twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ല്‍ ഇതുവരെ 24 സിനിമകള്‍! മാര്‍ച്ചില്‍ ഇടിവെട്ട് സിനിമകള്‍ വേറെയും! എല്ലാവരും നവാഗത സംവിധായകര്‍!

    |

    ഇതിഹാസ കഥാപാത്രങ്ങളെ കൊണ്ട് മലയാള സിനിമ മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറുതെ ഇതിഹാസമെന്ന് മാത്രമല്ല ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്നതാണ് എല്ലാ സിനിമകളും. എന്നാല്‍ 2018 ന്റെ തുടങ്ങി രണ്ട് മാസം കഴിഞ്ഞു. ഇതുവരെ അത്തരമൊരു ബിഗ് ബജറ്റ് ചിത്രം എത്തിയിട്ടില്ല.

    എന്നാല്‍ പരിമിതികളില്‍ നിന്നും തിയറ്ററുകളിലേക്ക് എത്തിയ സിനിമകളായിരുന്നു പലതും. രണ്ട് മാസം കൊണ് നിരവധി നവാഗത സംവിധായകരുടെ സിനിമകളാണ് മലയാളത്തില്‍ പിറന്നത്. ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി ആയിട്ടാണ് മുന്നോട്ടുള്ള യാത്ര. മാര്‍ച്ചില്‍ പ്രതീക്ഷകള്‍ വാനോളം എത്തിക്കുന്ന നിരവധി സിനിമകളും വരുന്നുണ്ട്... കഴിഞ്ഞ രണ്ട് മാസങ്ങളില്‍ എത്തിയ സിനിമകളും അവയുടെ നിലവാരവും ഇനി വരാനിരിക്കുന്ന സിനിമകളും എതൊക്കെയാണെന്ന് നോക്കാം...

    ജനുവരിയിലെ പത്ത് സിനിമകള്‍

    ജനുവരിയിലെ പത്ത് സിനിമകള്‍

    2018 ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയത് പത്ത് സിനിമകളായിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ പല സിനിമകള്‍ക്കും കഴിയാതെ പോയിരുന്നു. പല പരീക്ഷണങ്ങളുമായി നവാഗത സംവിധായകന്മാരുടെ സിനിമകളായിരുന്നു ജനുവരിയിലും ഫെബ്രുവരിയിലും എത്തിയത്.

     ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്

    ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്

    ജനുവരി 5 നായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമകളുടെ ആദ്യ റിലീസ് നടക്കുന്നത്. മൂന്ന് സിനിമകളായിരുന്നു അന്ന് റിലീസിനെത്തിയത്. കുഞ്ചാക്കോ ബോബനെ നായകനാക്കി അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് ജനുവരി അഞ്ചിന് റിലീസിനെത്തിയ സിനിമയായിരുന്നു. മോശമില്ലാത്ത അഭിപ്രായം ഉണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

    ഈട

    ഈട

    ജനുവരി 5 ലെ മറ്റൊരു സിനിമയായിരുന്നു ഈട. താരപുത്രന്‍ ഷെയിന്‍ നീഗം നായകനായി അഭിനയിച്ച സിനിമയില്‍ നിമിഷ സജയനായിരുന്നു നായിക. ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മോശമില്ലാത്ത പ്രകടനം എന്ന വിലയിരുത്തലായിരുന്നു ഉണ്ടായിരുന്നത്.

    സഖാവിന്റെ പ്രിയസഖി

    സഖാവിന്റെ പ്രിയസഖി

    സിദ്ദീഖ് താമരശ്ശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു സഖാവിന്റെ പ്രിയസഖി. സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്ന ജനുവരി 5 ലെ മൂന്നാമത്തെ സിനിമ. വിപ്ലവും പ്രണയവും കോര്‍ത്തിണക്കി പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് കാര്യമായി വിജയിക്കാന്‍ കഴിഞ്ഞില്ലായിരുന്നു.

