»   » ന്യൂജനറേഷന്‍ സിനിമയെ അംഗീകരിക്കണം

ന്യൂജനറേഷന്‍ സിനിമയെ അംഗീകരിക്കണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/new-gen-films-alone-wont-do-dileep-2-102357.html">Next »</a></li></ul>

കോക്ക്‌ടെയിലില്‍ തുടങ്ങി ട്രാഫിക്കിലൂടെ പച്ചപിടിച്ച ന്യൂ ജനറേഷന്‍ സിനിമകളെ മുഖ്യധാര സിനിമയുടെ പ്രയോക്താക്കളും ബുദ്ധിജീവിസിനിമക്കാരും തള്ളിപറയാന്‍ വൈകിയതെന്താണ് എന്നത് അദ്ഭുതമായിരിക്കുന്നു. ദിലീപ് സിനിമയിലെ മാറ്റത്തെ വലിയ കാര്യമായികാണുന്നില്ല. ശ്യാമപ്രസാദും ടിവി ചന്ദ്രനും വലിയ മാറ്റമുള്ളതായി അംഗീകരിക്കുന്നുമില്ല. മലയാളസിനിമയില്‍ മഹാത്ഭുതമൊന്നും നടന്നതായി പുതിയ ഭാവുകത്വം പ്രദാനം ചെയ്ത സിനിമക്കാരും അഹങ്കരിക്കുന്നില്ല.

Movies

പിന്നെ എന്തിനാണ് ഇന്‍ഡസ്ട്രിയില്‍ വന്ന ചലനത്തെ നെഗറ്റീവായികാണാന്‍ ശ്രമിക്കുന്നത്. മുഖ്യധാര കോമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായി നിലയുറപ്പിച്ച ദിലീപ് വെറും ഒരു നടന്‍ മാത്രമല്ല. സംവിധാനം പഠിക്കാന്‍ വന്നയാളും ഇപ്പോള്‍ നല്ലൊരു നിര്‍മ്മാതാവും കൂടിയാണ് താനും. മലയാളസിനിമ അതിന്റെ സാമ്പത്തികവും ബുദ്ധിപരവുമായ അധപതനത്തിലേക്ക് മൂക്കുകുത്തിവീഴാന്‍ തുടങ്ങുമ്പോഴാണ് പുതിയ രൂപത്തില്‍ സിനിമ സ്വത്വം വീണ്ടെടുത്തത്.

ആദ്യം വേണ്ടത് ഇത് അംഗീകരിക്കുക എന്ന തുറന്ന മനസ്സാണ്. അതിനുശേഷമാണ് പുതിയ തരംഗത്തെ വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടത്. ന്യു ജനറേഷന്‍ സിനിമകള്‍ മലയാളസിനിമയ്ക്ക് എല്ലാതരത്തിലും ഫ്രഷ്‌നസ് നല്‍കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവിടെ അഭിനേതാക്കളുടേയോ ടെക്‌നീഷ്യന്‍സിന്റെയോ പോരായ്മ കൊണ്ടായിരുന്നില്ല സിനിമ മോശമായി തുടങ്ങിയത്.സ്റ്റാര്‍ഡം എന്ന സാദ്ധ്യത മാത്രം ഉപയോഗിച്ചുകൊണ്ട് സിനിമയുടെ സ്വഭാവത്തെ തന്നെ തകിടം മറിക്കുന്നതിലേക്ക് ഇന്‍ഡസ്ട്രി അധഃപതിച്ചു തുടങ്ങിയപ്പോഴാണ് സിനിമ മാറ്റത്തിലേയ്ക്ക് കുതിച്ചത്.

എക്കാലത്തും സിനിമ കുറെതാരങ്ങള്‍ക്കുചുറ്റും കറങ്ങികൊണ്ടിരിക്കണം എന്ന അവസ്ഥ ഭീകരമായി പ്രേക്ഷകരെ മടുപ്പിച്ചു കളഞ്ഞു. താരത്തിന്റെ ഡേറ്റ്, താരം പറയുന്ന എഴുത്തുകാരന്‍, സംവിധായകന്‍, നായിക, മറ്റ് അനുബന്ധതാരങ്ങള്‍, ലൊക്കേഷന്‍ എന്നു വേണ്ട സര്‍വ്വതും താരം തീരുമാനിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യധാരയിലെ നല്ല പങ്ക് സിനിമകളും മൂക്കും കുത്തിവീണു. തിരക്കഥകള്‍ വായിച്ചുകേട്ടു സിനിമയ്ക്ക് തയ്യാറാവുന്നവര്‍ സ്വന്തം നായകത്വത്തിന്റെ വിഹായസിലേക്ക് പ്രമേയത്തേയും പരിചരണരീതികളേയും മാറ്റിമറിക്കാന്‍ തുടങ്ങി.

സിനിമയേക്കാളുപരി താരങ്ങള്‍ തന്നെ തന്നെ സ്‌നേഹിച്ചതോടെ സിനിമപരാജയങ്ങള്‍ ഏറ്റുവാങ്ങി. ഈയൊരു സാഹചര്യത്തിലാണ് നേരായ വഴിയിലൂടെ ഇമേജിന്റെ സമ്മര്‍ദ്ദമില്ലാതെ ചില പ്രമേയങ്ങളും അഭിനേതാക്കളും എഴുത്തുകാരും സംവിധായകരും കുറഞ്ഞ ചിലവില്‍ സിനിമ പറയാന്‍ ശ്രമിച്ചത്.സത്യസന്ധമായ ശ്രമങ്ങള്‍ വിജയം കണ്ടു. കള്ളനാണയങ്ങള്‍ പലതും പെരുവഴിയില്‍ കാലിടറി വീണു.

ചെറിയ സിനിമകളെ പരിഹാസരൂപേണ കാണുന്ന സൂപ്പര്‍ സ്റ്റാര്‍ വമ്പന്‍ ബഡ്ജ്റ്റുകള്‍ ഒന്നൊന്നായി എട്ടുനിലയില്‍പൊട്ടി. ഏറ്റെടുത്ത പല പ്രൊജക്റ്റുകളും സൂപ്പര്‍ താരങ്ങള്‍ ഒഴിവാക്കി. എന്തായിരുന്നു ഇതിനുപിന്നില്‍ താരവും താരം വളര്‍ത്തിയെടുത്ത സങ്കല്‍പലോകത്തേയും മറികന്ന് ചുറ്റുമുള്ള ജീവിതത്തെ പ്രേക്ഷകര്‍ അടുത്തറിയാന്‍ തുടങ്ങി. ചടുലമായ ഈ മാറ്റം സിനിമയെ പുതിയ വിജയവഴിയിലേക്കു തന്നെ നയിക്കും. സിനിമയുടെ വെട്ടുവഴികള്‍ ഇനിയും മാറാനിടയുണ്ട്.

അടുത്ത പേജില്‍
ദിലീപ് പറഞ്ഞത് സത്യം തന്നെ

<ul id="pagination-digg"><li class="next"><a href="/features/new-gen-films-alone-wont-do-dileep-2-102357.html">Next »</a></li></ul>
English summary
Dileep tells us, "One cannot sustain the industry, and establish actors, without big, commercial films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam