»   » പുതുവര്‍ഷത്തെ വരവേറ്റ് താരങ്ങളും, ആരാധകര്‍ക്ക് നല്‍കിയ സര്‍പ്രൈസുകളും ആശംസയും കാണൂ!

പുതുവര്‍ഷത്തെ വരവേറ്റ് താരങ്ങളും, ആരാധകര്‍ക്ക് നല്‍കിയ സര്‍പ്രൈസുകളും ആശംസയും കാണൂ!

Posted By:
Subscribe to Filmibeat Malayalam

2017 പോയവര്‍ഷമായി മാറി. ഇനി 2018 ലേക്ക്. പ്രതീക്ഷകളും പ്രാര്‍ത്ഥനകളും പുതിയ തുടക്കവുമായി എല്ലാവരും 2018 നെ വരവേറ്റിരിക്കുകയാണ്. പുതുവത്സരത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരങ്ങള്‍ ആശംസ നേര്‍ന്നിട്ടുള്ളത്.

പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു! നേരിടാനുള്ളത് കടുത്ത അഗ്നിപരീക്ഷണം

പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍,ഗോകുല്‍ സുരേഷ്,പ്രിയദര്‍ശന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, അനുപമ പരമേശ്വരന്‍, സായ് പല്ലവി, ആര്യ, ബാല, ജയറാം തുടങ്ങി നിരവധി പേരാണ് പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകളിലൂടെ തുടര്‍ന്ന് വായിക്കാം.

പുത്തന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ ആശംസ

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് മോഹന്‍ലാല്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതുവര്‍ഷ ആശംസ നേര്‍ന്നിട്ടുള്ളത്. വീഡിയോ കാണാം.

മമ്മൂട്ടിയുടെ ആശംസ

നാല് സിനിമകളിലാണ് മമ്മൂട്ടി 2017 ല്‍ അഭിനയിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. മനോഹരമായൊരു ചിത്രം പങ്കുവെച്ചതിനോടൊപ്പമാണ് മമ്മൂട്ടി പുതുവത്സരാശംസ നേര്‍ന്നിട്ടുള്ളത്.

ആശംസകളുമായി ദുല്‍ഖര്‍ സല്‍മാനും

ആരാധകരുടെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിച്ച വര്‍ഷം കൂടിയാണ് കടന്നുപോയത്. വളരെ മനോഹരമായ ഫോട്ടോയ്‌ക്കൊപ്പമാണ് ഇത്തവണ താരപുത്രന്‍ ആശംസയുമായി എത്തിയത്.

ബാലയും രാജീവ് പിള്ളയും

ഫേസ്ബുക്കിലൂടെ രാജീവ് പിള്ളയ്‌ക്കൊപ്പം എത്തിയാണ് ബാല ആശംസ നേര്‍ന്നിട്ടുള്ളത്. രാജീവിന്റെ ആശംസയ്ക്ക് പിന്നാലെയാണ് ബാല ആശംസ നേര്‍ന്നത്. പുതുവര്‍ഷത്തില്‍ ഏറെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പമാണ് താനെന്നും ബാല പറയുന്നു.

ഗോകുല്‍ സുരേഷിന്റെ ആശംസ

ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കൂട്ടുകെട്ടുകളിലൊന്നായിരുന്നു മമ്മൂട്ടി, സുരേഷ് ഗോപി കോംപോ. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുടേയും മക്കള്‍ സിനിമയില്‍ അരങ്ങേറിയപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഗോകുല്‍ സുരേഷിനെ തേടിയെത്തിയിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഗോകുലിന്റെ ആശംസ ഇങ്ങനെയാണ്.

സായ് പല്ലവിയുടെ ആശംസ

പ്രേമത്തിലൂടെ മലയാള മനസ്സില്‍ ഇടം നേടിയ സായ് പല്ലവിയും ഫേസ്ബുക്കിലൂടെ പുതുവത്സരാശംസ നേര്‍ന്നിട്ടുണ്ട്. കാണൂ.

അനുപമയുടെ ആശംസ

പ്രേമത്തിലൂടെ അരങ്ങേറിയ മറ്റൊരു താരമായ അനുപമ പരമേശ്വരനും ഫേസ്ബുക്കിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തതിനോടൊപ്പമാണ് അനുപമ ആശംസ അറിയിച്ചിട്ടുള്ളത്.

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ആശംസയിതാ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പുതുവത്സരാശംസ നേര്‍ന്നിട്ടുണ്ട്.

അജുവിന്റെ ആശംസ

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച അജു വര്‍ഗീസ് ഇന്ന് സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അജുവിന്റെ ആശംസ കാണൂ.

നീരജിന്റെ ആശംസ

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നീരജ് മാധവ് യുവതാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ട താരമായി മാറിയത് വളരെ പെട്ടെന്നാണ്. കൈ നിറയെ സിനിമകളുമായാണ് നീരജ് മുന്നേറുന്നത്. നീരജിന്റെ പുതുവത്സര ആശംസയിതാ.

സകുടുംബം ജയസൂര്യ

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള കിടിലന്‍ ഫോട്ടോ പങ്കുവെച്ചതിനോടൊപ്പമാണ് ജയസൂര്യ ആശംസ നേര്‍ന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ ആട് 2 വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് താരം.

ജയറാമിന്റെ ആശംസ

ആരാധകര്‍ക്ക് ജയറാം നല്‍കിയ ആശംസ കാണൂ.

പൃഥ്വിരാജിന്‍രെ ആശംസ

പുതുവര്‍ഷ സമ്മാനമായി പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനം പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പമാണ് പുതുവത്സരാശംസ നേര്‍ന്നിട്ടുള്ളത്.

പ്രഭാസിന്റെ ആശംസ

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നിരുന്നു. പ്രഭാസും പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നിട്ടുണ്ട്.

മക്ബൂല്‍ സല്‍മാന്റെ ആശംസ

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച മാസ്റ്റര്‍പീസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ് മഖ്ബൂല്‍ സല്‍മാന്‍. ഫേസ്ബുക്കിലൂടെ മഖ്ബൂലും പുതുവത്സരാശംസ നേര്‍ന്നിട്ടുണ്ട്.

പഞ്ചവര്‍ണ്ണതത്തയുടെ ആശംസ

മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

കുഞ്ചാക്കോ ബോബന്റെ ആശംസ

അല്‍പ്പം വ്യത്യസ്തമായാണ് കുഞ്ചാക്കോ ബോബന്‍ ആശംസ നേര്‍ന്നിട്ടുള്ളത്. പുതിയ ചിത്രമായ ശിക്കാരി ശംഭുവിനൊപ്പം നേര്‍ന്ന ആശംസ ഇതാ.

ആശംസ നേര്‍ന്ന് മംമ്ത മോഹന്‍ദാസും

പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ആശംസ നേര്‍ന്ന് മംമ്ത മോഹന്‍ദാസും രംഗത്തുണ്ട്. മനോഹരമായ ചിത്രത്തോടൊപ്പമുള്ള ആശംസ ഇതാ.

English summary
Celebrities New Year Wishes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X