     ദൈവമേ കൈതൊഴം കെ. കുമാറകണം

    ദൈവമേ കൈതൊഴം കെ. കുമാറകണം

    സലീം കുമാറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ദൈവമേ കൈതൊഴം കെ. കുമാറകണം. ജയറമിനെ നായകനാക്കി അവതരിപ്പിച്ച സിനിമ ഒരു കുടുംബചിത്രമായിരുന്നു. അനുശ്രീ ആയിരുന്നു നായിക. മികച്ച പ്രതികരണം തന്നെയായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

     ക്വീന്‍

    ക്വീന്‍

    നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ നവാഗതരുടെത് മാത്രം സിനിമ എന്ന് പറയാന്‍ പറ്റുന്ന സിനിമയായിരുന്നു. സിനിമയില്‍ അഭിനയിച്ച എല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു കിട്ടിയത്.

     കാര്‍ബണ്‍

    കാര്‍ബണ്‍

    ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാര്‍ബണ്‍. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമ നുവരി 19 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. മംമ്ത മോഹന്‍ദാസായിരുന്നു ചിത്രത്തിലെ നായിക. കാടിനെ പശ്ചാതലമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചത്.

    ശിക്കാരി ശംഭു

    ശിക്കാരി ശംഭു

    കുഞ്ചാക്കോ ബോബന്‍ സുഗീത് കൂട്ടുകെട്ടിലെത്തിയ നാലാമത്തെ സിനിമയാണ് ശിക്കാരി ശംഭു. 29018 ലെ കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ സിനിമയായിരുന്നു ശിക്കാരി ശംഭു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശിക്കാരി ശംഭുവിനെ പോലെയൊരു കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്. നല്ലൊരു സിനിമ എന്ന വിലയിരുത്തലായിരുന്നു ശിക്കാരി ശംഭുവിന് കിട്ടിയത്.

     സ്ട്രീറ്റ് ലൈറ്റ്‌സ്

    സ്ട്രീറ്റ് ലൈറ്റ്‌സ്

    ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ റിലീസിനെത്തിയ സിനിമകളിലൊന്നാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. താരരാജാവ് മമ്മൂട്ടിയുടെ 2108 ലെ ആദ്യ സിനിമ കൂടിയായ സ്ട്രീറ്റ് ലൈറ്റ്‌സ് ആക്ഷന്‍ ഒരു ത്രില്ലറായിട്ടാണ് നിര്‍മ്മിച്ചത്. ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

    ആദി

    ആദി

    താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ആദി. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ സിനിമ 2018 ലെ ആദ്യത്തെ ബ്ലോക് ബസ്റ്റര്‍ സിനിമയായിരുന്നു. അരങ്ങേറ്റം തന്നെ ഹിറ്റാക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു.

     ബാഗമതി

    ബാഗമതി

    മലയാളത്തില്‍ നിര്‍മ്മിച്ച സിനിമ അല്ലായിരുന്നില്ലെങ്കിലും മലയാളത്തിലേക്കും റിലീസിനെത്തിയ സിനിമയായിരുന്നു ബാഗമതി. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായി അഭിനയിച്ച സിനിമയില്‍ മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദനും ജയറാമും അഭിനയിച്ചിരുന്നു.

    ഹേയ് ജൂഡ്

    ഹേയ് ജൂഡ്

    നിവിന്‍ പോളിയുടെ കരിയറിലെ ഫീല്‍ ഗുഡ് സിനിമ എന്ന വിലയിരുത്തപ്പെട്ട സിനിമയാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 2 ന റിലീസ് ചെയ്തത്. തമിഴ് നടി തൃഷ മലയാളത്തില്‍ അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു.

