For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊലീസ് പിടിച്ചപ്പോൾ അച്ഛന്റെ പേര് പറഞ്ഞു പോകാൻ നോക്കി, അച്ഛൻ സപ്പോർ‌ട്ട് ചെയ്തില്ല'; നിരഞ്ജ് മണിയൻപിള്ള രാജു

  |

  മലയാളസിനിമയിൽ നായകനായും, വില്ലനായും, ഹാസ്യ നടനായും, ചാനൽ കോമഡി റിയാലിറ്റി ഷോകളിൽ ജഡ്‌ജായും അവതരിച്ച മണിയൻപിള്ള രാജു പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. നടൻ മാത്രമല്ല നിർമാതാവായും മണിയൻ പിള്ള രാജു അന്നും ഇന്നും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിൻറെ പേര്‌ സ്വന്തം പേരാവുക. തൻറെ യഥാർഥ പേര്‌ ഇല്ലാതായി പോവുക എന്നത് ചിലർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് അത് മലയാളത്തിൽ മണിയൻ പിള്ള രാജുവിന് മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സുധീർ കുമാർ എന്നാണ് മണിയൻ പിള്ള രാജുവിന്റെ യഥാർഥ പേര്.

  'ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ‌ അനുമോൾ', വാർത്തകളിലെ സത്യം വെളിപ്പെടുത്തി താരം!

  ബാലചന്ദ്രമേനോൻറെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്‌ മണിയൻപിള്ള രാജു ആയത്‌. പിന്നീട്‌ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും. ഈ പേര്‌ മാത്രം മാറിയില്ല. അത്രയും മികച്ച അഭിനയമായിരുന്നു രാജു ആ ചിത്രത്തിൽ കാഴ്ചവെച്ചത്‌. ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ്‌ രാജുവിൻറെ ആദ്യത്തെ സിനിമ. ധീം തരികിട തോം, വെള്ളാനകളുടെ നാട്‌, താളവട്ടം, കുറുക്കൻ രാജാവായി, ഏയ്‌ ഓട്ടോ, കട്ടുറുമ്പിനു കാതുകുത്ത്‌, സയാമീസ്‌ ഇരട്ടകൾ, അഭിഭാഷകന്റെ ഡയറിക്കുറിപ്പ്‌ തുടങ്ങി നൂറ്റമ്പതിലേറെ സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്‌. ഏയ്‌ ഓട്ടോ, വെള്ളാനകളുടെ നാട്‌, അനശ്വരം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു.

  'ശ്രീനിലയം മുഴുവൻ പോസിറ്റിവിറ്റിയാണ്', ചിതറികിടന്ന കുടുംബം ഒരുമിച്ചതിന്റെ സന്തോഷമെന്ന് ആരാധകർ!

  അച്ഛന്റെ പാത പിന്തുടർന്ന് മണിയൻപിള്ള രാജുവിന്റെ ഇളയമകൻ നിഞ്ജൻ സിനിമയിലേക്ക് ചേക്കേറിയിട്ടുണ്ട്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകൾ പൂർത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്. ജോജു ജോർജ്ജ്, അജു വർഗ്ഗീസ് എന്നിവരാണ് നിരഞ്ജിന് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഖിൽ മാരാറാണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും താത്വിക അവലോകനത്തിലെ കഥാപാത്രത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ നിരഞ്ജ്.

  എന്റെ കഥാപാത്രത്തെക്കാൾ സിനിമയുടെ കഥ ഇഷ്ടപ്പെട്ട കൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. സാമകാലിക രാഷ്ട്രീം അറിയാവുന്ന ആളുകൾക്ക് എളുപ്പത്തിൽ മനസിലാവുന്ന കഥയാണ് സിനിമയുടേത്. അഖിൽ മാരാർ കഥ പറഞ്ഞപ്പോൾ തന്നെ എന്നെ ഒരുപാട് സ്വാധീനിച്ചു. സിനിമയും അഭിനയവും എനിക്ക് ഇഷ്ടമാണ്. സിനിമയിലേക്ക് എത്താനോ വേഷങ്ങൾ കിട്ടാനോ അച്ഛൻ എന്നെ സഹായിച്ചിട്ടില്ല. അച്ഛൻ ഒരു സിനിമയ്ക്ക് വേണ്ടി അഭിനേതാവിനെ തിരയുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാൻ അച്ഛനോട് അഭിനയ മോഹം പറഞ്ഞത്. അപ്പോൾ അച്ഛൻ പറഞ്ഞ് നിന്നെക്കാൾ ഭം​ഗിയും കഴിവും ഉള്ളവർ അതിനുണ്ടെന്നാണ്. പിന്നെ ബ്ലാക്ക് ബട്ടർഫ്ലൈ ചെയ്യുന്ന സമയത്ത് ഒരു വൃത്തികെട്ട ആളെയാണ് വേണ്ടി വന്നതെന്ന് തോന്നുന്നു. അതായിരിക്കാം എന്നെ വിളിച്ചതും അഭിനയിപ്പിച്ചതും. ഞാൻ അച്ഛന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാവരുടേയും വിചാരം അച്ഛന്റെ പിന്തുണയുണ്ടെന്നാണ് എന്നാൽ അങ്ങനൊന്ന് ഇന്നേവരെ ലഭിച്ചിട്ടില്ല. അച്ഛന് എന്നെ നായകനാക്കണം എന്നൊന്നുമില്ല.

  Recommended Video

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  അച്ഛനെ പേര് ഒരിക്കൽ ഉപയോ​ഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കൽ വണ്ടി ഓടിക്കുമ്പോൾ ഓവർ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് മണിയൻ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസർ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു. ​ഗോകുൽ സുരേഷാണ് സിനിമയിൽ ഏറ്റവും അടുത്ത സുഹൃത്ത്. അവനുമായുള്ള സൗഹൃദം ചെറുപ്പത്തിൽ തുടങ്ങിയതാണ്. അവൻ എന്നോട് ഒരുപാട് അടികൂടുമായിരുന്നു. ആ സൗഹൃദം ഇപ്പോഴും ഉണ്ട്.

  Read more about: maniyanpilla raju
  English summary
  Niranj Maniyanpilla Raju open up about his cinema industry entery and father support for his career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X