twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയും രക്ഷപ്പെടും, പരീക്ഷണങ്ങളുമായി എത്തിയ ആ 25 ന്യൂജനറേഷന്‍ സംവിധായകന്മാര്‍ ഇവരാണ്!!!

    |

    പരിമിതികള്‍ മലയാള സിനിമയ്ക്കും ഉയരങ്ങളിലേക്കെത്താന്‍ പ്രതിസന്ധികളായിരുന്നതെങ്കില്‍ പുതിയ പരീക്ഷണങ്ങളുമായി എത്തിയ സംവിധായകന്മാര്‍ ആ കുറവ് മാറ്റി തുടങ്ങിയിരിക്കുകയാണ്. ഇന്ന് മികച്ചതെന്ന് മാത്രം പറയാന്‍ ഒട്ടനവധി നവാഗത സംവിധായനകന്മാരാണ് മലയാള സിനിമയിലുള്ളത്.

    അവതാരകമാരുടെ ഞെട്ടിക്കുന്ന പ്രതിഫലം! തന്റെ പ്രതിഫലം കേട്ട് അശ്വതി ശ്രീകാന്തിന്റെ കണ്ണ് തള്ള് പോയി!അവതാരകമാരുടെ ഞെട്ടിക്കുന്ന പ്രതിഫലം! തന്റെ പ്രതിഫലം കേട്ട് അശ്വതി ശ്രീകാന്തിന്റെ കണ്ണ് തള്ള് പോയി!

    ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി പല സംവിധായകന്മാരും സിനിമയില്‍ തങ്ങളുടെ കഴിവ് കണ്ടെത്താന്‍ കഴിഞ്ഞവരാണ്. ആദ്യകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരുടെ ഇഷ്ടങ്ങളെ മാനിച്ചാണ് ഇന്ന് പലരും സിനിമകള്‍ തയ്യാറാക്കുന്നത്. അത്തരത്തില്‍ എടുത്ത് പറയേണ്ട ചില ന്യൂജനറേഷന്‍ സംവിധായകന്മാരുണ്ട്. അവര്‍ ആരെക്കൊയാണെന്ന് നോക്കാം.

     ദിലീഷ് പോത്തന്‍

    ദിലീഷ് പോത്തന്‍

    പോത്തേട്ടന്‍ ബ്രില്ല്യണ്‍സായി വെറും രണ്ട് സിനിമകള്‍ മാത്രമാണ് വന്നിട്ടുള്ളു. രണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയുടെ ഓരോ മുക്കും മൂലയിലും ശ്രദ്ധയെത്തിക്കുവാന്‍ ദിലീഷ് പോത്തന് കഴിഞ്ഞിരുന്നു. അതാണ് സംവിധായകന്റെ വലിയ വിജയവും. മഹേഷിന്റെ പ്രതികാരം, തെണ്ടിമുതലും ദൃക്‌സാക്ഷികളും എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തിരുന്നത്.

    ആഷിഖ് അബു

    ആഷിഖ് അബു


    സംവിധായകന്‍ ആഷിഖ് അബു കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെയായിരുന്നു. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച ആഷിഖ് അബു ശ്രദ്ധിക്കപ്പെടുന്ന സംവിധായകന്മാരില്‍ ഒരാളാണ്.

     അമല്‍ നീരദ്

    അമല്‍ നീരദ്

    അടി, വെടി, പുക എന്നിങ്ങനെ ന്യൂജനറേഷന് വേണ്ടതെല്ലാം കൂട്ടി കലര്‍ത്തി സിനിമ സംവിധാനം ചെയ്യുന്നയാളാണ് അമല്‍ നീരദ്. മമ്മൂട്ടിയുടെ ബിഗ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധാകനാണ് അമല്‍ നീരദ്. ശേഷം അന്‍വര്‍, ബാച്ചലര്‍ പാര്‍ട്ടി, അഞ്ച് സുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകളാണ് അമല്‍ സംവിധാനം ചെയ്തിരുന്നത്. അടുത്തതായി ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ കൂടി അമല്‍ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

     അന്‍വര്‍ റഷീദ്

    അന്‍വര്‍ റഷീദ്

    രാജമാണിക്യം എന്ന മമ്മൂട്ടിയുടെ ഹിറ്റ് സിനിമ സംവിധാനം ചെയ്ത് കൊണ്ടായിരുന്നു അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ ഉദയം. ശേഷം ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി, കേരളകഫേ, ഉസ്താദ് ഹോട്ടല്‍, അഞ്ചു സുന്ദരികള്‍, എന്നി സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ഇനി ഫഹദ് ഫാസിലിന്റെ ട്രാന്‍സ് എന്ന സിനിമയാണ് അന്‍വര്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമ.