    ആമി

    ആമി

    മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത ബയോപിക്കായിരുന്നു ആമി. മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    റോസപ്പൂ

    റോസപ്പൂ

    ബിജു മേനോന്റെ സ്ഥിരം കോമഡി ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയ സിനിമയായിരുന്നു റോസപ്പൂ. നീരജ് മാധവായിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. വിനു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

    കഥ പറഞ്ഞ കഥ

    കഥ പറഞ്ഞ കഥ

    സിദ്ധാര്‍ത്ഥ് മേനോനെ നായകനാക്കി ഡോക്ടര്‍ സിജു ജവഹര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കഥ പറഞ്ഞ കഥ. ഫെബ്രുവരിയില്‍ റിലീസിനെത്തിയ സിനിമയ്ക്കും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

     കളി

    കളി

    പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്ത സിനിമയായിരുന്നു കളി. ആഗസ്റ്റ് സിനിമ നിര്‍മ്മിച്ച സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണമായിരുന്നു കിട്ടിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

    അങ്കരാജ്യത്തെ ജിമ്മന്മാര്‍

    അങ്കരാജ്യത്തെ ജിമ്മന്മാര്‍

    നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കരാജ്യത്തെ ജിമ്മന്മാര്‍. രൂപേഷ് പീതംബരന്‍, രാജീവ് പിള്ള തുടങ്ങിയ താരങ്ങളായിരുന്നു സിനിമയിലഭിനയിച്ചിരുന്നത്. എന്റര്‍ടെയിനറായി നിര്‍മ്മിച്ച സിനിമയ്ക്കും പ്രതീക്ഷിച്ച വിജയ നേടാന്‍ കഴിഞ്ഞിരുന്നില്ല.

    ക്യാപ്റ്റന്‍

    ക്യാപ്റ്റന്‍

    ഫെബ്രുവരിയിലെത്തിയ രണ്ടാമത്തെ ബയോപിക്കായിരുന്നു ക്യാപ്റ്റന്‍. ഫുട്്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സൂപ്പര്‍ ഹിറ്റ് എന്ന ലെവലിലേക്കാണ് എത്തുന്നത്. നവാഗതനായ പജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയില്‍ അനു സിത്താരയായിരുന്നു നായിക.

     കല്യാണം..

    കല്യാണം..

    താരപുത്രന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു കല്യാണം. രാജേഷ് നായര്‍ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 23 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മോശമില്ലാത്ത പ്രതികരണം നേടി സിനിമ പ്രദര്‍ശനം തുടരുകയാണ്.

    സുഖമാണോ ദാവിദേ

    സുഖമാണോ ദാവിദേ

    ഭഗത് മാനുവല്‍, മാസ്റ്റര്‍ ചേദന്‍ ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് സുഖമാണോ ദാവിദേ. പപ്പായ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ അനൂപ് ചന്ദ്രന്‍, രാജന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്.

    ബോണ്‍സായ്

    ബോണ്‍സായ്

    മനോജ് കെ ജയനും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ബോണ്‍സായ്. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയെ ആസ്പമാക്കിയാണ് ബോണ്‍സായ് നിര്‍മിച്ചത്.

     കിണര്‍

    കിണര്‍

    കുടിവെള്ളക്ഷാമം പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് കിണര്‍. മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചിരുന്നു. ജയപ്രദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ എംഎ നിഷാദാണ് സംവിധാനം ചെയ്യുന്നത്.

     കല വിപ്ലവം പ്രണയം

    കല വിപ്ലവം പ്രണയം

    അന്‍സണ്‍ പോളിനെ നായകനാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു കല വിപ്ലവം പ്രണയം. നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ക സിനിമ പേരിലുള്ള കല വിപ്ലവം പ്രണയം എന്നിങ്ങനെയുള്ള കാര്യങ്ങളെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. ബൈജു കുറുപ്പ്, ഗായത്രി സുരേഷ് എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

     കല്ലായി എഫ് എം

    കല്ലായി എഫ് എം

    റാഫിയുടെ പാട്ടുകള്‍ ജനങ്ങളെ കേള്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കല്ലായിക്കാരുടെ സ്വന്തം കമ്മ്യൂണിറ്റി റേഡിയോ ആണ് കല്ലായി എഫ് എം. ഇതാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ വിനീഷ് മില്ലേനിയമായിരുന്നു അണിയിച്ചൊരുക്കിയത്.

