കേട്ടയുടന്‍ തന്നെ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

English summary
Neha Shamrma shares her experience with Dulquer Salmaan.
Please Wait while comments are loading...

Malayalam Photos

Go to : More Photos