     അഞ്ജലി മേനോന്‍

    അഞ്ജലി മേനോന്‍

    മലയാള സിനിമയില്‍ സംവിധായികമാരുടെ എണ്ണം കുറവാണെങ്കിലും അത് പരിഹരിക്കാന്‍ അഞ്ജലി മേനോന്‍ ഉണ്ട്. തിരക്കഥകൃത്തായി എത്തിയ അഞ്ജലി മേനോൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്ലാക്ക് നോര്‍ വൈറ്റ്. ശേഷം കേരളകഫേ, മഞ്ചാടികുരു, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളും അഞ്ജലി സംവിധാനം ചെയ്തിരുന്നു.

    അല്‍ഫോണ്‍സ് പുത്രന്‍

    അല്‍ഫോണ്‍സ് പുത്രന്‍

    വെറും രണ്ട് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. 2013 ല്‍ നേരം എന്ന സിനിമ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ചായിരുന്നു അല്‍ഫോണ്‍സിന്റെ തുടക്കം. ശേഷം 2015 ല്‍ നിവിന്‍ പോളിയുടെ പ്രേമം എന്ന സിനിമ സംവിധാനം ചെയ്ത് മികച്ച സംവിധായകന്മാരില്‍ ഒരാളായി മാറുകയായിരുന്നു.

    രാജേഷ് പിള്ള

    രാജേഷ് പിള്ള

    മികച്ചൊരു സംവിധായകനായി തിളങ്ങി വരുന്നതിനിടെ മരണത്തിന് കീഴടങ്ങിയ വ്യക്തയായിരുന്നു രാജേഷ് പിള്ള. ട്രാഫിക് എന്ന ഒറ്റ സിനിമയിലൂടെയായിരുന്നു രാജേഷ് പിള്ളയുടെ കരിയര്‍ മാറി മറഞ്ഞത്. 2005 ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, 2011 ല്‍ ട്രാഫിക്, 2015 ല്‍ മിലി, 2016 ല്‍ വേട്ട എന്നീ സിനിമകളായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്തിരുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2016 ല്‍ രാജേഷ് അന്തരിക്കുകയായിരുന്നു.

    ലിജോ ജോസ് പെല്ലിശ്ശേരി

    ലിജോ ജോസ് പെല്ലിശ്ശേരി

    ആറ് സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി ശ്രദ്ധിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയായിരുന്നു. ശേഷം ഈ വര്‍ഷം ഈ മ യൗ എന്ന സിനിമ കൂടി റിലീസിനെത്തുകയാണ്. പുതുമുഖങ്ങളെ തന്റെ സിനിമയിലെത്തിക്കുക എന്നതാണ് ലിജോയുടെ സിനിമകളുടെ പ്രത്യേകത.

     സമീര്‍ താഹിര്‍

    സമീര്‍ താഹിര്‍

    സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ചാപ്പ കുരിശായിരുന്നു. വലിയ മുതല്‍ മുടക്കിലെത്തിയ സിനിമ അല്ലായിരുന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലെ ഒരു കഥ സംവിധാനം ചെയ്തതും സമീറായിരുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി എന്നീ സിനിമകളും സമീര്‍ സംവിധാനം ചെയ്തിരുന്നു.

    ലിജിന്‍ ജോസ്

    ലിജിന്‍ ജോസ്

    മലയാളത്തില്‍ ഡ്രാമ ത്രില്ലര്‍ സിനിമയായി ഫ്രൈഡേ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സിനിമയിലേക്കെത്തിയ സംവിധായകനായിരുന്നു ലിജിന്‍ ജോസ്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഫ്രൈഡേയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ ലോ പോയിന്റ് എന്ന സിനിമയും ലിജിന്‍ സംവിധാനം ചെയ്തിരുന്നു.

