»   » നാല് വര്‍ഷം മുന്‍പ് നിവിന്റെ നായികയായി എത്തിയ നായിക, ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ ഗ്ലാമര്‍ താരം!!

നാല് വര്‍ഷം മുന്‍പ് നിവിന്റെ നായികയായി എത്തിയ നായിക, ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ ഗ്ലാമര്‍ താരം!!

Written By:
Subscribe to Filmibeat Malayalam

എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ പിറന്നിട്ട് ഫെബ്രുവരി 1 ന് നാല് വര്‍ഷം തികയുന്നു. അതെ, എബ്രിഡ് - ഷൈനും നിവിന്‍ പോളിയും ഒന്നിച്ച 1983 എന്ന ചിത്രത്തിന്റെ നാലാം വാര്‍ഷികമാണ് ഫെബ്രുവരി 1. എന്നാല്‍ 1983 യുടെ വാര്‍ഷികവും എബ്രിഡ് ഷൈനിന്റെ തുടക്കവും മാത്രമല്ല, ഒരു നടിയുടെ ജനനത്തിനും ഫെബ്രുവരി 1 സാക്ഷിയാണ്.

പ്രണവ് മോഹന്‍ലാലിനെ ആഘോഷിച്ചു കഴിഞ്ഞെങ്കില്‍ മടങ്ങി വരൂ, അടുത്ത താരപുത്രന്‍ റെഡിയാണ്!!


നിക്കി ഗല്‍റാനി!!! സഹോദരി സിനിമയിലുണ്ടായിട്ടും ബാംഗ്ലൂര്‍കാരിയായ നിക്കി ഗല്‍റാണിയ്ക്ക് ബിഗ് സ്‌ക്രീനിന്റെ വെളിച്ചം കാണിച്ചുകൊടുത്തത് ഒരു മലയാള സിനിമയാണ്. നാല് വര്‍ഷം താന്‍ ഇന്റസ്ട്രിയില്‍ പൂര്‍ത്തിയാക്കിയത് പ്രേക്ഷകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണെന്ന് നിക്കി തന്റെ ട്വിറ്ററില്‍ കുറിച്ചു.


നിക്കി പറഞ്ഞത്

സിനിമയുടെ വലിയ ലോകത്ത് ഞാനെത്തിയിട്ട് നാല് വര്‍ഷം. നാല് വര്‍ഷം 27 സിനിമകള്‍.. മറക്കാനാവാത്ത സിനിമകള്‍.. ഇപ്പോഴും ഞാന്‍ എണ്ണിക്കൊണ്ടിരിയ്ക്കുന്നു. പ്രേക്ഷകരായ നിങ്ങളുടെ സ്‌നേഹവും പിന്തുണയുമില്ലാതെ എനിക്കിത് അസാധ്യമാണ്. എന്നെ ഇന്ന് കാണുന്ന നടിയാക്കിയതിന് എല്ലാവര്‍ക്കും നന്ദി- നിക്കി എഴുതി.


ബാഗ്ലൂരുകാരി

1993 ജനുവരി 3 ന് ബാഗ്ലൂരിലാണ് നിക്കി ഗല്‍റാണിയുടെ ജനനം. സഹോദരി സഞ്ജന ഗല്‍റാനി കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയാണ് നിക്കി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്.


തുടക്കം മലയാളത്തില്‍

1983 എന്ന മലയാള സിനിമയിലൂടെ നിക്കി ഗല്‍റാണി അഭിനയ രംഗത്തെത്തി. മഞ്ജുള ശശിധരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും നിക്കി മികച്ച പുതുമുഖ നടിയ്ക്കുള്ള വനിത, ഫിലിം ഫെയര്‍, സൈമ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.


വീണ്ടും നിവിനൊപ്പം

1983 ലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിക്കിയെ മലയാളികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നസ്‌റിയ നസീമും നിവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഓം ശാന്തി ഓശാനയില്‍ അതിഥി താരമായി നിക്കി എത്തി.


കന്നടിയിലേക്ക്

അജിത്ത് എന്ന ചിത്രത്തിലൂടെ ആ വര്‍ഷം തന്നെ നിക്കി കന്നട സിനിമയിലും കാല് വച്ചു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ധാരാളം അവസരങ്ങള്‍ വരാന്‍ തുടങ്ങി. ജാംബൂ സവാരി, സിദ്ധാര്‍ത്ഥ തുടങ്ങിയ ചിത്രങ്ങള്‍ മാതൃഭാഷയില്‍ ചെയ്തു.


വീണ്ടും മലയാളത്തില്‍

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് നിക്കി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. കുഞ്ഞ് ബജറ്റിലെത്തിയ കുഞ്ഞു ചിത്രം വന്‍ വിജയമായതോടെ അതും നിക്കി ഗല്‍റാണിയുടെ ഭാഗ്യങ്ങളുടെ പട്ടികയിലിട്ടു.


തമിഴിലേക്ക്

ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി തമിഴ് സിനിമാ ലോകത്ത് എത്തിയത്. അത് ക്ലിക്കായി. പിന്നെ തമിഴ് സിനിമാ ലോകത്ത് നിന്നും നിക്കിയ്ക്ക് അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴേക്കും മലയാളികള്‍ കണ്ടു ശീലിച്ച നിക്കിയുടെ രൂപം മാറിയിരുന്നു.


തെലുങ്കിലേക്ക്

കൃഷ്ണാസ്ഥമി എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി തെലുങ്ക് സിനിമാ ലോകത്ത് എത്തുന്നത്. അവിടെയും പിന്നെ നടി തിരക്കിലായി. തമിഴ്, കന്നട, തെലിങ്ക് മലയാള സിനിമകള്‍ മാറി മാറി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി നിക്കി.


അടിക്കടി മലയാളം

തമിഴ് - തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ നായികയായി മിന്നി നില്‍ക്കുമ്പോള്‍, ഇടയ്‌ക്കൊരു നാടന്‍ കുട്ടി ഇമേജിന് വേണ്ടി നിക്കി ഗല്‍റാണി മലയാളത്തിലെത്തും. ഒരു സെക്കന്റ്ക്ലാസ് യാത്ര, ഇവന്‍ മര്യാദ രാമന്‍, രുദ്രസിംഹാസനം, രാജമ്മ അറ്റ് യാഹൂ തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു പോയി.


തമിഴില്‍ ശ്രദ്ധ

ഇപ്പോള്‍ നിക്കി ഗല്‍റാണി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന തമിഴ് സിനിമയിലാണ്. കീ, പക്ക, കലകലപ്പ് 2, ചാര്‍ലി ചാപ്ലിന്‍ 2 എന്നിങ്ങനെ തമിഴില്‍ കൈ നിറയെ ചിത്രങ്ങളുമാിയി തിരക്കിലാണ് നിക്കി.
English summary
Nikki Galrani completed four years in film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam