For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചുണ്ണിയുടെ തരംഗത്തില്‍ പെട്ടുപോയി! ഈ ആഴ്ച റിലീസിനെത്തിയ സിനിമകള്‍ ഇവയാണ്!

  |

  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ പതിനൊന്നിനായിരുന്നു റിലീസിനെത്തിയത്. കേരളത്തില്‍ റെക്കോര്‍ഡ് കണക്കിന് തിയറ്ററുകളിലാണ് സിനിമയുടെ റിലീസ്. കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും തന്നെയായി കൊച്ചുണ്ണി റിലീസ് ചെയ്തത്.

  മമ്മൂക്കയാണ് റിയല്‍ ഹീറോ! കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകരും! ജോണ്‍ അബ്രഹാം പാലക്കല്‍ ചുമ്മാ വന്നതല്ല!

  കായംകുളം കൊച്ചുണ്ണി മാത്രമല്ല അതിനൊപ്പം വേറെയും സിനിമകളുടെ റിലീസ് ഉണ്ടായിരുന്നു. കേരളത്തില്‍ കൊച്ചുണ്ണിയുടെ തരംഗത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുണ്ട്. ബോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് എന്നിങ്ങനെ എല്ലാ ഇന്‍ഡസ്ട്രികളില്‍ നിന്നുമായി റിലീസിനെത്തിയ ചിത്രങ്ങള്‍ ഇവയാണ്.

  എല്ലാം സത്യവും ഉടൻ പുറത്തു വരും!! മീടു വിൽ അമിതാഭ് ബച്ചനും, ഞെട്ടലോടെ ബോളിവുഡ്...

  കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ കായംകുളം കൊച്ചുണ്ണിയാണ് ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുന്നത്. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ ചിത്രം ഒക്ടോബര്‍ പതിനൊന്നിനായിരുന്നു റിലീസ് ചെയ്തത്. മോഹന്‍ലാല്‍, സണ്ണി വെയിന്‍, ബാബു ആന്റണി തുടങ്ങിയ താരങ്ങളും കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. റിലീസിനെത്തിയ ദിവസം മുതല്‍ നല്ല പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. മലയാള സിനിമയുടെ പല ചരിത്രങ്ങളും കായംകുളം കൊച്ചുണ്ണി തിരുത്തി കുറിക്കുമെന്നാണ് സൂചന.

  നോണ്‍സെന്‍സ്

  നോണ്‍സെന്‍സ്

  ഐ ആം മല്ലു, ദിസ് ഈസ് ബംഗ്ലൂരു തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് റിനോഷ് ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് നോണ്‍സെന്‍സ്. റിനോഷ് നായകനാവുമ്പോള്‍ വിനയ് ഫോര്‍ട്ടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകതയും നോണ്‍സെന്‍സിനുണ്ട്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

  ശബ്ദം

  ശബ്ദം

  പികെ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ശബ്ദം. എസ്എല്‍എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന്ത് മാമാന്‍, തോമസ് ജോസഫ് പട്ടത്താനം തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാതാവായ ജയന്താണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഫിയ, റിച്ചാര്‍ഡ്, എന്നീ സഹോദരങ്ങളും കഥാകൃത്ത് ബാബു തിരുമറ്റം, ലിനു ഐസക്, റൂബി തോമസ് എന്നിവരും സിനിമയിലുണ്ട്.

   അരവിന്ദ സമേത വീര രാഘവ

  അരവിന്ദ സമേത വീര രാഘവ

  ജൂനിയര്‍ എന്‍ടിആര്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് അരവിന്ദ സമേത വീര രാഘവ. ആക്ഷന്‍ ചിത്രമായി ഒരുക്കിയ സിനിമ ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പൂജ ഹെഡ്‌ജെ ആണ് നായിക. ഒപ്പം ഇഷ റീബ, സുനില്‍, ജഗപതി ബാബു, നാഗ ബാബു, റാവൂ രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

  ഹെലികോപ്റ്റര്‍ ഈല

  ഹെലികോപ്റ്റര്‍ ഈല

  ബോളിവുഡില്‍ നിന്നും ഈ ആഴ്ച റിലീസിനെത്തിയ സിനിമയാണ് ഹെലികോപ്റ്റര്‍ ഈല. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാജോളാണ് നായിക. റിതി സെന്‍, ടോട്ട റോയി, നേഹ ദൂപിയ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടി കാജോള്‍ ബിഗ് ബോസ് ഹൗസിലെത്തിയിരുന്നു.

  തുംബഡ്

  തുംബഡ്

  ഒക്ടോബര്‍ പന്ത്രണ്ടിന് തന്നെ റിലീസ് ചെയ്ത മറ്റൊരു ബോളിവുഡ് ചിത്രമാണ് തുംബഡ്. ഹിസ്‌റ്റോറിക്കല്‍ ഫാന്‍സി ഹൊറര്‍ ചിത്രമായി ഒരുക്കിയ സിനിമ രാഹി അനില്‍ ബാര്‍വ് സംവിധാനം ചെയ്ത ചിത്രത്തില്‍ സോഹം ഷാ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് ഖന്ന, റോന്‍ജിനി ചക്രബര്‍ത്തി, തുടങ്ങിയവരും സിനിമയിലുണ്ട്.

  ഹോട്ടലിലേയ്ക്ക് മാറിക്കോ!! സഹകരിച്ചില്ലെങ്കിൽ കരിയർ നശിപ്പിക്കും, ചിൻമയിയ്ക്ക് നേരെ വൈരമുത്തു

  English summary
  New release movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X