     ശ്രീനാഥ് രാമചന്ദ്രന്‍

    ശ്രീനാഥ് രാമചന്ദ്രന്‍

    ന്യൂജനറേഷന്‍ സിനിമകളെ സ്വാധീനിച്ച് സിനിമ സംവിധാനം ചെയ്തയാളാണ് ശ്രീനാഥ് രാമചന്ദ്രന്‍. താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ സിനിമയായിരുന്ന സെക്കന്‍ ഷോ സംവിധാനം ചെയ്തിരുന്നത് ശ്രീനാഥായിരുന്നു. ശേഷം സണ്ണി വെയിന്‍, ഭരത്, ടൊവിനോ തോമസ്, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കൂതറ എന്ന സിനിമ സംവിധാനം ചെയ്തും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

    രൂപേഷ് പീതാംബരന്‍

    രൂപേഷ് പീതാംബരന്‍


    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തീവ്രം എന്ന സിനിമ സംവിധാനം ചെയ്തായിരുന്നു രൂപേഷ് പീതാംബരന്‍ എന്ന സംവിധായകന്റെ ഉദയം. സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയിരുന്നതും രൂപേഷ് തന്നെയായിരുന്നു. ശേഷം യു ടു ബ്രൂട്ടസ് എന്ന സിനിമയും രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്തിരുന്നു.

     അരുണ്‍ കുമാര്‍ അരവിന്ദ്

    അരുണ്‍ കുമാര്‍ അരവിന്ദ്

    സിനിമ സംവിധായകനായും എഡിറ്റര്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലയിലും കഴിവു തെളിയിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍ അരവിന്ദ്. കോക്ടെയില്‍ എന്ന സിനിമയിലൂടെയാണ് അരുണിന്റെ തുടക്കം. ശേഷം ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 1 ബൈ ടു, ഈ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്നിവയായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത സിനിമകള്‍.

    സിദ്ധാര്‍ത്ഥ് ഭരതന്‍

    സിദ്ധാര്‍ത്ഥ് ഭരതന്‍

    സിനിമാ കുടുംബത്തില്‍ സിനിമയിലേക്കെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ കാഴ്ചപാടുകളാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നിങ്ങനെ മൂന്ന് സിനിമകളാണ് സംവിധാനം ചെയ്തിരുന്നതെങ്കിലും അതില്‍ നിദ്ര എന്ന സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    വീനിത് ശ്രീനിവാസന്‍

    വീനിത് ശ്രീനിവാസന്‍


    അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ വീനിത് ശ്രീനിവാസന്‍ നടന്‍, ഗായകന്‍, സംവിധായകന്‍, തിരക്കഥകൃത്ത് എന്നിങ്ങനെ ഒട്ടനേകം മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയായിരുന്നു വിനീത് സംവിധാനം ചെയ്ത കന്നി സിനിമ. ശേഷം തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളും വീനിത് സംവിധാനം ചെയ്തിരുന്നു.

     രാജീവ് രവി

    രാജീവ് രവി


    ഛായഗ്രാഹകനായ രാജീവ് രവി ഫഹദ് ഫാസിലിനെ നായകനാക്കി നിര്‍മ്മിച്ച അന്നയും റസൂലും എന്ന സിനിമയായിരുന്നു ആദ്യമായി സംവിധാനം ചെയ്തിരുന്നത്. ശേഷം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയും പിന്നാലെ കമ്മട്ടിപാടം എന്ന സിനിമയുമായിരുന്നു സംവിധാനം ചെയ്തിരുന്നത്. കമ്മട്ടിപാടം എന്ന ഒറ്റ സിനിമയിലൂടെ മികച്ചൊരു സംവിധായകനാണെന്ന് അറിയപ്പെടാന്‍ രാജീവിന് കഴിഞ്ഞിരുന്നു.

