twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോക്കി ഭായ് നിര്‍ത്തില്ലെന്ന് മനസ്സിലായി; കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെ തിയേറ്റര്‍ അനുഭവം പങ്കുവെച്ച് മിയ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്ജ്. മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിനിമയില്‍ ചുവട് ഉറപ്പിക്കുകയായിരുന്നു. 2010 ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയയുടെ സിനിമ പ്രവേശനം. പിന്നീട് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, സലാം കാശ്മീര്‍, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്‍, എന്നിങ്ങനെയുള്ള മികച്ച സിനിമയുടെ ഭാഗമാവുകയായിരുന്നു. പവര്‍ഫുള്‍ നായികമാര്‍ക്കായിരുന്നു ജീവന്‍ നല്‍കിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് മിയ.

    പുറത്തു പോകുമ്പോള്‍ പാല് കൊടുക്കാതിരിക്കരുത്, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്പുറത്തു പോകുമ്പോള്‍ പാല് കൊടുക്കാതിരിക്കരുത്, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്

    2020 ല്‍ ആയിരുന്നു മിയയുടെ വിവാഹം. വ്യാവസായി അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലൂക്ക എന്ന് പേരുള്ള ഒരു മകനുമുണ്ട്. മിയയെ പോലെ തന്നെ കുഞ്ഞ് ലുക്കയ്ക്കും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കുഞ്ഞിന്റെ വിശേഷം ചോദിച്ച് എത്താറുണ്ട്. മിയയും ലൂക്കിന്റെ ചെറിയ ചുവട് വയ്പ്പുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത മകനുമൊനിച്ച് ആദ്യമായി സിനിമ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മിയ. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രസകരമായ സംഭവം പങ്കുവെച്ചത്. കെജിഎഫ് രണ്ടാം ഭാഗമാണ് കുടുംബസമേതം കാണാന്‍ പോയത്.

    ദീപിക പദുകോണ്‍ ആയില്ലെങ്കിലും പത്ത് പേര്‍ക്ക് മാതൃകയായി, ധന്യയുടെ നേട്ടത്തില്‍ അഭിമാനിച്ച് ജോണ്‍ദീപിക പദുകോണ്‍ ആയില്ലെങ്കിലും പത്ത് പേര്‍ക്ക് മാതൃകയായി, ധന്യയുടെ നേട്ടത്തില്‍ അഭിമാനിച്ച് ജോണ്‍

    മിയയുടെ വാക്കുകള്‍ ഇങ്ങനെ

    മിയയുടെ വാക്കുകള്‍ ഇങ്ങനെ...'കെജിഎഫ് 2 കാണാനാണ് ലൂക്കയേയും കൊണ്ടുപോയതെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. വിഎഫ്എക്സും ബഹളങ്ങളുമെല്ലാം ലൂക്കയ്ക്ക് ബുദ്ധിമുട്ടായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. അശ്വിനാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് നിര്‍ബന്ധമുള്ളയാളാണ്. കുഞ്ഞിനായുള്ള എല്ലാ സജീകരണവും നടത്തിയതിന് ശേഷമാണ് തിയേറ്ററിലേയ്ക്ക് പോയതെന്നും' മിയ പറയുന്നു.

    കെജിഎഫ്

    'സെക്കന്‍ഡ് ഷോയ്ക്കായിരുന്നു ബുക്കിംഗ് ചെയ്തത്. ലൂക്കയ്ക്ക് ഏറ്റവും ഇഷ്ടവും കംഫര്‍ട്ടുമായ വസ്ത്രമാണ് ധരിപ്പിച്ചത്. സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു അവന്‍. പത്ത് പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം അവന് മനസിലായി റോക്കി ഭായ് ശബ്ദമുണ്ടാക്കുന്നത് നിര്‍ത്തില്ലെന്ന്. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ അവന്‍ ഉറങ്ങി'; മിയ കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.ഇതുപോലെയുള്ള തിയേറ്റര്‍ അനുഭവം വേണമെന്നും കുറിപ്പില്‍ വ്യക്തമാക്കി. നടിയുടെ പോസ്റ്റ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

    ജോലിയില്‍ സജീവം

    കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ ജോലിയില്‍ സജീവമായിരിക്കുകയാണ് മിയ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ്. കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററും ഐശ്വര്യ രാധാകൃഷ്ണനുമാണ് മറ്റ് രണ്ട് ജഡ്ജസ്. ഏപ്രില്‍ 16 ന് ആരംഭിച്ച ഷോയ്ക്ക് നല്ല പ്രതികരണമാണ് ലഭിത്തുന്നത്. ശില്‍പ ബാലയും അരുണുമാണ് ഷോയുടെ അവതാരകര്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് മിയ ഒരു ഷോയില്‍ എത്തുന്നത്.

    പ്രസവ സമയത്തെ വെല്ലുവിളി

    ഈ അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസവ സമയത്ത് നേരിട്ട വെല്ലുവിളിയെ കുറിച്ച് പറഞ്ഞിരുന്നു. ഏഴാം മാസം കഴിഞ്ഞപ്പോഴാണ് മിയ ലൂക്കയ്ക്ക് ജന്മം നല്‍കുന്നത്. വേദന വന്ന് ആശുപത്രിയില്‍ എത്തി മിനിറ്റുകള്ളില്‍ കുഞ്ഞ് ജനിച്ചു. ഗര്‍ഭകാലത്ത് ചെറുതായി ബ്ലീഡിംഗ് ഉണ്ടായെന്നും പൂര്‍ണ്ണമായും ബെഡ് റെസ്റ്റ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം.വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. സിനിമ കരിയറിന് പൂര്‍ണ്ണ പിന്തുണയാണ് ജീവിത പങ്കാളിയായ അശ്വിന്‍ നല്‍കുന്നത്.

    Read more about: മിയ
    English summary
    New Mommy Miya George Opens Up About Her Son Luka's First Theatre Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X