For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവം അത്ര എളുപ്പമല്ല; ചര്‍മ്മം വലിഞ്ഞു, രാവിലെ ബ്ലീഡിങ്ങായി; ആശുപത്രിയില്‍ നടന്നതിനെ കുറിച്ച് കാജല്‍

  |

  തെന്നിന്ത്യയിലെ ക്യൂട്ട് സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി കാജല്‍ അഗര്‍വാള്‍ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുകയാണ്. നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മകന്റെ പേരും മറ്റ് വിശേഷങ്ങളുമൊക്കെ കാജല്‍ തന്നെ പുറംലോകവുമായി പങ്കുവെച്ചിരിക്കുകയാണ്.

  വിചാരിച്ചിരുന്നത് പോലെ അത്ര സിംപിള്‍ പരിപാടിയൊന്നുമല്ല പ്രസവം എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ കാജല്‍ പറയുന്നത്. മാത്രമല്ല മകന്‍ ജനിച്ച ആദ്യ നിമിഷങ്ങളില്‍ ആശുപത്രിയില്‍ ഉണ്ടായ കാര്യങ്ങളെ കുറിച്ചും നടി സൂചിപ്പിച്ചു. വിശദമായി വായിക്കാം..

  'എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. കുഞ്ഞിന്റെ ജനനത്തിന് ഏറെ ദൈര്‍ഘ്യം വേണ്ടി വന്നിരുന്നു. എങ്കിലും അത് അഹ്ലാദം നല്‍കുന്നതും ഏറ്റവും സംതൃപ്തവുമായിട്ടുള്ള അനുഭവമാണ്. നീല്‍ ജനിച്ച് ആദ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപിള്ളയോടും വെളുത്ത പാടയോടും കൂടി എന്റെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു. അത് വിവരിക്കാനോ വിശദീകരിക്കാനോ സാധിക്കാത്ത അനുഭൂതിയായിരുന്നു' എന്നാണ് കാജല്‍ പറയുന്നത്.

  'ആ ഒരു നിമിഷമാണ് സ്‌നേഹത്തിന്റെ ആഴമേറി സാധ്യതകളെ കുറിച്ച് ഞാന്‍ മനസിലാക്കുന്നത്. എന്നന്നേക്കുമായി എന്റെ ഹൃദയത്തിന്റെയും പുറമേയുള്ള ശരീരത്തിന്റെയും ഉത്തരവാദിത്തം മനസിലാക്കാനും വലിയൊരു കൃതഞ്ജത അനുഭവിക്കാനും സാധിച്ചു', നടി പറയുന്നു.

  അതേസമയം, പ്രസവം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.

  ''തീര്‍ച്ചയായിട്ടും ഇതൊട്ടും എളുപ്പമായിരുന്നില്ല. മൂന്ന് ദിവസം ഉറക്കമില്ലാത്ത രാത്രികളായി. രാവിലെ രക്തം വാര്‍ന്ന് പോകുന്നു. വയറ് വലിഞ്ഞ് മുറുകിയിരിക്കുന്നു, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം, എല്ലാം ശരിയായി നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകള്‍ നല്‍കുന്ന ഉത്കണ്ഠയും ഉണ്ടായിരുന്നു. എന്നാല്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്', കാജൽ അഗർവാൾ കുറിക്കുന്നു.

  Recommended Video

  കാറിൽ കഥപറയാൻ പോയപ്പോൾ കട്ടക്കലിപ്പിൽ മമ്മൂക്ക.. Ramesh Pisharody Interview | Filmibeat Malayalam

  'പുലര്‍ച്ചെ മധുരമുള്ള ആലിംഗനങ്ങള്‍, ആത്മവിശ്വാസത്തോടെയും തിരിച്ചറിവോടെയും കണ്ണുകളിലേക്ക് നോക്കുന്നു, മനോഹരമായ ചുംബനങ്ങള്‍, രണ്ട് പേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങള്‍, വളരുകയും പഠിക്കുകയും ചെയ്യുന്നു, പരസ്പരം ഓരോന്നും കണ്ടെത്തുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്യുന്നു, വാസ്തവത്തില്‍, പ്രസവാനന്തരം ആകര്‍ഷകമല്ല, പക്ഷേ അത് മനോഹരമായിരിക്കുമെന്ന് ഉറപ്പാണ്! എന്നുമാണ് കാജല്‍ അഗര്‍വാള്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  തെന്നിന്ത്യന്‍ നടിമാരായ അനുഷ്‌ക ഷെട്ടി, സാമന്ത രുത്പ്രഭു, റാഷി ഖന്ന, തുടങ്ങിയവരൊക്കെ കാജലിനും മകനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. കാജലിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച നടി സാമന്ത കുഞ്ഞ് നീലിനെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരിക്കുകയാണ്. എന്തായാലും വൈകാതെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായി നടി എത്തണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

  2020 ഒക്ടോബര്‍ മുപ്പതിനാണ് നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആയിരുന്നു വരന്‍. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയപ്പെട്ട് ഇഷ്ടത്തിലായവരാണ്. വിവാഹത്തോട് അനുബന്ധിച്ചാണ് ഗൗതവുമായിട്ടുള്ള റിലേഷനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലുമായിരുന്നു താരങ്ങള്‍. ന്യൂയർ ദിനത്തിലാണ് കാജൽ ഗർഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും താരഭർത്താവ് പുറംലോകത്തെ അറിയിച്ചത്. ഒടുവിൽ ഏപ്രിലിൽ നടി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു.

  English summary
  New Mommy Kajal Agarwal Opens Up Her Pregnancy Struggles, Latest Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X