     സലീം അഹമ്മദ്

    സലീം അഹമ്മദ്

    പ്രേക്ഷക ഹൃദയങ്ങങ്ങളില്‍ ആഴത്തിലേക്കിറങ്ങി ചെല്ലുന്ന തരത്തില്‍ സിനിമകള്‍ സംവിധാനം ചെയ്യുന്ന വ്യക്തിയാണ് സലീം അഹമ്മദ്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, എന്നീ സിനിമകളായിരുന്നു സലീം അഹമ്മദ് സംവിധാനം ചെയ്തിരുന്നത്.

      ബേസില്‍ ജോസഫ്

    ബേസില്‍ ജോസഫ്


    യൂത്തന്മാരുടെ സിനിമയുമായി വന്നയാളായിരുന്നു ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസനെ നായകനാക്കി നിര്‍മ്മിച്ച കുഞ്ഞിരാമയാണം, ടൊവിനോ തോമസിന്റെ ഗോദ എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു ബേസില്‍ സംവിധാനം ചെയ്തിരുന്നത്.

    മിഥുന്‍ മാനുവല്‍ തോമസ്

    മിഥുന്‍ മാനുവല്‍ തോമസ്

    ജയസൂര്യയുടെ ആട് എന്ന സിനിമയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. സിനിമ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഷാജി പാപ്പനും പിള്ളേരും സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. ആടിന് ശേഷം ആന്‍ മരിയ കലിപ്പിലാണ്, അലമാര, എന്നി സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ മിഥുന്റെ ആടിന്റെ രണ്ടാം ഭാഗം വരാന്‍ പോവുകയാണ്.

     ജിത്തു ജോസഫ്

    ജിത്തു ജോസഫ്


    2007 മുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയ ജിത്തു ജോസഫ് ദൃശ്യം എന്ന സിനിമയിലൂടെയായിരുന്നു വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദി എന്ന സിനിമയിലൂടെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജിത്തു ജോസഫ്.

    സൗബിന്‍ ഷാഹിര്‍

    സൗബിന്‍ ഷാഹിര്‍

    നടനായും സഹസംവിധായകനായും സിനിമയിലെത്തിയ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത കന്നിചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നിര്‍മ്മിച്ച പറവയായിരുന്നു സൗബിന്റെ ആദ്യ സിനിമ.

     എബ്രിഡ് ഷൈന്‍

    എബ്രിഡ് ഷൈന്‍


    നിവിന്‍ പോളിയുടെ 1983 എന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്തത്. ശേഷം നിവിന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയും എത്തിയിരുന്നു. ഇനി താരപുത്രന്‍ കാളിദാസ് ജയറാമിനെ നായകനാക്കി നിര്‍മ്മിക്കുന്ന പൂമരം എന്ന സിനിമയാണ് എബ്രിഡ് ഷൈന്റെ പുതിയ ചിത്രം.

    ജൂഡ് ആന്റണി

    ജൂഡ് ആന്റണി


    നിവിന്‍ പോളിയുടെ ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് ജൂഡ് ആന്റണി ആദ്യമായി സംവിധാനം ചെയ്തത്. ശേഷം മുത്തശ്ശിഗഥ എന്ന സിനിമയും ജൂഡ് ആന്റണി സംവിധാനം ചെയ്തിരുന്നു.

     ആര്‍ എസ് വിമല്‍

    ആര്‍ എസ് വിമല്‍

    യഥാര്‍ത്ഥ പ്രണയത്തിന്റെ കഥയുമായെത്തിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയായിരുന്നു ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഏക സിനിമ. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം കര്‍ണന്‍ എന്ന സിനിമയാണ് വിമല്‍ സംവിധാനം ചെയ്യാന്‍ പോവുന്നത്.

     നാദിര്‍ഷ

    നാദിര്‍ഷ

    മിമിക്രിക്കാരനും പാരഡി പാട്ടുകളിലൂടെയുമാണ് നാദിര്‍ഷയെ മലയാളികള്‍ കണ്ടിട്ടുള്ളതെങ്കിലും അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിങ്ങനെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് നാദിര്‍ഷ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്.

    English summary
    New generation directors in Malayala cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X