twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനുമായി ബന്ധമില്ലാത്ത സമയത്താണ് അജു അങ്ങനെ പറഞ്ഞത്; അദ്ദേഹത്തിലെ നന്മയാണെന്ന് നടന്‍ നിര്‍മല്‍ പാലാഴി

    |

    നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളൊക്കെ ശ്രദ്ധേയമായി മാറാറുണ്ട. പലപ്പോഴും സഹതാരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെയാണ് നിര്‍മല്‍ പറയാറുള്ളത്. ഏറ്റവും പുതിയതായി അജു വര്‍ഗീസിനെ കുറിച്ച് പറഞ്ഞാണ് നിര്‍മല്‍ എത്തിയിരിക്കുന്നത്.

    Also Read: ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും; മരുമകള്‍ക്ക് ആശംസകളുമായി പാര്‍വതി ജയറാംAlso Read: ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും; മരുമകള്‍ക്ക് ആശംസകളുമായി പാര്‍വതി ജയറാം

    ഇന്ന് ജന്മദിനമഘോഷിക്കുന്ന അജുവിന് ആശംസ അറിയിച്ചതിനൊപ്പം അദ്ദേഹത്തിന്റെ കരുതലിനെ കുറിച്ചും നിര്‍മല്‍ സംസാരിച്ചിരുന്നു. ഞാനുമായിട്ട് നേരിട്ടൊരു ബന്ധവും ഇല്ലാത്ത അത്യാവശ്യം നല്ല തിരക്കുള്ള ആ താരം അപകടമുണ്ടായതിന് ശേഷം വിളിച്ച് സംസാരിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അജുവിന്റെ നന്മ താന്‍ കണ്ടുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നിര്‍മല്‍ പറയുന്നത്.

     aju-varghese-photo

    'മനോരമയില്‍ 'കോമഡി ഫെസ്റ്റിവെല്‍' പ്രോഗ്രാം കഴിഞ്ഞ് ഒരു അപകടം എല്ലാം പറ്റി, വീട്ടില്‍ ബെഡ് റെസ്റ്റ് ചെയ്യുന്ന കാലത്ത് അറിയാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍. ചേട്ടാ.. ഞാന്‍ അജു വര്‍ഗ്ഗീസ് ആണ് ഇപ്പൊ എല്ലാം ഓക്കേ ആയോ? പേടിക്കുകയൊന്നും വേണ്ട ട്ടോ എല്ലാം ശരിയാവും ഒരുപാട് വര്‍ക്കുകള്‍ എല്ലാം ഇനിയും ചെയ്യാം.

    Also Read: സിനിമയിൽ അഭിനയിച്ചാൽ ഭർത്താവിന് സംശയമാകുമെന്ന് പറഞ്ഞു!, ഒരു വർഷത്തോളം മിണ്ടാതിരുന്ന സുഹൃത്ത് വരെയുണ്ടെന്ന് നയനAlso Read: സിനിമയിൽ അഭിനയിച്ചാൽ ഭർത്താവിന് സംശയമാകുമെന്ന് പറഞ്ഞു!, ഒരു വർഷത്തോളം മിണ്ടാതിരുന്ന സുഹൃത്ത് വരെയുണ്ടെന്ന് നയന

    ഞാനുമായിട്ട് നേരിട്ടൊരു ബന്ധവും ഇല്ലാത്ത അത്യാവശ്യം നല്ല തിരക്കുള്ള ആ താരത്തിന് എന്നെ പോലെ ചെറിയൊരു കലാകാരനെ വിളിച്ചു എന്റെ അപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെ ചേര്‍ത്ത് പിടിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ മനസ്സിലെ നന്മ കൊണ്ട് മാത്രം. അതിന് ശേഷം ദൈവാനുഗ്രഹം കൊണ്ട് അജുവിന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.

     aju-varghese-photo

    'നദികളില്‍ സുന്ദരി യമുന' സിനിമയില്‍ കൂടെ ഉള്ള അനുഭവത്തില്‍ നിന്ന് മനസ്സിലായത് 'മലര്‍വാടിയി'ല്‍ കുട്ടു എന്ന കഥാപാത്രത്തിലൂടെ ആളുകളെ ചിരിപ്പിച്ചു തുടങ്ങിയ അജു കൂടെ അഭിനയിക്കുന്ന എന്നെ പോലെ ഉള്ള ആളുകള്‍ക്ക് അല്ല ചേട്ടാ അത് ഇങ്ങനെ പറഞ്ഞല്‍ മതി, അത് ഇങ്ങനെ ചെയ്താല്‍ കുറച്ചു കൂടെ നന്നാവും, അടിപിടി സീനില്‍ എല്ലാം ചെയ്തു ശീലം ഇല്ലാത്ത എന്നോടൊക്കെ ചേട്ടന്‍ ധൈര്യമായി ചവിട്ടിക്കോ എനിക്ക് കൊണ്ടോട്ടെ എന്നൊക്കെ പറഞ്ഞു ധൈര്യം തന്നു.

    ഇങ്ങനെ അറിവുകള്‍ പറഞ്ഞു തരുവാന്‍ മാത്രം ഒരുപാട് ഉയര്‍ച്ചയില്‍ എത്തി. തന്റെ കൂടെ ഒപ്പം അഭിനയിക്കുന്നവരും നന്നാവണം എന്ന് ആഗ്രഹിക്കുന്ന മലയാളത്തിന്റെ പ്രിയ കലാകാരന്... ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍', എന്നും പറഞ്ഞാണ് നിര്‍മല്‍ പാലാഴി കുറിപ്പ് അവസാനിപ്പിക്കുന്നത്.

    നടനും നിര്‍മാതാവുമായ അജു വര്‍ഗീസിന്റെ മുപ്പത്തിയേഴാം ജന്മദിനമാണിന്ന്. 1985 ജനുവരിയിലായിരുന്നു അജു ജനിക്കുന്നത്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അജു പിന്നീട് നായകനായും വില്ലനായും കോമഡിയനായിട്ടുമൊക്കെ തിളങ്ങി. 2010 മുതല്‍ ആരംഭിച്ച കരിയര്‍ പന്ത്രണ്ട് വര്‍ഷവും നീണ്ട് മുന്നോട്ട് പോവുകയാണ്.

     aju-varghese-photo

    ഇതിനിടയില്‍ നടനില്‍ നിന്നും നിര്‍മാതാവിലേക്ക് കൂടിയുള്ള ചുവടുമാറ്റം അജുവിന്റെ കരിയറിലും വലിയ രീതിയില്‍ ഗുണം ചെയ്തിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, പ്രകാശന്‍ പറക്കട്ടേ, എന്നിങ്ങനെ മൂന്ന് സിനിമകളാണ് അജു നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് പുറമേ ഡിസ്ട്രീബ്യൂഷനും ചെയ്യുന്നുണ്ട്.

    സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് അവസാനം അജുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കും സിജു വിത്സനുമൊപ്പം പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ചത് അജുവായിരുന്നു. ഇനി അഞ്ചോളം സിനിമകളാണ് അജുവിന്റേതായി വരാനിരിക്കുന്നത്. പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന അജുവിന് എല്ലായിടത്ത് നിന്നും ജന്മദിനസന്ദേശം നിറയുകയാണ്.

    English summary
    Nirmal Palazhi Opens Up About Aju Varghese's Care After He Met An Accident. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X