twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് പറഞ്ഞത് സത്യം തന്നെ

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/new-gen-films-alone-wont-do-dileep-1-102359.html">« Previous</a>

    എന്നാല്‍ തക്കതായ ചിന്തയും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രമേ ഇനി നിലനില്പുള്ളൂ. പോസ്‌ററുകളിലെ ആരാധനാമൂര്‍ത്തികള്‍ ഈ സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.സൂപ്പര്‍ താരസിനിമകള്‍ ഒരാഴ്ച കൊണ്ട് നേടുന്നവിജയം പുതിയ സിനിമയ്ക്ക് 100ദിവസം കൊണ്ടേ നേടാനാവൂ എന്ന് ദിലീപ് പറയുമ്പോള്‍ അത് സത്യമാണ്. ആ സത്യം ഇന്‍ഡസ്ട്രിയുടെ പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രമാണ്.

    പത്തുകോടിയെങ്കിലും മുടക്കി എടുക്കുന്ന സൂപ്പര്‍ സ്‌റാര്‍ ചിത്രത്തിന് 70മുതല്‍ 100വരെ റിലീസിംഗ് സെന്ററുകള്‍ കാണും.ഗംഭീര പരസ്യങ്ങളുടെ അകമ്പടികിട്ടും. ജനം ഇടിച്ചു കയറും ആദ്യത്തെ മൂന്ന്‌നാല് ദിവസം അവരുടെ പ്രതീക്ഷകള്‍ തെറ്റിയാല്‍ പിന്നെ ഗ്രാഫ് താഴോട്ട് വരും. കുറഞ്ഞ സമയംകൊണ്ട് പരമാവധി കൊയ്‌തെടുക്കുന്ന തന്ത്രം ഒന്നരക്കോടി ബഡ്ജറ്റ്കാര്‍ക്ക് ഇവിടെ സാധിക്കുമോ. പിന്നെ നഗരങ്ങളില്‍ മാത്രമല്ല ബിക്‌ളാസ് തിയറ്ററുകളിലും പുതിയ തലമുറയുടെ സിനിമകള്‍ ആവേശപൂര്‍വ്വം സ്വീകരിക്കപ്പെടുന്നുണ്ട്.

    സിനിമയുടെ ഭാഗമായി നില്ക്കുമ്പോള്‍ തന്നെ ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാകുന്ന അവസ്ഥയ്ക്കല്ലേ കൂട്ടുനില്‍ക്കേണ്ടത്. അല്ലാതെ പുതിയ ആളുകളെ നിരാശപ്പെടുത്തുകയാണോ വേണ്ടത്. ടിവി ചന്ദ്രന്‍ സിനിമകളുടെ കുറെക്കാലമായുള്ള അനുഭവങ്ങള്‍ ദയനീയമാണ്. ഏതുതരം സിനിമകളാണ് താന്‍ സൃഷ്ടിക്കുന്നതെന്ന ബോദ്ധ്യം ടിവി ചന്ദ്രനു തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.

    ഒരേ കടലിനുശേഷം ശ്യാമപ്രസാദ് സിനിമകളില്‍നിന്നും മാധ്യമത്തിന്റെ ശക്തിചോര്‍ന്നു പോകുന്നത്
    പ്രകടമാക്കികൊണ്ടിരിക്കയാണ്. പിന്നെ തങ്ങളുടെ സിനിമകൊണ്ട് കാലഘട്ടം കീഴടക്കിയവര്‍ക്ക് പ്രതിഭാശോഷണം സംഭവിച്ചാലും കുറച്ചു കാലം കൂടി പിടിച്ചുനില്ക്കാം. ഇപ്പോള്‍ മലയാളസിനിമയില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വലിയ സംഭംവമൊന്നുമല്ല.

    പട്ടിണിക്കാരന് കിട്ടിയ കല്ലും നെല്ലും അടങ്ങിയ കഞ്ഞി തന്നെയാണ്. ഇതൊന്ന് വൃത്തിയാക്കി എടുക്കേണ്ടേ ആ ദൌത്യമല്ലേ വിജയിപ്പിക്കേണ്ടത്. പുതിയ തലമുറയെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം എന്ന് കാണിച്ച് തുടങ്ങും ഈ മുന്‍പേ പിറന്ന പക്ഷികള്‍.

    ആദ്യ പേജില്‍
    ന്യൂജനറേഷന്‍ സിനിമയെ അംഗീകരിക്കണം

    <ul id="pagination-digg"><li class="previous"><a href="/features/new-gen-films-alone-wont-do-dileep-1-102359.html">« Previous</a>

    English summary
    Dileep tells us, "One cannot sustain the industry, and establish actors, without big, commercial films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X