»   » ഐശ്വര്യറായിയെ വീട്ടില്‍ വിളിക്കുന്ന പേരെന്തെന്നറിയാമോ? മിന്നും താരങ്ങളുടെ ചെല്ലപ്പേരുകളിവയാണ്...

ഐശ്വര്യറായിയെ വീട്ടില്‍ വിളിക്കുന്ന പേരെന്തെന്നറിയാമോ? മിന്നും താരങ്ങളുടെ ചെല്ലപ്പേരുകളിവയാണ്...

By: Pratheeksha
Subscribe to Filmibeat Malayalam

നമ്മളില്‍ പലര്‍ക്കും ചെല്ലപ്പേരുണ്ടാവും. എന്നാല്‍ സ്‌ക്രീനിലെ ആരാധനാ പാത്രങ്ങളുടെ ചെല്ലപ്പേരുകളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലരുടെ പേരുകള്‍ എല്ലാവര്‍ക്കുമറിയുന്നതായിരിക്കും.

എന്നാല്‍ ചിലരുടെ പ്രശസ്തരുടെ പേരുകള്‍ പുറംലോകമറിയാറേയില്ല. ബോളിവുഡിലെ ചില പ്രശസ്ത താരങ്ങളുടെ ചെല്ലപ്പേരുകളിവയാണ്. കേട്ടാല്‍ ചിരിച്ചു പോകുന്ന പേരുകളാണ് പലര്‍ക്കും...

ഹൃത്വിക് റോഷന്‍

ഹൃതിക് റോഷനെ വീട്ടിലുളളവരും അടുത്ത സുഹൃത്തുക്കളും വിളിക്കുന്നത് ഡുഗ്ഗു എന്നാണത്രേ..

പ്രിയങ്ക ചോപ്ര

പി സീ ,പിഗ്ഗി ചോപ്‌സ് എന്നിങ്ങനയുള്ള ചെല്ലപ്പേരുകളില്‍ അറിയപ്പെടുന്ന പ്രിയങ്കചചോപ്രയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്..മിമി എന്നാണ് നടിയുടെ മറ്റൊരു പേര്

സോനം കപൂര്‍

ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറിന്റെ ചെല്ലപ്പേര് ജിറാഫ് എന്നാണത്രേ..ഉയരം കാരണമാണ് നടിയെ വീട്ടുകാര്‍ അങ്ങനെ വിളിക്കുന്നതെന്നാണ് പറയുന്നത്.

ആലിയ ഭട്ട്

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആലിയഭട്ട്. ഒന്നില്‍ കൂടുതല്‍ ചെല്ലപ്പേരുകളാണ് ആലിയക്ക്. നടിയുടെ അമ്മ ആലൂ കാച്ചലൂ എന്നാണ് വിളിക്കുന്നത്. സഹോദരി ആലൂസ് എന്നും. എല്ലാവരും തന്നെ ആലൂ കൂട്ടിയാണ് വിളിക്കാറെന്നാണ് ആലിയ പറയുന്നത്.

ബിപാഷ ബസു

ബംഗാളി സുന്ദരി ബിപാഷ ബസുവിന്റെ ചെല്ലുപ്പേര് ബോണി എന്നാണ്

ഗോവിന്ദ

ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്ന ഗോവിന്ദയെ ചി ചി എന്നാണേ്രത വീട്ടുകാരും സുഹൃത്തുക്കളും വിളിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ യുവതാരം രണ്‍ബീര്‍ കപൂറിനുമുണ്ട് ഒരു ഓമപ്പേര്. താരത്തെ അമ്മയും മുന്‍ നടിയുമായ നീതു സിങ് റെയ്മണ്ട് എന്നാണ് വിളിക്കുന്നത്. റെയ്മണ്ടിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനു ശേഷമാണ് അമ്മ ഇങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. മകനെ ഒരു 'കംപ്ലീറ്റ് മാന്‍' ആയി നീതു സിങ് പ്രഖ്യാപിച്ചു കാണും .

കരീന കപൂര്‍

കരീന കപൂറിന്റെ ബെബോ എന്ന ചെല്ലപ്പേര് എല്ലാവര്‍ക്കും അറിയുന്നതാണ്.

കരിഷ്മ കപൂര്‍

കരീനയുടെ സഹോദരിയും ബോളിവുഡ് നടിയുമായ കരിഷ്മയെ എല്ലാവരും ലോലോ എന്നാണ് വിളിക്കുന്നത്.

ശ്രദ്ധ കപൂര്‍

ബാല്യ കാല സുഹൃത്ത് വരുണ്‍ ധവാനാണ് ശ്രദ്ധ കപൂറിന് ചിര്‍കൂട്ട് എന്ന പേരു കൂടിയിട്ടത്

ഐശ്വര്യ റായ്

ബച്ചന്‍ കുടുംബത്തിലെ മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ആഷ് ,ഐഷ് എന്നീ ചെല്ലപ്പേരുകളിലറിയപ്പെടുന്നുണ്ടെങ്കിലും നടിയെ വീട്ടില്‍ വിളിക്കുന്ന പേര് ഗുല്ലു എന്നാണ്.

ഐശ്വര്യറായിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
A lot of Bollywood celebrities have changed their real name and got some funky stage names in the industry. It is a very old trend which is going on since generations. However, some Bollywood celebrities have really funny nicknames

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam