For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എട്ട് വർഷത്തിന് ശേഷം വധുവായി നിമ്മി', ഇങ്ങനെയൊരു പണി ഒപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലെന്ന് അരുൺ​ ഗോപൻ

  |

  ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ​ഗായകനാണ് അരുൺ ​ഗോപൻ. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ പിന്നണി ഗാനരം​ഗത്ത് സജീവമാണ് അരുൺ. മലയാളത്തിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് കവർ വേർഷൻ ഒരുക്കി സോഷ്യൽ മീഡിയ ആരാധകരുടെ കൈയ്യടി നേടിയെടുക്കാനും അരുൺ ​ഗോപന് സാധിച്ചിട്ടുണ്ട്. അരുൺ ​ഗോപൻ്റെ ഭാര്യ നിമ്മിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. വിവിധ പരിപാടികളുടെ അവതാരികയായും യൂട്യൂബ് വീഡിയോസിലൂടെയും സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമാണ് നിമ്മിയും.

  അരുൺ ​ഗോപനും നിമ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഒരോ വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിലൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഇതുപോലൊരു വീഡിയോ ജീവിതത്തിലൊരു വട്ടം മാത്രമേ ഞാൻ ഷൂട്ട് ചെയ്യുള്ളൂയെന്നും നിമ്മി പറഞ്ഞു. എനിക്ക് കുറച്ച് വീഡിയോ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഇങ്ങോട്ടേക്ക് വന്നത്. ഗോപുവിന് സർപ്രൈസ് കൊടുക്കുന്നതിന് വേണ്ടിയാണ് താൻ നേരത്തെ എത്തിയത്.

  'ജീവിതത്തിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷമായ കല്യാണം വീണ്ടും റീക്രിയേറ്റ് ചെയ്യുകയാണ്. വിവാഹ ദിവസം ഒരുങ്ങിയതുപോലെ കല്യാണ സാരിയൊക്കെ ഉടുത്ത് നിൽക്കാനുള്ള പ്ലാനിലാണ്. ഈ ഫോട്ടോ ഷൂട്ടിനായി ആഭരണങ്ങളെല്ലാം പുതുതായി വാങ്ങുകയായിരുന്നു'.

  'എന്റെ നാട്ടിൽ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം. റിസപ്ക്ഷൻ കഴിഞ്ഞതിന് ശേഷം ചിരിക്കുമ്പോഴൊക്കെ മുഖം വേദനിക്കുമായിരുന്നു. ബ്രൈഡൽ ലുക്ക് റീക്രിയേറ്റ് ചെയ്യുമ്പോൾ എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്. നമ്മുടെ ജോലി ഇതായത് കൊണ്ട് ഇതുപോലെ ലുക്ക്‌സ് റീക്രിയേറ്റ് ചെയ്ത് വീഡിയോ എടുക്കാം', നിമ്മി പറഞ്ഞു.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  ഞാൻ വീണ്ടും വധു ആയത് എട്ടര വർഷത്തിന് ശേഷമാണ്. നിമ്മിയെ വധുവിന്റെ വേഷത്തിൽ കണ്ടതോടെ ആശ്ചര്യത്തോടെ മൂക്കത്ത് വിരൽ വെക്കുകയായിരുന്നു അരുൺ ഗോപൻ. ഗോപുവിനായി മുണ്ടും ജുബ്ബയും കൊണ്ടുവന്നിട്ടുണ്ടെന്നും അതിട്ട് വരാമോയെന്നും നിമ്മി അരുണിനോട് ചോദിക്കുകയും ചെയ്തു.

  വെഡ്ഡിങ് ഷർട്ട് ഇപ്പോഴും ഉണ്ടെങ്കിലും അത് അവിടെ നിന്ന് എടുപ്പിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ് കുർത്തിയാക്കിയത്. ഇതാണ് എനിക്കിഷ്ടം എന്ന് അരുൺ പറഞ്ഞു.

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമായാണ് അച്ഛനേയും അമ്മയേയും മോനെയും വിളിച്ചത്. അമ്മയെ കണ്ടപ്പോൾ മോൻ മുഖം പൊത്തുകയായിരുന്നു. എടുക്കാനായി കൈനീട്ടിയെങ്കിലും മകൻ ആര്യൻ നിമ്മിയുടെ അടുത്തേക്ക് വന്നില്ല. എന്റെ കൂടെ ആര്യൻ വരുന്നില്ലല്ലോ ഞാൻ പോവുകയാണെന്ന് പറഞ്ഞപ്പോഴാണ് ആര്യൻ നിമ്മിയുടെ കൈയ്യിലേക്ക് ചാടിച്ചെന്നത്. ഇത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അരുൺ പറഞ്ഞു.

  Also Read: ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, ഇതുവരെ പിരിഞ്ഞിട്ടില്ല, 'ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  ' ഒന്നിച്ച് ഒരു ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആദ്യമായി നിമ്മിയെ കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയായിരുന്നു. നിമ്മിയെ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ എനിക്കൊരു ഇഷ്ടം തോന്നി. പിന്നീട് സംസാരിച്ചപ്പോൾ അവള്‍ എന്റെയാണ് എന്നുതന്നെയായിരുന്നു മനസ്സ് പറഞ്ഞത്. ഒരു കോമൺ സുഹൃത്ത് വഴി പിന്നീട് വിശദമായി പരിചയപ്പെട്ടു. അധികം താമസിയാതെ ഞങ്ങള്‍ പ്രണയത്തിലാവുകയും ചെയ്തു, അരുൺ ​ഗോപൻ പ്രണയത്തെക്കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്

  Read more about: wedding
  English summary
  Nimmy Arun Gopan is Recreating her wedding day And shared the video on social media goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X