twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രൗസറിടുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍

    By Shabnam Aarif
    |

    Fahad Fazil
    മലയാള സിനിമയുടെ പരമ്പരാഗതമായ ഒഴുക്ക്‌ ഗതി തിരിച്ചുവിട്ട സിനിമകള്‍ക്ക്‌ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരു വീണതോടെ നിരന്തരമായ പ്രഹസനങ്ങള്‍ ഏറ്റുവാങ്ങുകയാണ്‌. പുതിയ ട്രെന്റ്‌ മോശമെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം ഒരു ഭാഗത്ത്‌ നടക്കുമ്പോള്‍, ന്യൂ ജനറേഷന്‍ മൂവി എന്ന പേരില്‍ ടൈപ്പ്‌ ഫോര്‍മാറ്റുകള്‍ അരങ്ങേറുന്നു എന്നതും യഥാര്‍ത്ഥ്യമാണ്‌.

    ട്രൗസറിടുന്ന യുവത്വം, ഫ്‌ളാറ്റ്‌ ജീവിതം, സെക്‌സ്‌ പ്രമോഷനും സമാന പദപ്രയോഗങ്ങളും തുടങ്ങി സദാചാരത്തിന്റെ പേരില്‍ നടുമുറിയിലിട്ടു പൂട്ടിയ പലതും പുറത്തുചാടി വിലസുന്നത്‌ കണ്ട്‌ ഹാലിളകിയിരിക്കയാണ്‌ പലര്‍ക്കും. വിജയിച്ച സിനിമകളുടെ പാറ്റേണില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട ചരിത്രമേ മലയാളത്തിന്റെ മുഖ്യധാരയ്‌ക്ക്‌ പറയാനുള്ളൂ.

    ഒരു പ്രത്യേക പാറ്റേണില്‍ വന്ന കഥകളെ ചുറ്റിപ്പറ്റിയാണ്‌ അടുത്ത മാറ്റം നടക്കുന്നതുവരെ ഇവിടെ സിനിമ വളര്‍ന്നത്‌. നാടകങ്ങളുടെ സിനിമാരൂപങ്ങളും, സ്‌ത്രീകളുടെ കണ്ണീരും, കുടുംബത്തിലെ അന്തഃച്ഛിദ്രങ്ങളും കൊണ്ട്‌ പ്രേക്ഷകന്റെ കണ്ണീരും സഹതാപവും വിറ്റു കാശാക്കിയ ആദ്യകാലത്തു നിന്നും കൊള്ളത്തലവനും നായകനും രണ്ട്‌ ശിങ്കിടി തമാശക്കാരും അഞ്ചെട്ടുപാട്ടുകളും ഒക്കെ കൊണ്ട്‌ മേദസ്സ്‌ നിറഞ്ഞ രണ്ടാംഘട്ടമാണ്‌ പിന്നീട്‌ കണ്ടത്‌.

    വലിയ വ്യത്യസമൊന്നുമില്ലാതെ തൊഴിലില്ലായ്‌മയും ദുരിതവും ഒക്കെ കരുവാക്കി ജയന്‍ കാലഘട്ട സിനിമകളും തകര്‍ത്തോടി. വ്യത്യസ്‌തമായ ചില രുചിക്കൂട്ടുകള്‍ തീര്‍ത്ത്‌ ഭരതന്‍, പത്മരാജന്‍, കെജി ജോര്‍ജ്ജ്‌, മോഹന്‍ പ്രതിഭകള്‍ ചില പുതിയ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. അന്ന്‌ വലിയ ഹിറ്റുകള്‍ സമ്മാനിച്ചില്ലെങ്കിലും നല്ല പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി ഇവ ഇന്നും മികച്ച സിനിമയായി ആഘോഷിക്കപ്പെടുന്നു.

    ഇത്തരം സിനിമകളുടെ പകര്‍പ്പ്‌ അധികം ഉണ്ടായിട്ടില്ല. മറിച്ച്‌ അന്നും പാരലല്‍ ലോബിയില്‍ മേദസ്സാര്‍ന്ന കച്ചവടക്കൂട്ടുകള്‍ പരമ്പരാഗത ശൈലിയില്‍ നിലനിന്നിരുന്നു. സൂപ്പര്‍സ്‌റാര്‍ കാലത്തും സിനിമ ആവര്‍ത്തന വിരസമായിത്തന്നെ ഇടപെട്ടുകൊണ്ടിരുന്നു. പരാജയങ്ങള്‍ക്കു വിലകൂടി തുടങ്ങിയപ്പോഴാണ്‌ കൊച്ചുസിനിമകള്‍ തലപൊക്കാന്‍ തുടങ്ങിയത്‌.

    പുതിയ ചെറുപ്പക്കാര്‍ ലോകസിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ, പുതുമകളെ വിലയിരുത്തി മലയാളത്തിലും പരീക്ഷണങ്ങള്‍ നടത്തി വിജയം കണ്ടു തുടങ്ങിയതോടെ കുറുക്കുവഴിയിലൂടെ ന്യൂ ജനറേഷന്‍ സിനിമകളുണ്ടാക്കാന്‍ ആളുകള്‍ എത്തി തുടങ്ങി. എല്ലാകാലത്തും സംഭവിച്ചതു തന്നെ ഇപ്പോഴും തുടരുന്നു.

    മലയാളത്തിലെ പ്രമുഖ സംവിധായകരിലും ഇതിന്റെ ബാധകടന്നു കൂടിയിട്ടുണ്ട്‌. പ്രണയ സീനുകളിലും പാട്ടുകളിലും സംഭാഷണങ്ങളിലും ഒക്കെ ഇതു പ്രകടമാണ്‌ (ഡയമണ്ട്‌ നെക്‌ളേസ്‌, റണ്‍ ബേബി റണ്‍). ഇന്ന്‌ സിനിമയെ കൊണ്ടു നടക്കുന്നത്‌ യൂത്താണ്‌. അപ്പോള്‍ അവരുടെ ലൈഫും ഫോക്കസും നിലവിലുള്ള സമൂഹത്തിന്റെ പരിച്ഛേദമായി സിനിമയിലും കാണാം.

    ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ െ്രെഫഡേ ശ്രദ്ധിക്കപ്പെട്ടു. വിജയിച്ച സിനിമകളുടെ അതേ കൂട്ടില്‍ മറ്റൊന്നു നിര്‍മ്മിക്കാനുള്ള കഴിവു കുറഞ്ഞവരുടെ ശ്രമമാണ്‌ നല്ല സിനിമകള്‍ക്ക്‌ തടയിടുന്നത്‌.

    English summary
    The new movies which are different and successful are known as New Generation Cinemas. Unfortunately now everyone tries to create movies in the same pattern.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X