    ഇര

    ഇര

    നവാഗതനായ സൈജു എസ് എസ സംവിധാനം ചെയ്ത് വൈശാഖ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇര. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന സിനിമയില്‍ ഗോകുല്‍ സുരേഷ്, മിയ ജോര്‍ജ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ മാര്‍ച്ച് രണ്ടിന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    തേനീച്ച

    തേനീച്ച

    മാര്‍ച്ചില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമയാണ് തേനീച്ച. മോത്തി കയ്‌ക്കോറന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സിന്ധു ലോകനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയും മാര്‍ച്ചിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     ഖലീഫ

    ഖലീഫ

    നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഖലീഫ. മുബിഹഖ് സംവിധാനം ചെയ്യുന്ന സിനിമയും മാര്‍ച്ച് ആദ്യ ദിവസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറയുന്നത്.

     പൂമരം

    പൂമരം

    കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന പൂമരം മാര്‍ച്ച് 9 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മുന്‍പ് ഒരുപാട് തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഈ മാര്‍ച്ചില്‍ തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് കാളിദാസ് പറയുന്നത്.

    അഭിയുടെ കഥ അനുവിന്റെയും

    അഭിയുടെ കഥ അനുവിന്റെയും

    ടൊവിനോ തോമസ്, പ്രിയ ബാജ്‌പേയിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് അഭിയുടെ കഥ അനുവിന്റെയും. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന സിനിമയും മാര്‍ച്ച് 9 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

    വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി

    വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി

    മേലേ പറമ്പില്‍ ആണ്‍വീട് എന്ന സിനിമയിലെ ജഗതിയുടെ ഡയലോഗ് വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചിരിക്കുകയാണ്. രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനം നിര്‍വഹിച്ച സിനിമയും മാര്‍ച്ചില്‍ വരുമെന്നാണ് പറയുന്നത്.

    മൈസ്റ്റോറി

    മൈസ്റ്റോറി

    പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന മൈസ്റ്റോറിയും മാര്‍ച്ചില്‍ റിലീസിനൊരുങ്ങുകയാണ്. രോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 16 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

     വികടകുമാരന്‍

    വികടകുമാരന്‍

    കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വികടകുമാരന്‍. ബോബന്‍ സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    കുട്ടനാടന്‍ മാര്‍പാപ്പ

    കുട്ടനാടന്‍ മാര്‍പാപ്പ

    2018 ലെ കുഞ്ചാക്കോ ബോബന്റെ മൂന്നാമത്തെ സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 23 നോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

    സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

    അങ്കമാലി ഡയറീസിലെ പെപ്പ എന്ന ആന്റണി വര്‍ഗീസ് നായകനാവുന്ന രണ്ടാമത്തെ സിനിമയാണ് സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയും മാര്‍ച്ചിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

     പരോള്‍

    പരോള്‍

    മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന സിനിമ ഈസ്റ്ററിന് മുന്നോടിയായി മാര്‍ച്ച് 31 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    തള്ള് നടന്‍ ലാലേട്ടന്‍, ബോക്‌സോഫീസ് കിംഗ് ഇക്ക! എന്തൊരു തള്ളാണ് ഭായ്! അറഞ്ചം പുറഞ്ചം ട്രോളി കൊന്നുതള്ള് നടന്‍ ലാലേട്ടന്‍, ബോക്‌സോഫീസ് കിംഗ് ഇക്ക! എന്തൊരു തള്ളാണ് ഭായ്! അറഞ്ചം പുറഞ്ചം ട്രോളി കൊന്നു

    പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്...പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്...

    English summary
    New release malayalam movies to watch out for in 2018!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X